സൂരജ് ആണ് വിദ്യയുടെ ചോദ്യത്തിന് മറുപടി കൊടുത്തത്.
” facebook, instagram പോലുള്ള സോഷ്യൽ മീഡിയയിലെ ഗ്രൂപ്പ്സ്, സം ബ്ലോഗ്സ് or കോമെൺ ആയി കളിക്കുന്ന ഗെയിസ് അങ്ങനെ ഏതേലും തരത്തിൽ ഉള്ള ബന്ധങ്ങൾ ഉണ്ടോ?? ” വിദ്യ.
” ജെന്നിയുടെ ഹാക്കിങ് ടീമിന്റ സഹായത്തോടെ ഞങ്ങൾ വിക്‌ടിംസ്ന്റെ ഫോണും മറ്റും പരിശോധിച്ചു, പക്ഷെ സംശയിക്കത്തക്ക വണ്ണം ഒന്നും തന്നെ കിട്ടിയില്ല. ”
” so, another dead end?? ”
” കോമൺ ആയി വേറെ ഒരു കാര്യം ഉണ്ട് മാം ” കിരൺ മടിച്ചു മടിച് ആണ് അത് പറഞ്ഞത്.
” എന്താ? ” വല്ലാത്ത ഒരു ആകാംഷയോടെ ആണ് വിദ്യ അത് ചോദിച്ചത്. ജെന്നിയും സൂരജും കിരണിനെ ഉറ്റു നോക്കി.
” അത്ര വലിയ ലീഡ് ഒന്നും അല്ല, അത് കൊണ്ട് വലിയ ഉപകാരം ഒന്നുംണ്ടെന്ന് തോന്നില്ല അതാണ് ഞാൻ പറയാതെ ഇരുന്നത്, കാണാതെ ആയ എല്ലാരും ജനിച്ചത് ഒരേ ദിവസം ആണ്”
” what?? ” കിരൺ പറഞ്ഞത് മനസ്സിലാവാതെ സൂരജ് ചോദിച്ചു.