” ഇപ്പൊ കയ്യിൽ ഉണ്ടോ?? ഉണ്ടേൽ ഒരെണ്ണം താ ” അത് കൂടി കേട്ടപ്പോ സൂരജ് ശരിക്കും വല്ലാതെ ആയി, വിദ്യ ആദ്യമായി ആണ് ഇങ്ങനെ ഒക്കെ, അവൻ ശരിക്കും ഒന്ന് അമ്പരന്നു. പിന്നെ പോക്കറ്റിൽ ഉണ്ടായിരുന്ന പാക്കറ്റ് ആരും കാണാത്തരീതിയിൽ എടുത്തു വിദ്യക്ക് നൽകി. സൂരജിന്റെ ഒരുമാതിരി എന്തോ കള്ളക്കടത്തു നടത്തുന്ന പോലെ ഉള്ള മട്ടും ഭാവവും ഒക്കെ കണ്ടു വിദ്യക്ക് നല്ലത് പോലെ ദേഷ്യം വരുന്നുണ്ടായിരുന്നു എങ്കിലും അവൾ അത് അടക്കി. അവന്റെ കൈയിൽ നിന്ന് ലൈറ്റർ കൂടി വാങ്ങിയിട്ട് വിദ്യ ലേഡീസ് വാഷ് റൂം ലക്ഷ്യമാക്കി നടന്നു.
അവിടെ ആരും ഇല്ലായിരുന്നത് കൊണ്ട് വിദ്യ സൗകര്യം ആയി തന്നെ സിഗരറ്റ് എടുത്തു ചുണ്ടിൽ വെച്ച് കത്തിച്ചു. ഒരു പുക ഉള്ളിലേക്ക് എടുത്തപ്പോൾ തന്നെ അവളുടെ ഉള്ളിൽ അടിഞ്ഞു കൂടി ഇരുന്ന ഫെസ്ട്രേഷനും ദേഷ്യവും എല്ലാം പുറത്തു ചാടി. അവൾ സിഗരറ്റ് മുഴുവൻ വലിച്ചു തീർത്തിട്ട് നിലത്ത് ഇട്ട് ചവിട്ടി കെടുത്തി. പണ്ട് രാഘവിന്റെ ഒപ്പം തുടങ്ങി വെച്ച ശീലം ആണ് സിഗരറ്റ് വലി. രാഘവ് പോയപ്പോ ദിവസവും വലിച്ചു തള്ളുന്ന സിഗരറ്റിന്റെ എണ്ണം കൂടി. പിന്നേ മോനുവിന്റെ ശാഠ്യത്തിന് മുന്നിൽ ആണ് വിദ്യ സിഗരറ്റിനോട് വിട പറഞ്ഞത്. ഇപ്പൊ അഞ്ചു വർഷത്തോളം ആയിരുന്നു, നീണ്ട അഞ്ചു വർഷത്തിന് ശേഷം അവൾ വീണ്ടും ഒരു പുക എടുത്തു, അത്ര കണ്ട് ഈ കേസ് വിദ്യയെ ഭ്രാന്ത് പിടിപ്പിച്ചിരിക്കുന്നു. DGP പറഞ്ഞത് പോലെ കഴിഞ്ഞ ഏഴു ദിവസങ്ങൾ ആയിട്ട് ഒരു അടിപോലും മുന്നോട്ട് പോവാൻ സാധിച്ചിട്ടില്ല. എവിടെ തുടങ്ങിയോ അവിടെ തന്നെ നിൽക്കുകയാണ് ഈ കേസ്.
വിദ്യ ദേഷ്യത്തിൽ വാഷ് ഏരിയയിലെ കണ്ണാടിയിൽ ആഞ്ഞ് ഇടിച്ചു. ഭാഗ്യത്തിന് കണ്ണാടി പൊട്ടിയില്ല.
” ഫക്കിങ് ലൂസർ ” കണ്ണാടിയിൽ കണ്ട പ്രതിബിബത്തിൽ നോക്കി അവൾ വിളിച്ചു. പിന്നെ തൊപ്പി ഊരി മാറ്റി, പൈപ്പ് തുറന്നു വെള്ളം എടുത്തു മുഖം നല്ലത് പോലെ ഒന്ന് കഴുകി. തണുത്ത വെള്ളത്തിൽ കുറച്ചു നേരം മുഖം കാണിച്ചപ്പോ അവൾക് തെല്ല് ഒരാശ്വാസം തോന്നി. ആ ചൂട് ഒരല്പം കുറഞ്ഞു. അവ കർചീഫ് എടുത്തു മുഖം തുടച്ചു. പാറി വീണ മുടി നേരെ ആക്കി തൊപ്പി വെച്ചു. കണ്ണാടിയിൽ അടിമുടി ഒന്ന് കൂടെ നോക്കി. കാലം ഇത്ര പെട്ടന്ന് ആണ് പോവുന്നത്. വയസ് നാല്പത്തഞ്ചിനോട് അടുക്കുന്നു. പ്രായ പൂർത്തി ആയ ഒരു ചെറുപ്പക്കാരന്റെ അമ്മ ആയിരിക്കുന്നു. എന്നിട്ടും ശരീരം ഒട്ടും ഉടഞ്ഞിട്ടില്ല, മുഖത്ത് ഒരു ചുളിവ് പോലും വീണിട്ടില്ല, മുടി ഒരെണ്ണം പോലും നരച്ചിട്ടില്ല, കണ്ടാൽ ഒരു മുപ്പതു വയസ്സിൽ കൂടുതൽ പറയില്ല. വിദ്യയുടെ സൗന്ദര്യത്തെ അതേ പടി നിലനിർത്താൻ വിദ്യയെക്കാൾ ഏറെ ശ്രദ്ധ കൊടുക്കുന്നത് മോനു ആണ്. എന്റെ അമ്മ എന്നതിൽ ഉപരി ചേച്ചി എന്ന് പറഞ്ഞ് ആണ് അവൻ പലപ്പോഴും തന്റെ കൂട്ടുകാരെ ഒക്കെ വിദ്യയെ പരിചയപ്പെടുത്തുക. അല്ലേലും അമ്മ എന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല.