നിങ്ങൾക്ക് തന്നിട്ടുള്ള ഫോൺ ലോക്ക് ഓപ്പൺ ചെയ്യുമ്പോൾ ഒരു മാപ് ആണ് കാണുക, അത് ഈ curse island ന്റെ മാപ് ആണ്, അതിൽ ഒരു വൈറ്റ് ഡോട്ട് കാണും അത് നിങ്ങളുടെ പൊസിഷൻ ആണ്. അതിൽ ക്ലിക്ക് ചെയ്താൽ നിങ്ങളുടെ പ്രൊഫൈൽ ഓപ്പൺ ആവും, അവിടെ നിങ്ങൾക്ക് ഇങ്ങളുടെ ഡെയ്റ്റൽസ് കാണാം. ” Mr J അത് പറഞ്ഞപ്പോൾ അവൾ അവളുടെ ഫോൺ എടുത്തു പ്രൊഫൈൽ ഓപ്പൺ ആക്കി.
Name : നീതു ശ്രീറാം
Card Value : _____
HP : 100 /100
MP :______
Power : ______
Lifespan : 9 days, 23 hrs, 34 min, 14 sec..
പിന്നെ ഏറ്റവും അടിയിൽ scan എന്ന് എഴുതിയ ഒരു ബട്ടനും ഇത്രയും ആണ് ഡീറ്റെയിൽസിൽ ഉള്ളത്. അതിൽ Lifespan ഒരു കൗണ്ട്ടൗൺ ആണ്, ഓരോ മിനിറ്റ് കഴിയുമ്പോഴും കുറഞ്ഞു കൊണ്ട് ഇരിക്കുന്നു.
” ഈ Lifespan എന്നതാ സംഭവം?? ” നീതു ആണ് ചോദിച്ചത്.
” പേര് പറയുന്നപോലെ അത് നിങ്ങളുടെ ലൈഫ്സ്പാൻ ആണ് ” Mr J.
” കൗണ്ട്ഡൌൺ സീറോ ആവുമ്പോ എന്ത് സംഭവിക്കും ” ഞാൻ അത് ചോദിക്കുമ്പോഴും ഉത്തരം എന്താണ് എന്ന് എനിക് ഏകദേശ രൂപം ഉണ്ടായിരുന്നു.
” നിങ്ങളുടെ ki സ്റ്റോൺ പൊട്ടും, ki സ്റ്റോണിന് ചുറ്റും ഉള്ള എഴുത്ത്, ആ ടാറ്റൂ, the curse ആക്ടിവേറ്റ് ആവും, ടാറ്റൂവിൽ നിന്ന് പോയ്സൺ നിങ്ങളുടെ ഹൃദയത്തിലേക്ക് ഇറങ്ങും. ഇൻസ്റ്റന്റ് ഡെത്ത് ” അത് പറഞ്ഞു Mr J പൊട്ടിചിരിച്ചു. ഞങ്ങൾ അത് കേട്ട് ഞെട്ടി.