ഏട്ടന്‍റെ ഭാര്യ 3 [KARNAN]

Posted by

ഏട്ടന്‍റെ ഭാര്യ 3

Ettante Bharya Part 3 | Author :KARNAN | Previous Part

 

!! WARNING !!

! ഗേ CONTENT !

 

(എന്‍റെ രണ്ടാമത്തെ സ്റ്റോറി പറയാന്‍ മറന്നത് എന്ന കഥയുടെ ടീസര്‍ എല്ലാരും കണ്ടു എന്ന് വിചാരിക്കുന്നു. ഈ കഥയ്ക്ക് ശേഷം അത് പോസ്റ്റ്‌ ചെയ്ത് തുടങ്ങാം.

പറയാന്‍ മറന്നത് എന്ന കഥയുടെ പേര് മാറ്റണം എന്നുണ്ട് , കാരണം ഇതേ പേരില്‍ മറ്റൊരു കഥാകൃത്തിന്‍റെ കഥ  ഇവിടെ ഉണ്ട്, അദ്ദേഹം അത് സൂചിപ്പിക്കുകയും ചെയ്തു. മറ്റൊരു പേരില്‍ ആയിരിക്കും ഇനി ഈ കഥ പ്രസിധികരിക്കുക. ഏട്ടന്‍റെ ഭാര്യ Chapter 1 :  ലവ് സ്റ്റോറി കാറ്റഗറിയിലാണ് വന്നത്.

ഏട്ടന്‍റെ ഭാര്യ Chapter 2 :  ഗേ കാറ്റഗറിയിലും.

ആദ്യമായി കഥ പോസ്റ്റ്‌ ചെയ്യുന്നതിന്‍റെ അപാകതയാണ്, ഇനി മുതല്‍ എല്ലാം ഏതെങ്കിലും ഒരു സെയിം കാറ്റഗറിയില്‍ വരുത്താന്‍ ശ്രമിക്കാം. )

 

Chapter 3 : അവന്‍റെ പെണ്ണ്

 

അത്രക്കും വെറുത്തു പോയോ ഉണ്ണിയേട്ടാ…………….

തുടരുന്നു………

 

എന്‍റെ സങ്കടങ്ങളെല്ലാം എന്‍റെ തലയിണ ഏറ്റുവാങ്ങി. ഇടക്ക് ഉണ്ണിയേട്ടനെ വിളിച്ച് സോറി പറഞ്ഞാലോ എന്ന് തോന്നി പിന്നീട് ആലോചിച്ചപ്പോള്‍, ’ വേണ്ട, വെറുതെ എന്തിന ദേഷ്യം പിടിപ്പിക്കണേ….’ എന്ന് തോന്നി.

 

♦     ◊     ♦     ◊     ♦     ◊     ♦    ◊     ♦     ◊     ♦

 

പിന്നീട് അങ്ങോട്ടുള്ള ദിവസങ്ങള്‍ ജീവിതത്തിലെ വളരെ കൈയ്പ്പേറിയ ദിനങ്ങളായിരുന്നു. ആകെ ഒരു വിഷാദ ഭാവം. ഒന്നിലും ശ്രദ്ധയില്ലാതെ എപ്പോഴും എന്തെങ്കിലും ആലോചിച്ചിരിക്കും.

ഉണ്ണിയേട്ടന്‍ എന്നെ വിളിക്കുകയോ, പേടിച്ചിട്ട്‌ ഞാന്‍ ഉണ്ണിയേട്ടനെ വിളിക്കുകയോ ചെയ്തില്ല. ചേച്ചിമാര്‍ ഒന്നും അറിഞ്ഞില്ല എന്ന് തോന്നുന്നു, ഭാഗ്യം ഉണ്ണിയേട്ടന്‍ ഒന്നും പറയാത്തത്. അല്ലെങ്കില്‍ എന്‍റെ കാര്യം തീരുമാനം ആയേനെ.

എന്‍റെ ഓരോ പൊട്ട ബുദ്ധിക്ക് ഞാന്‍ ചെയ്ത് വച്ച കാര്യങ്ങള്‍, ഇത് വീട്ടുകാര്‍ അറിഞ്ഞാലോ. അതെല്ലാം ഓര്‍ത്തപ്പോള്‍ എനിക്ക് പേടി ആയി.

മനസ് വീണ്ടും അസ്വസ്ഥമാകാന്‍ തുടങ്ങി. പേടിയും കുറ്റബോധവും എല്ലാം കൂടി എനിക്ക് വട്ട് പിടിക്കുന്നു.

ആഹാരം പോലും സമയത്ത് കഴിക്കാറില്ല. വീട്ടുകാര്‍ എന്നോട് ഓരോന്ന് ചോദിച്ചു തുടങ്ങി. എന്‍റെ കോലം മാറി. മനസിന്‍റെ വേദന ശരീരത്തിനെയും കീഴ്പ്പെടുത്തി. ശരീരത്തിന്‍റെ നിറം മങ്ങി, കണ്ണുകള്‍ കുഴിഞ്ഞു പോയ പോലെ തോന്നി.

Leave a Reply

Your email address will not be published. Required fields are marked *