……എനിക്കെന്തൊക്കെയാ പറ്റിയതെന്ന് എനിക്കുതന്നെ അറിയില്ല …ഇനി പരീക്ഷിക്കല്ലേ ട്ടോ , പ്ലീസ് …..”
അവൾ കെഞ്ചിക്കൊണ്ടു എന്നോട് പറഞ്ഞു …എനിക്ക് സഹിച്ചില്ല …സോറി പറഞ്ഞു ഞാൻ അവളുടെ നെറ്റിയിലും രണ്ടു കണ്ണിലും മാറി മാറി ഉമ്മ വെച്ചു, പിന്നെ അവളെ ചേർത്തുപിടിച്ചു തിരിയുമ്പോൾ ഇതെല്ലാം കണ്ട് നിറഞ്ഞ കണ്ണുമായി അവളുടെ അച്ഛൻ നിൽപ്പുണ്ടായിരുന്നു ….
തുടരും …
ഈ പാർട്ട് കുറച്ചു സ്പീഡ് കൂട്ടി എഴുതിയതാണ് , എങ്കിലും ഫീൽ പോവാതിരിക്കാൻ മാക്സിമം ശ്രമിച്ചിട്ടുണ്ട് ……സമയവും മൂഡും കിട്ടാതെ ഈ ആഴ്ചയിൽ പല ദിവസവും ഞാൻ കുടുങ്ങി…ഈ ആഴ്ച തന്നെ ഇടാമെന്ന് ഉറപ്പായത് കഴിഞ്ഞ രണ്ടു ദിവസത്തെ എഴുത്ത് കൊണ്ടാണ് …..കുറച്ചു വർഷങ്ങൾക്കു ശേഷമുള്ള ഭാഗം കാണിച്ചത് ഒരു മാറ്റം അത്യാവശ്യമായതുകൊണ്ടാണ് , അത് ഇഷ്ടമായവർ അഭിപ്രായം പറയുക , ഇഷ്ടമാകാത്തവർ ദയവു ചെയ്ത് ക്ഷമിക്കുക….
പിന്നെ കഴിഞ്ഞ ഭാഗത്തിൽ പറഞ്ഞതുപോലെ ഇതിൽ കാലം , ടെക്നോളജി , സ്ഥലം ,പിന്നെ ചരിത്രമോ മറ്റുള്ള കാര്യങ്ങൾ ഇവക്കൊന്നിനും സ്ഥായീഭാവമില്ല , അത് ഞാൻ എഴുത്തിന്റെ സ്വഭാവികമായ ഒഴുക്കിനു വേണ്ടി ആവശ്യാനുസരണം ഉപയോഗിക്കുന്നതാണ്, അതുകൊണ്ട് അങ്ങനെ പറയുന്ന കാര്യങ്ങളിലെ ലോജിക് നോക്കരുതെന്നും അപേക്ഷിക്കുന്നു …
എന്നത്തേയും പോലെ ഇന്നും ഈ കഥക്ക് വേണ്ടി കാത്തിരുന്നു വായിച്ചവരാണ് നിങ്ങളിൽ പലരും , നിങ്ങൾ തരുന്ന ലൈകും കമന്റും മാത്രമാണ് ഇതിൽ കഥ എഴുതുന്ന എല്ലാവരുടെയും പ്രതിഫലം എന്ന് കൂടി ഓര്മപ്പെടുത്തിക്കൊണ്ടു …..
സ്നേഹപൂർവ്വം
Fire blade…..🥰🥰