” You, DC വിദ്യ രാഘവ് IPS, സ്‌പെഷ്യൽ സ്‌ക്വാഡ് എന്നും പറഞ്ഞു, തേരാ പാരാ കറങ്ങുന്നത് അല്ലാതെ ഈ കേസിൽ എന്തേലും ഇമ്പ്രൂമെന്റ് ഉണ്ടാക്കാൻ തന്റെ ടീമിന് സാധിച്ചോ?? ” കേസ് ഇൻചാർജ് ഉള്ള വിദ്യ രാഘവിനോ ആയിരുന്നു DGP യുടെ അടുത്ത ചോദ്യം. ഉത്തരം പറയാൻ ഇല്ലാതെ തല കുനിച് നിൽക്കാനേ അവർക്ക് സാധിച്ചുള്ളൂ. ഇത് കണ്ട് അവിടെ കൂടി ഇരുന്ന പല തലമൂത്ത ഓഫീസേഴ്സും ഒന്ന് പുഞ്ചിരിച്ചു. ഇത്രയും ഇമ്പോര്ടന്റ്റ്റ് ആയ കേസ് ഒരു പെണ്ണിനെ ഏൽപ്പിച്ചതിൽ കണ്ണ് കടി സഹിക്കാൻ പറ്റാത്തവർ. വിദ്യ രാഘവ്, പോലീസ് ഫോഴ്സിൽ അഭിമാനപൂർവ്വം എടുത്തു പറയാവുന്ന മികച്ച പോലീസ് ഓഫീസർസിൽ ഒരാൾ, IPS നേടി ചുരുങ്ങിയ കാലം കൊണ്ട് ഡെപ്യൂട്ടി കമ്മിഷണർ ആയി സ്ഥാനകയറ്റം നേടിയ പെൺകരുത്ത്, ഒരു ക്‌ളീൻ സർവീസ് റെക്കോർഡ് ഉള്ള ഒരാൾ, ഏറ്റെടുത്ത എല്ലാ കേസുകളിലും നൂറുശതമാനം വിജയം, അത് കൊണ്ട് ഒക്കെ തന്നെയാണ് ഇതേപോലെ ഒരു കേസ് വന്നപ്പോ വിദ്യയെ തന്നെ അത് ഏൽപ്പിച്ചത്. പക്ഷെ ഇപ്പൊ…
” നിങ്ങൾ എന്ത് ചെയ്തു ഏത് ചെയ്തു എന്ന് ഒന്നും എനിക്ക് അറിയണ്ട, ഇനി ഒരു മിസ്സിംഗ് ഇവിടെ റിപ്പോർട്ട് ചെയ്യരുത്, do you understand?? ” DG ഷൗട്ട് ചെയ്തു.
” Yes sir ” അവിടെ ഉണ്ടായിരുന്ന എല്ലാരും ഒരേ ശബ്ദത്തിൽ പറഞ്ഞു, മണിക്കൂർനീണ്ട ആ ചർച്ച അവിടെ അവസാനിപ്പിച്ചു.
” മാം ഇനി എവിടേക്ക് ആ?? ” കോൺഫറൻസ് ഹാളിൽ നിന്ന് ഇറങ്ങിയ വിദ്യയോട് കൂടെ ഉണ്ടായിരുന്ന സൂരജ് ചോദിച്ചു. സൂരജ് കുമാർ IPS a young lad, ട്രെയിനിങ് ഒക്കെ കഴിഞ്ഞു ഇറങ്ങിട്ട് കുറച്ച് കാലമേ ആവുന്നു. അതിന്റ തിളപ്പ് നല്ല പോലെ ഉള്ള ഒരു ഓഫീസർ, പക്ഷെ ആ തിളപ്പ് പോലും ഈ കേസ് കെടുത്തി തുടങ്ങിയിരിക്കുന്നു. സൂരജ് ആണ് ഈ കേസിൽ വിദ്യയെ അസിസ്റ്റ് ചെയ്യുന്ന ഒരാൾ.
” സൂരജ്, താൻ സ്‌മോക്ക് ചെയ്യുമോ?? ” വിദ്യയുടെ ചോദ്യം കെട്ട് സൂരജ് ഒന്ന് അമ്പരന്നു.
” എപ്പോഴും ഇല്ല വല്ലപ്പോഴും മാം ” തലയുടെ പുറകിൽ കൈ കൊണ്ട് വെച്ച് കൊണ്ട് ഒരു ചളുപ്പോടെ സൂരജ് മറുപടി നൽകി.