” മേം ഇപ്പൊ ഈ കേസിനെ ചുറ്റിപറ്റി സാത്താന്റെ കളിയിൽ തുടങ്ങി ഏലിയൻ invasion ആണെന്ന് വരെ തിയറികൾ ഉണ്ട്. ഇത് ഇങ്ങനെ പോയാ നമുക്കും ഈ തിയറികൾ വിശ്വസിക്കുക എന്ന് അല്ലാതെ വേറെ ഒരു ഓപ്ഷൻ ഇല്ല, ഐ മീൻ ഒരു മനുഷ്യൻ ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ ആണോ ഇപ്പൊ ഈ നടന്ന് കൊണ്ട് ഇരിക്കുന്നത് ” കിരൺ അത് പറഞ്ഞപ്പോ വിദ്യയോ മറ്റുള്ളവരോ മറുത്ത് ഒന്നും പറഞ്ഞില്ല, അവർ മൗനം ആയി ഇരുന്നു. ഇതൊക്കെ ചെയ്യുന്നത് ഒരു മനുഷ്യൻ തന്നെ ആണോ എന്ന സംശയം വിദ്യയിലും ഉടൽ എടുത്തു തുടങ്ങിയിരുന്നു.
” ജെന്നി, സംഭവസ്ഥലത്തെ ഇലെക്ട്രിക്കൽ എക്യൂപ്‌മെന്റ്സ് പരിശോധിച്ചിട്ട് എന്തായി, അവർ അത് ജാം ചെയ്യുന്നത് എങ്ങനെ ആണെന്ന് വല്ല സൂചനയും കിട്ടിയോ?? ” ജെന്നിയോട് ആയിരുന്നു വിദ്യയുടെ ചോദ്യം.
” ഐ ഗസ്സ്, ഭൂമിയുടെ മാഗ്നറ്റിക് ഫീൽഡ് നെ ഡിസ്റ്റർബ് ചെയ്യുന്ന എന്തോ ഉപകരണം ആണ് അവർ use ചെയ്യുന്നത്, അത് വഴി Electron ട്രാൻസ്ഫർ ബ്ലോക്ക് ചെയ്യുന്നു സൊ ഇലെക്ട്രിക്കൽ ഉപകരണങ്ങൾ കുറച്ച് നേരത്തേക്ക് ഉപയോഗശൂന്യം ആവുന്നു. ഈ ഡിവൈസ് വിക്‌ടിം ന്റെ വസ്ത്രങ്ങളും മറ്റും കിടന്നിരുന്ന സഥലത്ത് വെച്ച് ആണ് ആക്ടിവേറ്റ് ചെയ്തിരിക്കുന്നത്. കാരണം അവിടെ നിന്ന് അകന്ന് പോവും തോറും ഈ ഇലക്ട്രോണിക് ഉപകരണങ്ങൾ ജാം ആവുന്ന എഫക്റ്റും ടൈമും കുറഞ്ഞു വരുന്നു.
സത്യത്തിൽ ഈ ഫിനോമിന theoretically മാത്രം പോസിബിൾ ആയ ഒന്ന് ആണ് ലൈക് ടൈം ട്രാവൽ. പ്രാക്ടിക്കലി ഇമ്പോസ്സിബിൾ. അല്ലേൽ ഇത് ചെയ്യാൻ മാത്രം നമ്മുടെ ടെക്‌നോളജി വളർന്നിട്ടില്ല, സൊ കിരൺ പറഞ്ഞ alien theory മേയ്ബീ പോസിബിൾ ആണ് ”
ജെന്നി പറഞ്ഞു തീർത്തപ്പോൾ എല്ലാരും പരസ്പരം ഒന്ന് നോക്കി, ഞാൻ പറഞ്ഞത് അല്ലേ എന്ന ഭാവത്തിൽ കിരണും.
” വിക്‌ടിംസിനെ തമ്മിൽ കണക്ട് ചെയ്യാൻ പറ്റുന്ന എന്തെങ്കിലും ലിങ്ക് കിട്ടിയോ?? ”
” നോ മാം, എല്ലാരും ഇരുപതു വയസ്സ് ഉള്ളവർ ആണെന്ന് ഒഴിച്ചാൽ വേറെ ഒന്നും കോമെൺ ആയി ഇല്ല, മിഡിൽ ക്ലാസ്സ് ഫാമിലിയിൽ ഉള്ളവർ ലോ ക്ലാസ്സ് ഫാമിലിയിൽ ഉള്ളവർ ഹൈ ക്ലാസ്സ് ഫാമിലിയിൽ ഉള്ളവർ, എൻജിനിയറിങ് മെഡിക്കൽ ഡിഗ്രി ഡിപ്ലോമ കോഴ്സ് കൾ പഠിക്കുന്നവർ പഠിത്തം നിർത്തി പണിക്ക് പോവുന്നവർ തുടങ്ങി ക്രിമിനൽ ലിസ്റ്റിൽ ഉള്ളവർ വരെ മിസ്സിംഗ് ആയിട്ടുണ്ട്. ഒന്നോ രണ്ടോ കേസിൽ മാത്രമേ പരസ്പരം അറിയാവുന്നവർ ഉള്ളു, ബാക്കി മൊത്തം ടോട്ടൽ strangers ”