ശംഭുവിന്റെ ഒളിയമ്പുകൾ 35 [Alby]

Posted by

ശംഭുവിന്റെ ഒളിയമ്പുകൾ 35

Shambuvinte Oliyambukal Part 35 |  Author : Alby | Previous Parts

 

പത്രോസിനെയും കാത്തുനിൽക്കുകയായിരുന്നു കമാൽ,കൂടെ എലുമ്പൻ വാസുവും.
അവരുടെ കുറച്ചു മുന്നിലായിത്തന്നെ
പത്രോസ് വണ്ടിചവിട്ടി.”സാറല്പം വൈകി……എന്താ സാറിന്റെ മുഖത്തൊരു തെളിച്ചക്കുറവ് പോലെ?
ഇന്നലെ സംസാരിച്ചതല്ലേ നമ്മൾ.
എന്തും തീരുമാനിക്കാം.ആരുടെ
കൂടെ വേണമെങ്കിലും നിൽക്കാം.
പക്ഷെ,എടുക്കുന്ന തീരുമാനം മൂലം വരാനുള്ളവ കൂടെ ഏറ്റെടുക്കാൻ ഒരുങ്ങിക്കൊണ്ടാവണം അതെന്ന് മാത്രം.”പത്രോസിന്റെ നിസ്സംഗത കണ്ടു കമാൽ പറഞ്ഞു.

“ആഹ്…… ഒരല്പം വൈകി.മനസ്സ് പാകപ്പെടണ്ടേ കമാലെ,അതാ ഒരു….”

“പറഞ്ഞല്ലൊ,കൂടെ നിന്നാൽ സാറിന് നല്ലത്.മാഷ് ഏതറ്റം വരെയും പോകും
തടസമായി നിൽക്കുന്നതാരായാലും മുൻപിൻ നോക്കുകയുമില്ല.സ്വന്തം
കുടുബത്തിന്റെയും ജീവിതത്തിന്റെയും മുകളിലല്ലല്ലൊ സാറെ ഒരു രാജീവനും.”

“ഭീഷണിയാണോ കമാലെ?”

“ഭീഷണി……….അതിന് മാത്രം സാറില്ല. ഒരു യാഥാർഥ്യം പറഞ്ഞു എന്ന് മാത്രം
പറ്റില്ല എങ്കിൽ ഇവിടെ വച്ച് പറയാം. എതിരെ നിന്ന് കളിക്കുമ്പോൾ ഒന്ന് ഓർക്കുക,സാറിന്റെ വീട്ടുകാരെ ഞങ്ങൾ തൊടില്ല പക്ഷെ സാറൊന്ന് വീണുപോയാൽ……അതുറപ്പ്.അതിന്
ശേഷം എന്താകുമെന്ന് മാത്രം സ്വയം ചിന്തിക്കുക.ഉറച്ച തീരുമാനം ആണ് വേണ്ടത്,അല്ലാതെ ചാഞ്ചാടുന്ന മനസ്സല്ല.”

“ഇന്നലെ ഒന്ന് പതറിയെന്നുള്ളത് ശരിയാ.തത്കാലം തടി കഴിച്ചിലാക്കെണ്ടത് എന്റെ കാര്യവും.
വിശ്വസിച്ചു കൂടെ നിൽക്കുന്നവരെ പിന്നിൽ നിന്നും കുത്തുന്ന സ്വഭാവം പത്രോസിനില്ല,അതിനിയെന്റെ തല പോയാലും ശരി. ഇനി എന്നെയങ്ങു തീർക്കാനാണ് ഉദ്ദേശമെങ്കിൽ ഒരു ചുക്കുമില്ല,ശരിയാണ് എന്റെ ഭാര്യക്ക് ചില ആരോഗ്യപ്രശ്നങ്ങളുണ്ട്,മക്കൾ പറന്നുതുടങ്ങിയിട്ടേയുള്ളൂ.അവർ
എങ്ങനെയും ജീവിച്ചോളും കമാലെ, അതിനുള്ള വഴിയൊക്കെ ഈ പത്രോസ് ചെയ്തു വച്ചിട്ടുണ്ട്.”
പത്രോസ് തന്റെ നയം വ്യക്തമാക്കി.

“സാറിനിടക്ക് അല്പം റിയൽ എസ്റ്റേറ്റും വണ്ടിക്കച്ചവടവും ഒക്കെയുണ്ടല്ലെ?”
ജീപ്പിലേക്ക് കയറാൻ തുടങ്ങവേ കമാൽ പത്രോസിനോട് ചോദിച്ചു.

തലേന്ന് രാത്രി പെട്ടുപോയ പത്രോസ് അവർ പറയുന്നതെല്ലാം മൂളിക്കേട്ട ശേഷം അരസമ്മതത്തോടെ തിരികെ പോരുകയിരുന്നു.തന്റെ കുടുംബത്തെ വച്ച് സുര തന്നെ കൂടെ നിർത്താൻ ശ്രമിക്കുമ്പോൾ അവിടെ നിന്നും ഒന്നൂരിക്കിട്ടാൻ തത്കാലം അങ്ങനെ ചെയ്യേണ്ടിവന്നു.

Leave a Reply

Your email address will not be published. Required fields are marked *