Curse Tattoo Ch 1 : The Game Begins [Arrow]

Posted by

വസ്ത്രങ്ങളും ആഭരങ്ങളും ഫോണും മറ്റു സാധങ്ങളും, പിന്നെ വെല്ലുവിളി അല്ലേൽ ഒരു പരിഹാസം പോലെ അവിടെ വെച്ചിട്ട് പോവുന്ന one deck of cards ഉം ആണ്. അതിൽ ഒന്നിൽ പോലും പ്രതിയുടെ പോയിട്ട് വിക്‌ടിംസിന്റെ പോലും ഫിംഗർ പ്രിന്റ്സൊ DNA സാമ്പിൾസൊ ഇല്ല. കിഡ്നാപ് നടക്കുന്ന സമയത്ത് എന്തോ ഒരു ഉപകരണം ഉപയോഗിച്ച് അവർ ഒരു കിലോമീറ്റർ റേഡിയസിൽ സകല ഇലക്ട്രോണിക് ഉപകാരങ്ങളും ജാം ചെയ്യുന്നു.  അര മണിക്കൂർ നേരത്തേക്ക് മൊബൈൽ ഫോൺ, cctv, തുടങ്ങി എലെക്ട്രിക്കൽ എനർജി ഉപയോഗിച്ച് വർക് ചെയുന്ന കളിപ്പാട്ടങ്ങൾ വരെ ഉപയോഗശൂന്യം ആക്കുന്നു അത് കൊണ്ട് തന്നെ ട്രാക്കിങ് പോലും സാധ്യം അല്ല.

 

 

സൊ പോലീസുകാർ ഒക്കെ നെട്ടോട്ടം ആയി. ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ മിസ്സിംഗ്‌ റിപ്പോർട്ട് ചെയ്തത് കേരളത്തിൽ നിന്ന് ആയിരുന്നു. അത് കൊണ്ട് തന്നെ ആണ് ഉയർന്ന IPS ഓഫീസർസിനെ എല്ലാം ചേർത്തു ഒരു ടീം രൂപപ്പെടുത്തിയത്, but no use. ഏഴു ദിവസം കൊണ്ട് കേരളത്തിൽ ആകെ റിപ്പോർട്ട് ചെയ്തത് നാൽപ്പത്തി ആറു മിസ്സിംഗ്‌ കേസ്, ഇന്ത്യയിലെ മുഴുവൻ സംസ്ഥാനങ്ങളിൽ നിന്നും കാണാതെ ആയത് 380 പേരെ, ലോകം മൊത്തത്തിൽ കണക്ക് എടുക്കുമ്പോൾ അത് ഇരുപതിനായിരം അടുക്കുന്നു. എന്നിട്ടും അർക്കും ഒരു തുമ്പും ഒരു ലീഡും കണ്ടെത്താൻ പറ്റിയിട്ടില്ല. അപ്പൊ പിന്നെ വിദ്യയെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ലാല്ലോ.

 

 

വിദ്യ വാഷ് റൂമിൽ നിന്ന് പുറത്ത് ഇറങ്ങി. സൂരജിന്റ അടുത്തേക്ക് ചെന്നു.

 

 

” താങ്ക്സ് സൂരജ് ” എന്നും പറഞ്ഞു ബാലൻസ് പാക്കറ്റും ലൈറ്ററും തിരികെ നൽകി. ഒന്ന് പുഞ്ചിരിച്ചുകൊണ്ട് അത് വാങ്ങിയത് അല്ലാതെ സൂരജ് ഒന്നും തിരിച്ചു പറഞ്ഞില്ല. അവർ രണ്ടുപേരും അവിടെ നിന്ന് ഇറങ്ങി അവരുടെ ഓഫിസിലേക്ക് തിരിച്ചു.

 

” ജെന്നിഫറിനോട്‌ എന്റെ ക്യാബിനിലേക്ക് വരാൻ പറ ” ഓഫീസിൽ എത്തി സൂരജിനോട് പറഞ്ഞിട്ട് വിദ്യ അവളുടെ ക്യാബിനിലേക്ക് ചെന്നു. ജെന്നിഫർ വിദ്യയുടെ ടീമിലെ സൈബർ ഫോറൻസിക് ഓഫീസർ ആണ്.

 

 

” മേ I come in മാം?? ” അല്പനേരം കഴിഞ്ഞു ജെന്നിഫർ വാതിൽക്കൽ വന്നു കൊണ്ട് ചോദിച്ചു.

 

 

” yes ജെന്നി, കം ഇൻ ” വിദ്യ അവളെ അകത്തേക്ക് വിളിച്ചു. അവളുടെ ഒപ്പം സൂരജും കിരണും ഉണ്ടായിരുന്നു. അവർ മൂന്നുപേരും അവളുടെ മുന്നിലെ കസേരകളിൽ ഇരുന്നു.

Leave a Reply

Your email address will not be published. Required fields are marked *