ആരോ ശ്രദ്ധിക്കുന്ന തോന്നലുണ്ടായപ്പോളാണ് ഞാൻ കണ്ണുകൾ മാറ്റിയത് …..അമ്മുവിൻറെ രണ്ടു സീറ്റുകൾക്കപ്പുറം ഇരുന്നു എന്റെ കണ്ണിന്റെ ദിശ നോക്കി എന്നെയും അമ്മുവിനെയും ഇടംകണ്ണിട്ട് ശ്രദ്ധിക്കുന്ന കാവ്യയിലാണ് ഞാൻ ചെന്നു നിന്നത്……അബദ്ധം പറ്റിയ കണക്ക് എന്റെ മുഖം മാറുന്നത് അവൾ ശെരിക്കും കണ്ടുപിടിച്ചു…ഞാൻ അവളെ വല്ലാതെ ശ്രദ്ധിക്കാതെ നോട്ടം മാറ്റി നിത്യയോട് വെറുതെ എന്തൊക്കെയോ സംസാരിച്ചു …വീണ്ടും നോക്കുമ്പോൾ അവർ കഴിച്ച ശേഷം എണീറ്റ് പോവുകയാണ് …..എനിക്ക് വല്ലാത്ത ചളിപ്പ് തോന്നി…
കാവ്യ , കൃപ , കൃഷ്ണപ്രിയ …..കൊള്ളാം …!! മൂന്നാളും ഒന്നിച്ചു ഒരുങ്ങിനിന്നാൽ കണ്ണ് മഞ്ഞളിക്കും …..കാവ്യ ഒരു വയലറ്റ് കളർ ബോഡിഷെയ്പ് ചുരിദാറിൽ ഉദിച്ചു നിൽക്കുന്നുണ്ട് …. നീണ്ടകട്ടിയുള്ള മുടി പിരിച്ചിട്ടിട്ടുണ്ട് , അങ്ങിങ്ങായി ബ്രൌൺ ഷെയ്ഡ് തോന്നിക്കുന്നു, കളർ ചെയ്തതായിരിക്കും , …..കൃപ എന്നും കാണുന്നതുകാരണം എന്തോ കാവ്യയേക്കാൾ ഭംഗിയുണ്ടെന്നു തോന്നിയില്ല ,പക്ഷെ ഒട്ടും കുറയില്ല ……ഒരു റോസ് ടോപ്പും കണങ്കാലിന് പകുതി ഇറക്കമുള്ള ഒരു ബ്ലാക്ക് മിഡിയും ആണ് ഇട്ടിരിക്കുന്നത് …അവളുടെ ഇടതൂർന്ന മുടി കഴുത്തിന് താഴെ ഒരു ബണ്ണിട്ടു ചുമ്മാ ഇട്ടിരിക്കുന്നു……..അതിനും പൂർണ്ണമായും കറുപ്പ് നിറമില്ല ……കാലുകൾ അമ്മുവിൻറെ സാധാരണ കാലുപോലെതന്നെ ഷേപ്പ് ഉള്ളതാണ് , പക്ഷെ രോമങ്ങളില്ലാത്തത്കൊണ്ട് മിനുപ്പ് കൂടുതൽ തോന്നുന്നു ……അമ്മുട്ടി പിന്നെ നാടൻ സൌന്ദര്യം…..മറ്റുള്ളവരെ അപേക്ഷിച്ച് ഒരുപാട് എടുത്ത് കാണിക്കാനുള്ള യക്ഷി സൗന്ദര്യമോ അംഗലാവണ്യമോ ബോഡി സ്‌ട്രെച്ചറോ തോന്നിക്കില്ല …..ആവശ്യത്തിനു വെളുപ്പും , കറുത്ത ഇടതൂർന്ന മുടിയും , ബാഹ്യ സൗന്ദര്യത്തേക്കാൾ സുന്ദരമായ മനസുമുള്ള എന്റെ ചുന്ദരി…
” കഴിഞ്ഞോ വായ്നോട്ടവും , അളവെടുക്കലും ….? ”
ചെവിക്കരികിൽ നിത്യയുടെ ശ്വാസത്തിന്റെ ചൂട് തട്ടിയപ്പോളാണ് ഞാൻ ഞെട്ടി തിരിഞ്ഞത്….ഒരു വളിച്ച ചിരിയുമായി അവളെ നോക്കിയപ്പോൾ ഒരു കൃത്രിമ ഗൌരവം കാണിച്ചു അവൾ എന്നെ നോക്കി…
” ഇക്കാര്യത്തിൽ എല്ലാ ആണുങ്ങളും കണക്കാ…!! കെട്ടാൻ പോണതിനെയും അതിന്റെ കൂടെപ്പിറപ്പുകളേം ഒന്നിനേം വെറുതെ വിടരുത് ട്ടോ…..”
അവൾ എന്നെ വിടാനുള്ള ഭാവമില്ല…..ഞാൻ ചമ്മി നാറി…
” അത് ഞാൻ ലിറ്ററേച്ചറിലെ aesteticism എന്നൊരു സംഭവമുണ്ട് , സൗന്ദര്യ ആരാധനാ എന്നതാണ് അർത്ഥം ….നീ ഉദ്ദേശിക്കുന്ന പോലെ വായ്നോക്കിയതല്ല , ഓരോ വസ്തുവിനും അതിന്റെ നിർമ്മാണത്തിൽ ഒരു കലയുണ്ടെന്ന തത്വത്തിൽ ആസ്വദിക്കുന്നതിനെയാണ് അത് പറയുന്നത്…..ഞാനൊരു aesthetic ആണ്…”
ചമ്മൽ മറച്ചുവെക്കാൻ ഞാൻ ലിറ്ററേച്ചറിനെ കൂട്ടുപ്പിടിച്ചു…..
” ഉവ്വ് …..ഉവ്വ് ……ഈ പറഞ്ഞ പരിപാടി തന്നെ ഇത് …!! പക്ഷെ മനുവേട്ടാ , ഞങ്ങളിതിനെ പറയുന്നപേര് ചോര ഊറ്റിക്കുടിക്കാ എന്നാണ്….വേറൊന്നും കൂടി ഉണ്ട് ചെവി അടുത്തേക്ക് തായോ , പറഞ്ഞുതരാം ….”
അവളുടെ കുസൃതി നിറഞ്ഞ മുഖം കണ്ടപ്പോൾതന്നെ എനിക്ക് കാര്യം മനസിലായി …