“So you awakened your powers, let’s dance again ” അത് കേട്ട് ഞാൻ നോക്കിയപ്പോൾ അവൻ ആണ്. അവൻ dagger കയ്യിൽ പിടിച്ചു എന്നെ നോക്കി നിൽക്കുന്നു. പെട്ടന്ന് അവൻ ആ dagger അവന്റെ തുടയിൽ കുത്തി ഇറക്കി. ചോര ചീറ്റി, നേരത്തെതിൽ നിന്ന് വിപരീതമായി അവിടെ ആകെ ചോരയുടെ മണം പടർന്നു, അത് എന്റെ മൂക്കിൽ ഇരച്ചു കയറി. ഒരു പക്ഷെ എന്റെ സെൻസിംഗ് ability കൂടിയത് കൊണ്ട് തോന്നുന്നതാവും. ഏതായാലും ആ ചോരയുടെ മണം എന്നെ ഭ്രാന്ത് പിടിപ്പിക്കുന്നത് ഞാൻ അറിഞ്ഞു. എന്റെ തൊണ്ട വരളുന്നു, വായിൽ ഉമിനീർ വന്നു നിറഞ്ഞു, വല്ലാത്ത ദാഹം പോലെ, എന്റെ ശരീരം ഘടന മൊത്തതിൽ മാറുന്ന പോലെ, എന്റെ മസിൽസ് rearrange ചെയ്യുന്ന പോലെ, എന്റെ എല്ലുകൾക്ക് ബലം വെച്ചു, കയ്യിലെ നഖങ്ങൾക്ക് മൂർച്ചയും വലിപ്പവും കൂടി, എന്റെ കാഴ്ച ശക്തി കൂടി, എനിക്ക് നോർമലായി കാണാൻ പറ്റുന്നതിലും കൂടുതൽ ദൂരെ ഉള്ള കാഴ്ചകൾ വ്യക്തമായി കാണാം. ഏറ്റവും കൂടുതൽ എന്നെ അമ്പരപ്പിച്ചത് കണ്ണുകൾ അടക്കുമ്പോ എനിക്ക് അവന്റെ ഹൃദയവും അതിൽ നിന്ന് അവന്റെ ശരീരത്തിലൂടെ ഒഴുകുന്ന ചോരയും കാണാം എന്നതാണ് , അവന്റെ മാത്രം അല്ല എന്റെ അടുത്ത് നിൽക്കുന്ന നീനയുടേം അവന്റെ ടീമിലെ പെണ്ണിന്റെ ആ കാട്ടിൽ ഉള്ള ജീവികളുടെ വേറെ ബ്ലഡ് ഫ്ലോ എനിക്ക് വ്യക്തമായി കാണാൻ പറ്റുന്നുണ്ട്. ഇത് x-ray വിഷനോ ഹീറ്റ് വിഷനോ മറ്റോ ആണോ.
” വാ ” അവന്റെ വിളി ആണ് എന്നെ ആലോചനയിൽ നിന്ന് ഉണർത്തിയത്. അവൻ അവന്റെ തുടയിൽ നിന്ന് dagger വലിച്ചൂരി, അന്നേരം ആ മുറിവിൽ നിന്ന് ഒഴുകിയ ചോര ആ dagger ന്റെ ബ്ലേഡിൽ പറ്റി ഇരുന്നു, ആ ചോര നീണ്ട് നല്ല മൂർച്ചയുള്ള ഒരു വാളിന്റെ ഷേപ്പ് ആയി. അവൻ ആ വാളും നീട്ടി പിടിച്ചു ഒരു അലർച്ചയോടെ എന്റെ നേരെ പാഞ്ഞു വന്നു.
അന്നേരം അവിടെ പടർന്നു രക്തത്തിന്റെ ഗാഢമായ ഗന്ധം എന്നെ വല്ലാത്ത ഒരു ഉന്മാദത്തിലേക്ക് എത്തിച്ചിരുന്നു. എനിക്ക് എന്റെ ശരീരത്തിൽ ഉള്ള കണ്ട്രോൾ നഷ്ട്ടപ്പെട്ടു. ഞാൻ ഞാൻ പോലും അറിയാതെ അവന്റെ നേരെ കുതിച്ചു. കണ്ണ് അടച്ചു തുറക്കുന്ന സമയം മാത്രമേ എടുത്തുള്ളൂ. ഞാൻ അപ്രത്യക്ഷപ്പെട്ടു പ്രത്യക്ഷപ്പെട്ടത് പോലെ അവനെ കടന്നു പോയി. എനിക്ക് പോലും എന്താണ് സംഭവിച്ചത് എന്ന് മനസ്സിലായി. എന്റെ നേരെ ഓടി വന്ന അവൻ പെട്ടന്ന് മുന്നിൽ നിന്ന് എന്നെ കാണാതെ ആയപ്പോ ഒന്ന് ഞെട്ടി. പിന്നെ തിരിഞ്ഞു നോക്കി. ഞാനും ഞെട്ടി തിരിച്ചു നോക്കി.
അവൻ അത്ഭുതത്തിൽ എന്നെ തന്നെ നോക്കി നിൽക്കുകയാണ്, പെട്ടന്ന് അവൻ എന്റെ കയ്യിൽ നോക്കി എന്തോ കണ്ടു ശരിക്കും ഞെട്ടി, പിന്നെ വേദനിച്ചിട്ട് എന്നോണം നെഞ്ചിൽ കയ്യ് വെച്ചു. അന്നേരം അവന്റെ നെഞ്ചിൽ നല്ല മൂർച്ചയുള്ള എന്തോ കൊണ്ട് വരഞ്ഞത് പോലെ ഒരു മുറിവ് രൂപപ്പെട്ടു, അതിൽ നിന്ന് ചോര പൊടിഞ്ഞു. അവന്റെ കയ്യിൽ ഉണ്ടായിരുന്ന dagger ൽ പറ്റി പിടിച്ചിരുന്ന വാളിന്റെ രൂപത്തിൽ ഉള്ള ചോര, ആ രൂപം വിട്ട് നോർമൽ ബ്ലഡ് ആയി മണ്ണിലേക്ക് വീണു, ഒപ്പം ആ dagger ഉം. അവനും മുട്ട് കുത്തി മണ്ണിൽ ഇരുന്നു,