അവനെ നോക്കി. അവൻ അവന്റെ കയ്യ് ഉയർത്തി അന്നേരം ആ dagger എന്റെ മുതുകിൽ നിന്ന് ഊരി അവന്റെ കയ്യിലേക്ക് ചെന്നു. അവന്റെ കയ്യിൽ എത്തിയതും അവൻ വീണ്ടും അത് എന്റെ നേരെ എറിഞ്ഞു. ഞാൻ ഇടതു വശത്തേക്ക് മാറി അതിൽ നിന്ന് ഒഴിഞ്ഞു മാറാൻ നോക്കി. പക്ഷെ അവൻ കൈ കാണിച്ചതും dagger ഉം ഇടത് വശത്തേക്ക് വന്നു എന്റെ നെഞ്ചിൽ തന്നെ കുത്തി കയറി. ഭാഗ്യത്തിന് എന്റെ ഹൃദയത്തിൽ കൊണ്ടില്ല, പക്ഷെ വലതു ലങ്സ് മുറിഞ്ഞിട്ടുണ്ട് എന്ന് ഉറപ്പ്. ശ്വാസം വിടാൻ ബുദ്ധിമുട്ട്, തല കറങ്ങുന്നപോലെ.
അവൻ വീണ്ടും കയ്യ് കാണിച്ചു dagger നെ തിരികെ വിളിച്ചു. പിന്നെ പോക്കറ്റിൽ നിന്ന് ഒരു തുണി എടുത്തു dagger ൽ ഉണ്ടായിരുന്ന ബ്ലഡ് തുടച്ചു, തിരികെ അവന്റെ പൗച്ചിൽ വെച്ചു. എന്താണ് അവന്റെ ഉദ്ദേശം എന്നെ ഇങ്ങനെ ചോര വാർന്നു മരിക്കാൻ വിടാൻ ആണോ?? ഞാൻ മനസ്സിലാവാതെ അവനെ നോക്കി. അവൻ എന്റെ നേരെ കൈ നീട്ടി പിന്നെ എന്തിലോ പിടിക്കുന്ന പോലെ മുഷ്ടി ചുരുട്ടി. പെട്ടന്ന് എന്റെ നെഞ്ചിൽ വല്ലാത്ത വേദന വന്നു പിന്നെ അത് ശരീരം മുഴുവൻ പടർന്നു. ചെറിയ സൂചി കൊണ്ട് ആരോ ഉള്ളിൽ നിന്ന് കുത്തുന്ന പോലെ, ഞരമ്പ് മുഴുവൻ മൂർച്ച ഉള്ള എന്തോ കൊണ്ട് പോറുന്ന പോലെ. വേദന സഹിക്കാൻ പറ്റുന്നില്ല. എന്റെ മൂക്കിൽ നിന്നും വായിൽ നിന്നും ചോര ഒഴുകി. ഞാൻ മുട്ട് കുത്തി നിലത്ത് ഇരുന്നു പോയി. ഇത് വല്ല പോയ്സണും ആണോ. ഞാൻ അവനെ നോക്കി.
” എന്താണ് നടക്കുന്നത് എന്ന് മനസ്സിലാവുന്നില്ലല്ലേ?? ഞാൻ പറയാം, എനിക്ക് എന്റെ ബ്ലഡ് കണ്ട്രോൾ ചെയ്യാൻ സാധിക്കും അതാണ് എന്റെ പവർ, ഫോർ you, it’s game over ” അവൻ പൊട്ടിചിരിച്ചു. എനിക്ക് കാര്യങ്ങളുടെ ഏകദേശ ഊഹം കിട്ടി. ഞാനും ഒന്ന് ചിരിച്ചു. ഞാൻ ചിരിക്കുന്ന കണ്ട് അവന്റെ മുഖം മാറി.
” let me ഗസ്, ഫസ്റ്റ് നീ നിന്റെ കയ്യിൽ കുത്തി ആ dagger ൽ നിന്റെ ചോര പുരട്ടി, പിന്നെ അത് എന്റെ നേരെ എറിഞ്ഞു, എന്നെ ടച് ചെയ്യാതെ പോയ dagger അതിൽ പറ്റിയിരുന്ന നിന്റെ ചോര ഉപയോഗിച്ച് കണ്ട്രോൾ ചെയ്തു തിരികെ വിളിച്ചു എന്റെ മുതുകിൽ കുത്തിഇറക്കി. ഒപ്പം ആ മുറിവിൽ കൂടി നിന്റെ കൊറച്ചു ബ്ലഡ് എന്റെ ശരീരത്തിൽ കയറ്റി. പിന്നെ തിരികെ വിളിച്ചു നിന്റെ കയ്യിൽ നിന്ന് വീണ്ടും കുറച്ചു കൂടി ചോര പറ്റിച്ചു. എന്റെ നെഞ്ചിൽ കുത്തി കൊറേ കൂടി ചോര എന്റെ ദേഹത്തു കടത്തി. സൊ എന്റെ ഇപ്പൊ എന്നെ ഉള്ളിൽ നിന്ന് അറ്റാക്ക് ചെയ്യുന്നത് നിന്റെ ബ്ലഡ് സെൽസ് ആണ്, സ്മാർട്ട് മൂവ് ” ഞാൻ വേദന കടിച്ചു പിടിച്ചു കൊണ്ട് പറഞ്ഞു. അവന്റെ മുഖത്ത് അത്ഭുതം ആണ്.