ഗൗരീനാദം 8 [അണലി]

Posted by

അവൻ എന്തെക്കയോ പറഞ്ഞു എങ്കിലും ഞാൻ ഒന്ന് ഞെട്ടി, അതൊന്നും എൻറെ കാതിൽ വീണില്ല..
ജെസ്സ് എന്നെ ഒന്ന് തോണ്ടി എന്താ എന്ന് കണ്ണ് കൊണ്ട് ചോദിച്ചു, പിന്നെ പറയാം എന്ന് ഞാൻ മുഖം കൊണ്ട് തന്നെ മറുപടി പറഞ്ഞു…’ഡേവിഡ് ഏട്ടന്റെ കല്യാണത്തിന് ജനയും ജെറിയും വരും, അപ്പൻ വിളിച്ചിട്ടുണ്ട് ‘ സിയാസ് തുടർന്നു..
‘അപ്പനോ? ‘ ഞാൻ ചോദിച്ചു, അപ്പൻ വിളിച്ചെന്നോ?

‘അപ്പൻ ആള് മൊത്തം ഇപ്പോൾ മാറി, ആരോടും അധികം സംസാരിക്കാറില്ല ‘..
സിയാസ് പറഞ്ഞപ്പോൾ ഞാൻ അത് ഏതായാലും നന്നായി എന്ന് ഓർത്തു.. വാ തുറന്നാൽ അങ്ങേരു വേണ്ടാദീനവേ പറയത്തൊള്ളൂ..

ഗൗരിയെ കുറിച്ച് ചോദിക്കണം എന്ന് ഉണ്ടെങ്കിലും ഞാൻ ആ വിചാരം മനസ്സിൽ തന്നെ അങ്ങ് പൂട്ടി വെച്ചു..
വീടിന്റെ ഗേറ്റിൽ തന്നെ അമ്മയും, ഡേവിഡും, റൂയസനും നിൽപ്പുണ്ട്..
വണ്ടി അകത്തോട്ടു കേറിയപ്പോൾ ഞാൻ റോണക്കു ഭായിയെ തപ്പി, പക്ഷെ അവിടെ വേറെ ആരോ ആണ്.
സിയാസ് വണ്ടി നിർത്തി ഇറങ്ങി, ഞാനും പുറകെ ഇറങ്ങി…

അമ്മ ഓടി വന്ന് കെട്ടിപിടിച്ചു കരയാൻ തുടങ്ങി, എൻറെ കണ്ണും ചെറുതായി നിറഞ്ഞു.. എൻറെ മാത്രം അല്ല അവിടെ നിന്ന സിയാസിന്റെയും, ഡേവിഡിന്റേം, റുയസിറ്റെം, ജെസ്സിന്റേം തൊട്ട് 7 മാസം പ്രായമുള്ള എൻറെ ജോർദാൻ വരെ കരഞ്ഞു..

കൊറേ നേരത്തെ കരച്ചിലും പിഴിച്ചലും എല്ലാം കഴിഞ്ഞ് അമ്മ ജെസ്സിന്റെ കൈ പിടിച്ചു മുന്നോട്ട് നടന്നു.
ഞാൻ പുറകെ ചെന്നു..
പടി വാതിൽക്കൽ അപ്പൻ നിൽപ്പുണ്ട്… പണ്ടെക്കെ ഈ മനുഷ്യനെ കാണുമ്പോൾ എനിക്ക് പേടി ആയിരുന്നു, പക്ഷെ ഇപ്പോൾ പുച്ഛം മാത്രമേ ഉള്ളൂ….
എന്നെ നോക്കി പുള്ളി ഒരു ചിരി വിടർത്തി..
ഞാനും മടിച്ച് ഒരു ചെറിയ ചിരി തൂകി..
അകത്തു കേറിയപ്പോൾ അമ്മ മൊഴിഞ്ഞു
‘മോന്റെ പഴയ റൂം തന്നെ ആണ്, ചെല്ല് ‘

 

‘എല്ലാം വിരിച്ച് ഇട്ടിട്ടുണ്ട് ‘ ഹരിത ആന്റി പറഞ്ഞു..
ഞാൻ അവരെ നോക്കി ഒന്ന് ചിരിച്ച് സ്റ്റെപ് കേറാൻ തുടങ്ങി..
എല്ലാരും എന്തിനാ എന്നെ പന്തം കണ്ട പേരുചാഴിയെ പോലെ ഈ നോക്കുന്നെ, ജിമ്മിൽ പോയി കുറച്ച് ബോഡി എക്കെ ആയതു നോക്കുവാരിക്കും..
എൻറെ പുറകെ വരാൻ തുടങ്ങിയ ജെസ്സിനെ അമ്മ കൈയിൽ പിടിച്ചു നിർത്തി, വെല്ലോം പറയാൻ ആരിക്കും…. എങ്കിൽ അമ്മ ഇന്ന് കൊറേ വെള്ളം കുടിക്കും..

ഞാൻ സ്റ്റെപ്പുകൾ കേറി ചെന്നപ്പോൾ ആദ്യം കണ്ണിൽ പെട്ടത് അടന്നു കിടക്കുന്ന ജനയുടെ റൂം ആണ്..
ഞാൻ വീണ്ടും സ്റ്റെപ് കയറി ചെന്നപ്പോൾ ഡേവിഡിന്റെ റൂമിനു ഉള്ളിൽ കൊറേ ബാഗും, ബോക്സും എല്ലാം ഉണ്ട്‌,
ഞാൻ വേഗം തന്നെ തിരിഞ്ഞു എന്റെ റൂമിലോട്ടു നോക്കി.
എൻറെ റൂം തുറന്നു കിടക്കുന്നു, അകത്തു കേറിയപ്പോൾ ഒരു പൂപലിന്റെയും, പഴമയുടേം എക്കെ മണം…. ദൈവമേ റൂം മാറണം, ഇവിടെ കൊച്ചിനെ കിടത്തിയാൽ വെല്ല രോഗവും വരും, ഓരോന്ന് ആലോചിച്ചു ഞാൻ കട്ടിലിലേക്ക് നോക്കി…

അവിടെ ഒരു ഡയറി കിടക്കുന്നു, ഞാൻ അത് കൈയിൽ എടുത്ത് തുറന്നു..
ആദ്യ പേജിൽ ഗ്ലിറ്റർ പേന വെച്ച് എന്തോ കുറിച്ചിരിക്കുന്നു, ഞാൻ അത് വായിച്ചു.
.

…. …. ‘ഗൗരിനാദം’ ….. …..
.

തുടരും

Leave a Reply

Your email address will not be published. Required fields are marked *