വീട്ടിൽ പോയി വരണമെങ്കിൽ ആവാമെങ്കിലും ഞാൻ അതിനു നിന്നില്ല , വർക്കുകൾ പല രൂപത്തിൽ എല്ലാ ദിവസവും ചെയ്യാനുള്ളതുകൊണ്ടും പഠിക്കാനുള്ളതുകൊണ്ടും യാത്ര ഞാൻ ഒഴിവാക്കി …കഴിയുന്നതും രണ്ടാഴ്ചയോ മറ്റോ ആവുമ്പോൾ പോയി വരും , മാസത്തിലൊരിക്കലൊ മറ്റോ അമ്മുവിൻറെ വീട്ടിൽ പോയി എല്ലാവരെയും കാണും , കുറച്ചു സമയം ഞങ്ങൾ രണ്ടും മാത്രം ഒരുപാട് ഓർമ്മകൾ ഉറങ്ങുന്ന കുളപ്പടവിൽ ചേർന്നിരുന്നു പ്രണയിക്കും …..ആ സമയങ്ങളിൽ അല്ലാതെ കഴിവതും ഞങ്ങൾ സൗഹൃദമായിരുന്നു ഉണ്ടായിരുന്നത് ….
ഞങ്ങളുടെ പെങ്ങന്മാരും നിത്യയും അമ്മുവും ഞങ്ങളുടെ പാത പിന്തുടർന്നു ഞങ്ങൾ പഠിച്ച Nss കോളേജിൽ തന്നെ ചേർന്നു …പെങ്ങന്മാർ Bsc ഫിസിക്‌സും , നിത്യയും അമ്മുവും Bsc മാത് സും …..ഒന്നിച്ചു പോയി ഒന്നിച്ചു വരാൻ അവർക്ക് പറ്റി ……
ശബരിയുമായോ അമ്മുവുമായോ എന്റെ വീട്ടിലേക്കോ ഞാൻ ഒരുപാട് തവണ വിളിച്ചു സംസാരിക്കാറൊന്നും ഇല്ല , അത് അവരോടുള്ള ഇഷ്ടത്തിൽ കുറവ് വന്നതുകൊണ്ടല്ല അതിന്റെ ആവശ്യകത ഇല്ലായിരുന്നു എന്നതാണ് സത്യം …….സംസാരിക്കുന്ന സമയത്ത് നിർത്തിയ സ്ഥലത്ത് നിന്നും തുടങ്ങും അത്രേ ഉള്ളൂ ……
ഞാൻ വ്യക്തിപരമായി എല്ലാം കൊണ്ടും ഒരു ടീച്ചർ എന്ന രീതിയിലേക്ക് എന്നെത്തന്നെ മാറ്റി….അതുകൊണ്ടുതന്നെ ആ 10 മാസ കോഴ്സിന്റെ ഭാഗമായുള്ള എല്ലാ വർക്കുകളും ഞാൻ ചെയ്തു തീർത്തത് ആ ഒരു ലക്‌ഷ്യം മുന്നിൽ കണ്ടുതന്നെയായി …..പലപ്പോളും വർക്ക് കഴിഞ്ഞു കിടന്നുറങ്ങാൻ 1 മണിയും 2 മണിയും ചിലപ്പോൾ അതിലേറെയും ആയി ,കാരണം 10 മാസത്തെ B ed കോഴ്സ് സത്യത്തിൽ വലിയൊരു പാറക്കല്ലുമായി മറ്റൊരു പാറമല ഓടിക്കയറുന്ന പ്രതീതിയാണ് …..എന്നും ചാർട്ടുകളായോ ,റെക്കോർഡ് ആയോ , പേപ്പർ വർക്കായോ ഒരുപാട് കാര്യങ്ങൾ ചെയ്യേണ്ടിവന്നു ….അതുകൂടാതെ ചില ടീച്ചിംഗ് നോട്സ് ഒരേ കാര്യത്തിനെപ്പറ്റി തന്നെ അഞ്ചും ആറും തവണ എഴുതേണ്ടിവന്നു …..മനസ് മടുത്തെന്നു തോന്നുന്ന അവസ്ഥയിൽ അമ്മുവിൻറെ മോതിരമായിരുന്നു ആശ്വാസം….ഞാൻ വീട്ടിൽ അധികം ചെന്നില്ലെങ്കിലും അമ്മയോ മറ്റുള്ളവരോ അതൊരു വിഷയമാക്കിയില്ല , ശബരി ഇല്ലാത്തതുകൊണ്ട് വീട്ടിൽ ഉള്ള സമയം തന്നെ ബോറിംഗ് ആയി തോന്നാൻ തുടങ്ങിയതുകൂടിയാണ് ഹോസ്റ്റലിൽ തന്നെ തുടരാൻ എന്നെ പ്രേരിപ്പിച്ച മറ്റൊരു കാര്യം..
ഇനി ക്ലാസ്സിനെപ്പറ്റി കൂടുതൽ പറഞ്ഞാൽ പാരവെപ്പോ , തമ്മിൽ തല്ലോ പ്രത്യക്ഷത്തിൽ ഇല്ലാത്ത ഒന്നായിരുന്നു…….ക്ലാസുകൾ പലതും നല്ല നിലവാരമുള്ളതുകൊണ്ടും നമുക്ക് തരുന്ന ട്രെയിനിങ്ങും ഒരുപാട് മികച്ചുനിന്നു ….
സഭാകമ്പം എന്ന എന്റെ പ്രശ്നം മാറാൻ ആയിരുന്നു ആദ്യം എനിക്ക് പ്രയാസപ്പെടേണ്ടിവന്നത്….നേരാവണ്ണം ഒരു നാലാളോട് സംസാരിക്കുക എന്നത് തന്നെ പ്രയാസമുള്ളയാൾക് ഒരു ക്ലാസിനെ അതും ഡിഗ്രിയോ പീജിയോ