” B ed കഴിഞ്ഞു സ്കൂളൊന്നും കിട്ടിയില്ലെങ്കിൽ നീ അന്ന് പറഞ്ഞൊരു മോഹമില്ലേ ആ മെഡിക്കൽ റപ്പിന്റെ അതിനു നോക്കാം ..!”
അവൻ പറഞ്ഞു നിർത്തി….ഞാൻ അമ്പരന്നു അവനെ നോക്കി ..
” എന്തൊക്കെയാടോ പറയുന്നത് …!! അതിനു ആ ജോലിക്ക് വേണ്ട കാര്യങ്ങൾ എന്താണെന്നു നമുക്കറിയില്ലല്ലോ …അതിലൊക്കെ സെലക്ട് ആവാൻ നല്ല ബുദ്ധിമുട്ടാണ് …..”
ഞാൻ അവന്റെ വിഡ്ഢിത്തരം ഓർത്തു തലയിൽ കൈവെച്ചു കളിയാക്കി ചിരിച്ചുകൊണ്ട് പറഞ്ഞു …….
“എടാ മൈത്താണ്ടി ….ആദ്യം നീ നിന്റെ ഈ മുൻധാരണ വെച്ചുള്ള സംസാരം നിർത്തി ഞാൻ പറയുന്നത് ശ്രദ്ധിച്ചു കേൾക്ക് …”
അവനു ഞാൻ കളിയാക്കിയപ്പോൾ ദേഷ്യം വന്നു …..ഇടി കിട്ടാത്തത് ഭാഗ്യം ..!!
” ശെരി , ഞാനിനി മിണ്ടുന്നില്ല ….നീ മുഴുവൻ പറ…”
ഞാൻ അവനെ സാധാരണ നിലയിലേക്ക് തിരികെ എത്തിച്ചു…..
” ഞാൻ നമ്മുടെ ആ അനീഷ് ഭായിയോട് സംസാരിച്ചിരുന്നു ….ആ ജോലിക്ക് വേണ്ട കാര്യങ്ങളെപ്പറ്റിയൊക്കെ ഒന്ന് അറിഞ്ഞിരിക്കാലോ….”
“എന്നിട്ടോ …????? ”
അവൻ തുടങ്ങി വെച്ചപ്പോൾ എനിക്ക് ആകാംഷ സഹിക്കാനായില്ല …
” ചില കമ്പനികളൊക്കെ bsc ,b pharm ഒക്കെ ചോദിക്കുന്നുണ്ടെങ്കിലും ഡിഗ്രിക്കാർക്കും കിട്ടാറുണ്ടത്രെ ….ഫ്രഷേഴ്‌സിന് ജോലി കൊടുക്കുന്ന കമ്പനികളും ഉണ്ട് …ഡിഗ്രി കഴിഞ്ഞു നമ്മുടെ പ്ലാൻ മാറിയാൽ വിളിക്കാൻ പറഞ്ഞിട്ടുണ്ട് …അപ്പൊ പുള്ളി പുള്ളിയുടെ contact വെച്ചൊന്നു ശ്രമിക്കാമെന്നു പറഞ്ഞിട്ടുണ്ട് …”
ഞാൻ അത്ഭുതപ്പെട്ടു ….ഈ ചെങ്ങായ് വല്ലാത്ത സംഭവം തന്നെ ..ഇതിനായിരുന്നോ എന്നെ കിടത്തി ഉറക്കിയത് …..എന്തായാലും കൊള്ളാം ….എനിക്ക് സന്തോഷം ഉള്ളിൽ നുരഞ്ഞുപൊന്തി …
” നീ കോള്ളാലോ മോനെ……ഞാനിത്രക്ക് ചിന്തിച്ചില്ല….കുറേ പ്രശ്നം മാറികിട്ടിയല്ലോ …”
ഞാൻ അവനെ കളങ്കമില്ലാതെ അഭിനന്ദിച്ചു ….
അത് സ്വീകരിച്ചെന്ന മട്ടിൽ അവൻ ഒന്നുറക്കെ പൊട്ടിച്ചിരിച്ചു….
” ഇപ്പൊ ആദ്യം കോഴ്സ്…
അത് നമ്മൾ പറ്റാവുന്നത്ര നന്നായിട്ട് ചെയ്യും , ബാക്കി അതിനനുസരിച്ച് നോക്കാം ..”
അവൻ പ്രശ്നത്തിനുള്ള സൊല്യൂഷൻ കണ്ടെത്തി സംഗതി ഔദ്യോദികമായി അവസാനിപ്പിച്ചു…..ഞാൻ രണ്ടു മിനിറ്റ് ചിന്തിച്ച ശേഷം തലയാട്ടി അംഗീകരിച്ചു …
**************************