ഊർമിള എന്റെ ടീച്ചറമ്മ
Urmila Teacher Ente Teacheramma | Author : Aadhi 007
പ്രിയ കൂട്ടുകാരെ ,
ഒരു കഥ മുഴുവിപ്പിക്കാതെ മറ്റൊന്ന് തുടങ്ങുന്നത് അത്ര നല്ല കാര്യം അല്ലെന്നു അറിയാം.എങ്കിലും ഓരോ ജോണർക്കും ഓരോ മൂടാണല്ലോ അതിനാൽ “അരളി പൂവ്” എന്ന കഥ മുഴുവിപ്പിക്കാതെ ഞാൻ ഇവിടെ എഴുതുന്ന കഥ ആണിത്.പറഞ്ഞു മടുത്ത തീമുകൾ ഒന്നൂടി എഴുതി നോക്കുന്നു എന്ന് മാത്രം.നിങ്ങളുടെ അഭിപ്രായം അനുസരിച്ചു മാത്രമേ തുടർച്ച ഉണ്ടാവുകയുള്ളൂ.സ്നേഹപൂർവ്വം ആദി 007❤️

അസ്തമയ സൂര്യന്റെ കിരണം മുഖത്ത് തന്നെ വന്നു പതിക്കുന്നു.
‘എന്ത് സുന്ദരമായ കാഴ്ചയാണ്.പ്രകൃതി പൂത്തുലഞ്ഞു നിൽക്കുന്ന പോലെ’
അൻവർ ആ മനോഹര ദൃശ്യം കണ്ടിരുന്നു.അതി വേഗം സഞ്ചരിക്കുന്ന ട്രെയിൻ.അതിനൊപ്പം സഞ്ചരിക്കുന്ന സൂര്യൻ.ചെറുപ്പത്തിൽ ഇതൊരു വിസ്മയം തന്നെയായിരുന്നു.മരച്ചില്ലയിലും മലക്കൂട്ടത്തിനുമൊക്കെ ഇടയിലൂടെ സൂര്യ രശ്മികൾ തെറ്റി തെറിച്ചു ഇതാ തന്നില്ലേക്ക്.
ഏകാന്തത തന്നെയാണ് പ്രകൃതിയുടെ സൗന്ദര്യത്തെ അളക്കാൻ കഴിയുന്ന നിമിഷങ്ങൾ സമ്മാനിക്കുന്നത്.
അൻവർ ഈ ഇരിപ്പു തുടങ്ങിയിട്ട് ഒരുപാട് നേരമായി.രാവിലെ കയറിതാണ് ട്രെയിനിൽ പല പല യാത്രക്കാരും വന്നു പോയി.ചിലരോട് സംസാരിച്ചു.യാത്ര ക്ലേശം കുറക്കാൻ ഇതിലും നല്ല മാർഗം വേറെ ഇല്ലല്ലോ.