കഴിഞ്ഞു വന്ന് ടീച്ചേഴ്‌സാവാൻ ഉള്ളവരെത്തന്നെ അഭിമുഖീകരിച്ചു പ്രത്യേക വിഷയത്തെപ്പറ്റി സംസാരിക്കൽ ഒരു ഭഗീരഥപ്രയത്നം തന്നെയായിരുന്നു ……സ്വതവേ ദുർബലനായിരുന്ന ഞാൻ B ed തന്ന പ്രഷറിൽ ഉറക്കക്കുറവും ഭക്ഷണം സമയത്ത് കഴിക്കാൻ പറ്റാത്തതുകൊണ്ടും വീണ്ടും ശോഷിച്ചു…
എന്നെ കണ്ടാൽ ഒരു ടീച്ചർ ആയിത്തോന്നാനുള്ള എന്തൊക്കെയോ കാര്യങ്ങൾ എനിക്കില്ലെന്നു ഒരിക്കൽ എന്റെ ഒരു ട്രെയ്നർ എന്നോട് സ്വകാര്യമായി പറയുകയുണ്ടായി …അതിൽ പിന്നെ ഞാൻ ശ്രമിച്ചത് എന്റെ ക്ലാസ്സ് തുടങ്ങുമ്പോൾ അത് കൃത്യമായും ലളിതമായും കുട്ടികൾക്ക് മനസിലാവണം എന്ന കാര്യത്തിനുവേണ്ടിയാണ് .
ആദ്യത്തെ കുറച്ചു മാസങ്ങൾ ഇതിന് ആവശ്യമായ കഴിവും സ്പീഡും കിട്ടാൻ ഞാൻ പ്രയാസപ്പെട്ടെങ്കിലും പതുക്കെ ഞാൻ ഈ ഫ്ളോയുമായി പൊരുത്തപ്പെട്ടു ….
ഇംഗ്ലീഷ് ക്ലാസിനു മാത്രമായാണ് ഞാൻ നേരത്തെ പറഞ്ഞ 22 പേർ ഉണ്ടായിരുന്നത് , ഉച്ചവരെയുള്ള ക്ലാസുകൾ മിക്കതും ജനറൽ സെഷൻ ആണ് …അസ്സെംബ്ലി , പൊതുവായുള്ള വിഷയങ്ങളെ പറ്റി ക്ലാസ്സ്, ഒരു ടീച്ചർ ക്ലാസിൽ ചെയ്യാൻ പാടുന്നതും അല്ലാത്തതുമായ കാര്യങ്ങളെപ്പറ്റിയുള്ള ട്രെയിനിംഗ് .. അങ്ങനെ അങ്ങനെ ……അതിനു ശേഷം ഉച്ച കഴിഞ്ഞാണ് ഐശ്ചിക വിഷയത്തിൽ ബാക്കിയുള്ള ക്ലാസുകൾ ….ഒന്നാം ദിവസം മുതൽ അവിടെ വിദ്യാർത്ഥികളായിട്ടല്ല മറിച്ച് അദ്ധ്യാപകരയാണ് ഞങ്ങൾക്ക് ഓരോരുത്തരെയും എല്ലാവരും കണക്കിയിരുന്നത്…..ഓരോ ദിവസവും ഓരോ വിഷയം വെച്ചു നമ്മളെടുക്കേണ്ടിവരുന്ന ക്ലാസിനു ശേഷം അതിനെക്കുറിച്ച് ചോദ്യം ചോദിക്കാനും , നമ്മുടെ ക്ലാസിനെ വിമർശിക്കാനും ബാക്കിയുള്ളവർക്ക് അവകാശമുണ്ട് …പലപ്പോളും ഭീകരമായ രീതിയിൽ വിമര്ശനം ഏറ്റു വാങ്ങാൻ എനിക്കും ഭാഗ്യം കിട്ടി , ആദ്യമെല്ലാം അതെനിക്ക് വലിയ വിഷമമുണ്ടാക്കിയെങ്കിലും ഓരോ മാസം കഴിയുന്തോറും അതിനെ നേരിടാനുള്ള കഴിവ് കൂടി കൂടി വന്നു….ചുരുക്കത്തിൽ എന്നെ പോലെ മനസിന് ധൈര്യമില്ലാത്തൊരാൾക്ക് ചേർന്ന ട്രെയിനിംഗ് തന്നെ ആയിരുന്നു ഈ കോഴ്സ്…
ഏത് വെല്ലുവിളികളെയും വിമർശനങ്ങളെയും നേരിടാൻ തക്ക മനോബലം അതെനിക്ക് സമ്മാനിച്ചു….ചിലപ്പോൾ ചിന്തിക്കുമ്പോൾ ശബരി ഇതുകൂടി മുൻകൂട്ടി കണ്ടിട്ടാണോ ഇതിന് ഉന്തിതള്ളിവിട്ടതെന്നും തോന്നിപ്പോയി
ശബരി ഡിഗ്രി കഴിഞ്ഞ അതേ വർഷം Mba കിട്ടി ഒരു ആഗസ്ത് മാസമാണ് ബംഗ്ലൂരിൽ പോയത്…..
ഞാൻ ആ സമയമൊക്കെ പേപ്പർ ഇടലും മറ്റുമായി സമയംപോക്കി…….എനിക്ക് ക്ലാസ്സ് തുടങ്ങിയത് ഒരു ഡിസംബറിൽ ആയിരുന്നു …കൃത്യം 10 മാസമാണ് കോഴ്സ് സമയം……കോളേജിലെ ദിനങ്ങൾ വല്ലാത്തൊരു വേഗത്തോടെ കഴിഞ്ഞുകൊണ്ടിരുന്നു…..
കോഴ്സിന്റെ അവസാന സമയമെടുക്കുമ്പോളേക്കും തെരക്ക് അതിന്റെ അത്യുന്നതിയിലെത്തി…അതോടുകൂടി വീട്ടിലേക്കുള്ള പോക്ക് അതുപോലെ കുറഞ്ഞു…..എപ്പോളെങ്കിലും വിളിയിൽ മാത്രം ഒതുങ്ങി , അമ്മുവിനോട് അത് പറയാൻ വേണ്ടിപോലും വിളിക്കാൻ നിന്നില്ല…മഞ്ജിമ വഴി അറിഞ്ഞിട്ടുണ്ടാവുമെന്നു ഞാൻ സ്വയം കരുതി , അങ്ങനെ പറയാത്തതിന് മറ്റൊരു കാരണമുണ്ട് അത് ഞാൻ വഴിയെ പറയാം…….അതുപോലെ അവസാന മാസങ്ങളായപ്പോളേക്കും എല്ലാവരുമായി വല്ലാത്തൊരു ആത്മബന്ധം ഉടലെടുക്കുകയും ചെയ്തു …..അതുകൂടാതെ ക്ലാസിലെ ഫൈസൽ എന്നൊരുത്തൻ ഇടക്ക് കാറ്ററിങ് പരിപാടിക്ക് പോകുന്നത് അറിഞ്ഞപ്പോൾ ഞാനും അവന്റെ കൂട്ടത്തിൽ ഒഴിവുള്ള ഞായറുകൾ അതിനു പോകാൻ തുടങ്ങി …ചാർട്ടുകൾ ,സ്‌കെച്ചുകൾ ,ചില മെറ്റീരിയലുകൾ തുടങ്ങിയ ചെറിയ ആവശ്യങ്ങൾ തടസം കൂടാതെ നടത്താൻ അതെന്നെ സഹായിച്ചു……