ഗൗരീനാദം 7 [അണലി]

Posted by

‘എന്താ കുഞ്ഞേ ഈ നേരത്ത് ‘ ഉറക്ക ഷീണത്തിൽ തന്നെ അവർ മൊഴിഞ്ഞു..
‘ഗൗരി എന്തിയെ ‘ ഞാൻ കിതപ്പു മറികടക്കാൻ ബുദ്ധിമുട്ടി പറഞ്ഞു..
അമ്മയുടെ പുറകിലായി ഗൗരി വന്ന് നിന്നപ്പോൾ എൻറെ ഉള്ളിൽ കൊറേ നേരമായി ഉണ്ടായിരുന്ന പേടി എല്ലാം പോയി.. അവളുടെ കണ്ണുകൾ കലങ്ങി ഇരിക്കുന്നു, അവൾ കണ്ണുകൾ ഒന്ന് തുടച്ചു..
‘അപ്പൻ എല്ലാം അറിഞ്ഞു.. വാ നമ്മക്ക് പോകാം ‘ ഞാൻ അവളോട് പറഞ്ഞു..
‘എവിടെ? ‘ അവൾ ചോദിച്ചു.
‘അതെക്കെ ഞാൻ ശരിയാക്കി വെച്ചിട്ടുണ്ട്.. നീ വാ, നമ്മക്ക് പോയി കല്യാണം കഴിക്കാം, ഇവിടെ നിന്നാൽ അതൊന്നും നടക്കില്ല ‘ ഞാൻ ഒറ്റ ശ്വാസത്തിൽ ആവേശത്തിൽ പറഞ്ഞു തീർത്തു.. ഞാൻ ഏറെ ആഗ്രഹിച്ച നാൾ ആണ് ഇത് എൻറെ ഗൗരി എൻറെ മാത്രം ആകുന്ന ദിവസം.
‘ഞാൻ വരുന്നില്ല ‘ അവൾ പറഞ്ഞപ്പോൾ എൻറെ ഉള്ളിൽ കൂടി ഒരു കുന്തം കുത്തി ഇറക്കുന്ന പോലെ തോന്നി.. ഞാൻ കേട്ടതിന്റെ കുഴപ്പം ആണോ? അല്ലാ അവൾ വെക്തമായി തന്നെ ആണ് പറഞ്ഞെ…
‘അമ്മേടെ കാര്യം ഓർത്തണേൽ നീ പേടിക്കേണ്ട… അമ്മയും വരട്ടെ ‘ ഞാൻ അവളുടെ കണ്ണിൽ പ്രതിക്ഷയോടെ നോക്കി പറഞ്ഞു..
‘ഏട്ടൻ തിരിച്ചു പൊക്കോ… ഞാൻ വരുന്നില്ല ‘ അവൾ അതും പറഞ്ഞു അകത്തോട്ടു പോയപ്പോൾ അവളുടെ അമ്മ എന്നെ ഒന്ന് സഹതാപ്പതോടെ നോക്കി കതക്കു അടച്ചു.. എൻറെ നെഞ്ച് വല്ലാതെ വേദനിക്കുന്നു, ശ്വാസം കിട്ടുന്നില്ല..
ആ വാതിൽക്കൽ ഞാൻ കുറച്ച് നേരം ഒന്നും മിണ്ടാതെ നിന്നു, എൻറെ കാലുകൾ തളരുന്ന പോലെ, കൈകൾ വിറക്കുന്നു, കണ്ണുകൾ നിറയുന്നു..
തിരിച്ചു പോകില്ല എന്ന് ഞാൻ ഉറപ്പിച്ചു..
ആന്ന് രാത്രി തന്നെ ഞാൻ ഒരു ആലുവ വണ്ടി കേറി…
വണ്ടിയുടെ പേര് ഞാൻ വായിച്ചു…
‘ സീത ‘..
തനിക്കു വേണ്ടി രാജ്യവും, കുടുംബവും എന്തിന് ഏറെ പറയുന്നു… ജീവൻ പോലും രാവണൻ കളഞ്ഞു എന്ന് അറിഞ്ഞപ്പോൾ പതിവൃതയായ സീത ഒരു തുള്ളി കണ്ണുനീർ വീഴ്ത്തി കാണുവോ? ഇല്ലാ… പെണ്ണെന്ന വർഗം അങ്ങനെ ആണ്, അവരുടെ ശെരി ലോകത്തിനു തെറ്റായി തോന്നും…. അവരുടെ തെറ്റുകൾ ലോകത്തിനു ശരിയായിയും തോന്നും.
മനസ്സിൽ ഒന്ന് വിചാരിച്ചു, വാക്കുകളിൽ മറ്റൊന്ന് പറഞ്ഞു, പ്രവർത്തിയിൽ വേറൊന്നു ചെയ്യും അവർ.
എൻറെ ഉള്ളിൽ മുഴുവൻ ചോദ്യങ്ങൾ ആയിരുന്നു..
അവൾ എന്താ അങ്ങനെ പറഞ്ഞെ? എൻറെ ഗൗരി ആയിരുന്നല്ലോ? എൻറെ കൂടെ ഒരു ജീവിതം അവൾ ആഗ്രഹിച്ചില്ലേ? എൻറെ കണ്ണുകൾ നിറഞ്ഞു ഒഴുകി..
ഒറ്റ ദിവസം കൊണ്ട് എൻറെ ജീവിതം മാറി മറഞ്ഞു..
ആലുവ ചെന്ന് ഇറങ്ങിയപ്പോൾ അവിടെ ഒരു റൂം എടുത്തു, എനിക്ക് ഒന്ന് വാ വിട്ട് കരയണമായിരുന്നു..
ഞാൻ വസ്ത്രം എല്ലാം ഊരി എറിഞ്ഞു ജെന തന്ന കത്ത് ഞാൻ അപ്പോളാണ് കാണുന്നത്, കൊറേ ഫോൺ നമ്പേഴ്സ് ആണ് അപ്പന്റേം, അമ്മയുടേം, ഡേവിഡിന്റേം എല്ലാം. ഞാൻ അത് ചുരുട്ടി വേസ്റ്റ് ബാസ്കറ്റിൽ ഇട്ടു..
ഷവർ ഓണാക്കി അവിടെ ഇരുന്ന് മനസ്സ് നിറയെ കരഞ്ഞു..
അവൾ എന്നെ ചതിച്ചു…. വിസമദിച്ച എൻറെ മനസ്സിനെ ഞാൻ അവസാനം പറഞ്ഞ് മനസ്സിലാക്കി..
അവിടെ നിന്നു പതർക്കാണ്ടി എത്തിയതൊന്നും എനിക്ക് ഓർമയില്ല..
സഞ്ജീവ് വണ്ടിയുമായി വന്നു, ഞാൻ കേറിയപ്പോൾ അവൻ ചുറ്റും നോക്കി..
‘ആരെയാ നോക്കുന്നെ? ‘ ഞാൻ ചോദിച്ചു..
‘കഥാ നായിക എന്തിയെ ‘ അവൻ തിരക്കി

Leave a Reply

Your email address will not be published. Required fields are marked *