” ഇത് വർക്ക് ആകുവോ എന്ന് എനിക്ക് ഉറപ്പ് ഇല്ല, and this is my ഫസ്റ്റ് time ടൂ, സൊ പ്ലീസ് ബീ… ” പറഞ്ഞു പൂർത്തിആക്കാതെ അവൾ അവളുടെ ചുണ്ട് എന്നോട് ചേർത്തു. ആദ്യം ഒന്ന് ഞെട്ടി എങ്കിലും ഞാൻ എന്റെ വാ തുറന്നു കൊടുത്തു അവളുടെ നാക്ക് എന്റെ വായിലേക്ക് കടന്നു. ഞങ്ങൾ ഉമിനീർ പരസ്പരം കൈമാറി. കുറച്ച് നേരത്തിനു ശേഷം ഞങ്ങൾ അടർന്നു മാറി. പ്രതേകിച്ച് ഒന്നും സംഭവിച്ചില്ല.
പെട്ടന്ന് അവളുടെ മുഖം മാറി, വേദനിച്ചിട്ട് എന്നോളം അവൾ കണ്ണുകൾ ഇറുക്കി അടച്ചു. വലിയ ഒരു അലർച്ചയോടെ നിലത്ത് ഇരുന്നു, വലതു കൈതണ്ടയിൽ അമർത്തി പിടിച്ചു കൊണ്ട് അവൾ അങ്ങനെ ഇരുന്നു, സഹിക്കാൻ പറ്റാത്ത വേദന ആണെന്ന് തോന്നുന്നു. അവളുടെ കണ്ണിൽ നിന്ന് കണ്ണുനീർ ഒക്കെ വരുന്നുണ്ട്. എനിക്ക് എഴുന്നേറ്റു അവളെ സമാധാനിപ്പിക്കണം എന്നുണ്ട്, പക്ഷെ മുറിവ് ഒക്കെ കാരണം എനിക്ക് അനങ്ങാൻ പോലും പറ്റുന്നില്ല. പതിയെ അവളുടെ വേദന നിന്നു എന്ന് തോന്നുന്നു, അവൾ ശ്വാസം എടുത്തു തളർന്നു ആ മണ്ണിലേക്ക് മലന്നു കിടന്നു. അന്നേരം ആണ് ഞാൻ അവളുടെ കൈശ്രദ്ധിച്ചത്, അവളുടെ വലതു കൈ തണ്ടയിൽ ഒരു ചുവന്ന ഹാർട്ട് ചിഹ്നം ഉണ്ടായിരുന്നു അതിന് നടുക്ക് Q എന്ന അക്ഷരവും. അതിന് അവന്റെ നെറ്റിൽ ഉണ്ടായിരുന്ന ഡൈമൻഡ് ചിഹ്നത്തിന്റെ ഇരട്ടി വലിപ്പം എങ്കിലും ഉണ്ട്.
പെട്ടന്ന് എന്റെ നെഞ്ചിന് വല്ലാത്ത ഭാരം ഉള്ളത് പോലെ തോന്നി, നെഞ്ചിടിപ്പ് കൂടി, വല്ലാത്ത വേദന, സഹിക്കാൻ പറ്റാത്ത വേദന, എന്റെ ഞരമ്പുകളിൽ കൂടി നല്ല ചുട്ടു പൊള്ളുന്ന ചൂട് ഉള്ള എന്തോ ഒഴുകുന്ന പോലെ, ഒരുമാതിരി ലവ പോലത്തെ ചൂട്ഉള്ള ഒന്ന്. ഞാൻ വേദന കൊണ്ട് കുനിഞ്ഞു തല മണ്ണിൽ കുത്തി. എന്റെ മുതുകിന്റെ ഭാഗത്ത് അത് ഒഴുകി കൂടി. ചുട്ടുപഴുപ്പിച്ച കമ്പി കൊണ്ട് ആരോ എന്റെ മുകുതുകിൽ എന്തോ വരയ്ക്കുന്ന പോലെ തോന്നി, ഞാൻ കണ്ണുകൾ ഇറുക്കി അടച്ചു മണ്ണിൽ മുഖം പൂഴ്ത്തി അങ്ങനെ കിടന്നു. എന്നാൽ അധിക നേരം അത് നീണ്ടു നിന്നില്ല. വേദന മാറിയപ്പോൾ ഞാൻ തല ഉയർത്തി. ഇപ്പൊ ഒരു തരം കുളിർ ആണ്. അവൻ ഉണ്ടാക്കിയ മുറിവ് പോലും ഇപ്പൊ നോവുന്നില്ല, മുറിവിൽ തണുത്ത കാറ്റു വീശുന്ന പോലെ, ഞാൻ മുറിവിലേക്ക് നോക്കി, എന്റെ കണ്ണിന്റെ മുന്നിൽ വെച്ച് ആ മുറിവ് കൂടി. ഒരു ചെറിയ പാട് പോലും ഇല്ലാതെ പൂർണമായും ആ മുറിവ് ഉണങ്ങിഇരിക്കുന്നു.
ഞാൻ അത്ഭുതത്തോടെ എഴുന്നേറ്റു നിന്നു. എന്റെ ശരീരത്തിലെ വേദന മുഴുവൻ മാറി ഇരിക്കുന്നു. എന്റെ power super healing ആണോ??