” മതി ..മതി ….ചെറിയൊരു സമയം കിട്ടിയാൽ അപ്പൊ പരസ്പരം പുകഴ്ത്തിക്കോളും…..അതേയ് , ഈ സ്നേഹമൊക്കെ കല്യാണം കഴിഞ്ഞാലും കാണണം….അപ്പൊ ഒരുമാതിരി ഭാര്യേം ഭർത്താവും ആവരുത്…..”
അവൾ തമാശക്ക് സൂചിപ്പിച്ചതാണെങ്കിലും ഞങ്ങൾക്ക് തന്ന താക്കീത് സീരിയസ് ആയൊരു കാര്യം തന്നെയാണ്….പ്രണയവും ജീവിതവും….രണ്ടും രണ്ടു രീതിയിൽ ആണെന്ന് എല്ലാവരും പറയും…പക്ഷെ ജീവിതത്തിനോട് പ്രണയമുണ്ടെങ്കിൽ ബാക്കിയുള്ള എല്ലാത്തിലും പ്രണയം കാണാൻ കഴിയും…നമുക്ക് സ്വസ്ഥമായി , ശല്യങ്ങളില്ലാതെ പ്രണയിക്കാൻ ഏറ്റവും നല്ലത് ഭാര്യ തന്നെയാകും…ഇന്നു പ്രണയിക്കുന്നതിന്റെ പേരിൽ നമ്മളെ കുറ്റം പറയുന്ന നമുക്ക് ചുറ്റുമുള്ളവർ പോലും നാളെ ഭാര്യ ആയ കുട്ടിയെ പ്രണയിച്ചില്ലെങ്കിൽ തിരിഞ്ഞു കുത്തും…….(ഇതൊക്കെ ഇവിടെ പറയണ്ട കാര്യമുണ്ടോ എന്ന് ചിന്തിക്കുന്നുണ്ടാവും , ഒരു അവസരം കിട്ടിയപ്പോൾ പറഞ്ഞെന്നെ ഉള്ളൂ ….പ്രണയിക്കുന്ന സമയത്തിനേക്കാൾ ആ പ്രണയിനിയേ ഭാര്യയാക്കി വിവാഹത്തിന് ശേഷം അന്നത്തെക്കാൾ മനോഹരമായി പ്രണയിച്ചുകൊണ്ടിരിക്കുന്ന സന്തോഷത്തിൽ പറഞ്ഞതാണ് )
ഇതിനെപ്പറ്റി ചിന്തിച്ചതുകൊണ്ടോ എന്തോ കുറച്ചു സമയം ഞങ്ങൾ നിശബ്ദരായി പരസ്പരം നോക്കി ഇരുന്നു….
” എക്സ്ക്യൂസ് മി …..ഞങ്ങക്കൂടി ജോയിൻ ചെയ്യാമോ…?? ”
പുറകിൽ നിന്നും വന്ന ആ ശബ്ദം കേട്ട് ഞങ്ങൾ എല്ലാവരും ഒരുപോലെ ഞെട്ടിതിരിഞ്ഞു നോക്കി …അത് കാവ്യ ,കൃപ ടീം ആയിരുന്നു …സമ്മതമൊക്കെ ചുമ്മാ ചോദിച്ചെന്നെ ഉള്ളൂ , യെസ് അല്ലെങ്കിൽ നോ കേൾക്കുന്നതിന് മുൻപ് അവർ വന്നുഇരുന്നു …..
” എന്നാ പിന്നെ നിങ്ങൾ നാലും കൂടി സംസാരിച്ചിരിക്കു ..ഞാൻ അവിടെ ഉണ്ടാവും….”
ഇതും പറഞ്ഞു ഞാൻ മെല്ലെ എണീറ്റു…..
” അതെന്താ മനു അങ്ങനെ പോകുന്നെ ….? ഞങ്ങൾ വന്നത് ശല്യമായോ ….??
ചോദ്യം കൃപ വകയായിരുന്നു …അതെന്നു പറയാനാണ് ഇഷ്ടമെങ്കിലും ഞാൻ മാറ്റിപ്പിടിച്ചു….
” ഏയ് …അതല്ല , നിങ്ങൾ നാല് പെങ്കുട്ടികളുടെ ഇടയിൽ ഞാനെന്തിനാ….അതുകൊണ്ടാ…!! ”
ഞാൻ തടിയൂരാൻ നോക്കി..അമ്മു എന്റെ നിസ്സഹായാവസ്ഥ കണ്ട് പ്രത്യേകിച്ചൊന്നും പറയാതെ ഇരുന്നു…..
“കണ്ടോ ….മനു ഇതുവരെ ഇവരുടെ കൂടെ ഇരുന്നില്ലേ , അതുപോലെ ഇരിക്ക്….പിന്നെ പോകാം…”
കാവ്യ ഇത്തിരി ഗൌരവം കൂട്ടിയാണ് പറഞ്ഞത്…എന്റെ ചങ്ക് ഇടിക്കാൻ തുടങ്ങി…..എന്തോ ഒരു അപായ സൂചനയുണ്ടോ…..ഓടാൻ പോലും വയ്യല്ലോ ദൈവമേ..!! ഞാൻ പഴയതുപോലെ ഇരുന്നുകൊടുത്തു…..
” ശബരി എവിടെ മനു….? ”
കൃപ ചോദിച്ചപ്പോൾ ഞാൻ അവളുടെ മുഖത്തേക്ക് നോക്കി….