മഹേഷിന്റെ ചിന്തകൾ 2 [Solorider]

Posted by

മഹേഷിന്റെ ചിന്തകൾ 2

Maheshinte Chinthakal Part 2 | Author : Solorider | Previous Part

 

നിർത്താതെ ഫോൺ അടിക്കുന്നു. വിനോദ് ആണ്
“എഡാ നീ എവിടെയാ ?”
“ഞാൻ വന്നോടിരിക്കുകയാ. പത്ത് മിനിറ്റ്”. ഞാൻ പറഞ്ഞു.
രാത്രി വരില്ലെന്നു ചിന്തയെ വിളിച്ചു പറഞ്ഞു ഞാൻ ഫോൺ വെച്ചു ബൈക്ക് സ്റ്റാർട്ട് ചെയ്തു.
പത്തു മിനിറ്റ് കൊണ്ട് ഹോസ്പിറ്റലിൽ എത്തി. വിനോദ് പുറത്തുതന്നെ കാത്തു നിൽക്കുന്നുണ്ടായിരുന്നു.
“ICU വിലക്കു മാറ്റിയിട്ടുണ്ട്. പേടിക്കാനില്ലന്നു തോനുന്നുന്നു. തലയ്ക്കു മുറിവേറ്റിട്ടുണ്ട്.” വിനോദ് പറഞ്ഞു.
“നീ കണ്ടോ ?”. ഞാൻ ചോദിച്ചു.
“ഇല്ല. ചിന്തയുടെ മമ്മി പറഞ്ഞു”. ചിന്തയുടെ മമ്മി ഇവുടത്തെ നേഴ്സ് ആണ്.
ഞങ്ങൾ ICU വിന്റെ അടുത്തേക്ക് നടന്നു.
ആനന്ദിന്റെ മമ്മിയും ബന്ധുക്കളും കരഞ്ഞു കലങ്ങി ഇരുപ്പുണ്ട്. കണ്ടപ്പോൾ പാവം തോന്നി.
മമ്മിക്ക് എന്നോട് വലിയ വാട്സല്യമാണ്. എത്രയോ തവണ മമ്മി വച്ചുവിളമ്പിയ ഭക്ഷണം ഞങ്ങൾ രണ്ടും വെട്ടിവിഴുങ്ങിയിട്ടുണ്ട്. മമ്മിയുണ്ടാക്കിയ ഭക്ഷണത്തിനു പ്രത്യേക രുചിയാണ്. മിക്കവാറും എല്ലാ ഞായറാഴ്ചയും ചൂരക്കറികൂട്ടി ഉണ്ണാൻ ഞങ്ങൾ രണ്ടും തീന്മേശയിൽ ഹാജറുണ്ടാവും.
ആ മമ്മിയാണ് കരഞ്ഞു കലങ്ങിയിരിക്കുന്നത്. പാവം. ഒന്നും വരുത്തല്ലേ എന്ന് പ്രാർത്ഥിച്ചു.
ICU വിന്റെ മുന്നിൽ നിന്നും നേരെ ചിന്തയുടെ മമ്മിയെ കാണാൻ പോയി.
നടന്നു വരുന്ന ഞങ്ങളെ കണ്ടു മമ്മി പുഞ്ചിരിച്ചു. ചിന്തയുടെ അതെ പുഞ്ചിരി. മമ്മിയുടെ കണ്ണും മൂക്കും ചുണ്ടുകളും ചിന്തയ്‍ക് അതെ പോലെ പകർന്നു കിട്ടിയിട്ടുണ്ട്.
“പേടിക്കാനൊന്നും ഇല്ലന്ന് ഡോക്ടർ പറഞ്ഞു. നാളെ വാർഡിലേക്കുമാ റ്റും. ഇന്നുമുഴുവനും ഒബ്സെർവഷനിൽ നിൽക്കട്ടെ ” മുഖവുരയില്ലാതെ മമ്മി പറഞ്ഞു.
“ഇരിക്ക്.” മുന്നിലെ കസേരയിലേക്ക് ചൂണ്ടി മമ്മി പറഞ്ഞു.
“നിങ്ങളുടെ പഠിത്തമൊക്കെ എങ്ങിനെ പോകുന്നു” മമ്മി ചോദിച്ചു.
“നന്നായി തന്നെ പോകുന്നു മമ്മി.” വിനോദ് പറഞ്ഞു.
“90 ശതമാനം മാർക്ക് എങ്കിലും വേണം. അല്ലെങ്കിൽ bsc മാത്തമാറ്റിക്സ് കൊണ്ട് പ്രയോജനമില്ല. Msc അഡ്മിഷൻ ഒക്കെ കുറച് ഒഴിവുകളെ ഉള്ളു.”
വിദ്യാർത്ഥികളുടെ അമ്മമാരെ പോലെ മമ്മി വാചാലയായി.
“ആട്ടെ എന്താ നിങ്ങളുടെ ഭാവി പരിപാടി” മമ്മി ചോദിച്ചു.
“MCA യ്ക്ക് ചേരണം” വിനോദ് പറഞ്ഞു.
“ഉം. ചിന്തയും പറഞ്ഞു. പക്ഷെ കൊച്ചിയിലോ ബാംഗ്ലൂരേക്കോ പോയി ജോലി ചെയ്യേണ്ടിവരും. അതാ ഒരു വിഷമം” മമ്മി പറഞ്ഞു.
മമ്മിക്ക് ചിന്തയെ ഒരു +2 ടീച്ചർ ആക്കാനാണ് ഉദ്ദേശം. പക്ഷെ എനിക്കും ചിന്തയ്ക്കും വേറെ സ്വപ്നം ഉണ്ടായിരുന്നു .
രണ്ടുപേർക്കും ബാംഗ്ലൂർ IT കമ്പനിയിൽ ജോലി. ഒന്നിച്ചൊരു ഫ്ലാറ്റിൽ താമസം. അതെ ലിവിങ് ടുഗെതർ തന്നെ.

Leave a Reply

Your email address will not be published. Required fields are marked *