ഏട്ടന്‍റെ ഭാര്യ 3 [KARNAN]

Posted by

എന്‍റെ അവസ്ഥ കണ്ട് പേടിച്ച് വീട്ടുകാര്‍ എന്നെ ഹോസ്പിറ്റലില്‍ കൊണ്ട് പൊയി. ആഹാരം സമയത്തിന് കഴിക്കാത്തതാണ് എന്ന് ഡോക്ടറും വിധി എഴുതി. അതിന്‍റെ പേരില്‍ അമ്മയുടെയും ചേച്ചിമാരുടെയും കയ്യില്‍ നിന്നും കുറച്ചൊന്നും അല്ല വഴക്ക് കേട്ടത്. അമ്മമ്മയും അച്ഛമ്മയും പിന്നെ തല്ലിയില്ല എന്നേ ഉള്ളു…

ദിവസങ്ങള്‍ വീണ്ടും കടന്ന് പൊയി……………..

ഉണ്ണിയേട്ടന്‍ തിരുവനന്തപുരം പൊയിട്ട് ഇപ്പോള്‍ ഒരു മാസം കഴിഞ്ഞു. വീട്ടുകാരെ ഒക്കെ വിളിക്കും എന്നാല്‍ ഇതുവരെ എന്നെ ഒന്ന് വിളിച്ചില്ല.

അമ്മ : അച്ചു, നീ എവിടെ …………….

“ ഞാന്‍ ഇവിടെ ഉണ്ട് ”

അമ്മ : എന്ന.. ഇങ്ങോട്ടു വാ……..

“ എന്താമ്മേ……… ”

അമ്മ : നീ കട വരെ ഒന്ന് പൊയി വാ…..

“ മ്……… ശരി….. ”

ഞാന്‍ സാദനങ്ങളുടെ ലിസ്റ്റും ആയി എന്‍റെ സൈക്കിളില്‍ കയറി. കടക്കാരനും ചില നാട്ടുകാരും വിശേഷങ്ങള്‍ തിരക്കി കാരണം ഒരു വര്‍ഷമായിട്ട് ഞാന്‍ നാട്ടില്‍ ഇല്ലായിരുന്നല്ലോ.

ഞങ്ങള്‍ക്ക് സൂപ്പര്‍ മാര്‍ക്കറ്റ്‌ ഉണ്ടെങ്കിലും അത്യാവശ്യം എന്തെങ്കിലും വേണെങ്കില്‍ അമ്മ എന്നെ കടയില്‍ പറഞ്ഞ് വിടാറാണ് പതിവ്. സൂപ്പര്‍ മാര്‍കറ്റ്‌ ടൌണിലാണ്‌. അങ്ങോട്ട്‌ കുറച്ച് ദൂരവും ഉണ്ട്.

കടയില്‍ നിന്നും ഇറങ്ങിയപ്പോഴാണ് ഉണ്ണിയേട്ടന്‍റെ ഒരു ഫ്രെണ്ടിനെ കണ്ടത്. ‘ ഉണ്ണിയെ കണ്ടിട്ട് ഒരു മാസമായല്ലോ….. ’ എനിക്ക് പറയാന്‍ ഒന്നും ഉണ്ടായിരുന്നില്ല. എന്തൊക്കെയോ പറഞ്ഞ് ഞാന്‍ ഒഴിഞ്ഞു. നേരെ സൈക്കിളും എടുത്തു റോഡിലേക്കിറങ്ങി.

എന്‍റെ മനസ് വേറെ എങ്ങോ ആയിരുന്നു. ഞാന്‍ കാരണം അല്ലെ ഉണ്ണിയേട്ടന്‍ ഇങ്ങോട്ടു വരാത്തത്.

എനിക്ക് ശെരിക്കും കരച്ചില്‍ വന്നു. എന്‍റെ പോട്ട ബുദ്ധിക്ക് ഞാന്‍ എന്തൊക്കെയ ഉണ്ണിയേട്ടനോട് പറഞ്ഞെ. ഹൃദയം വിങ്ങി പൊട്ടി, കണ്ണുകള്‍ നിറഞ്ഞു, കാഴ്ചകള്‍ മങ്ങി.

ബൂം……… ഒരു വണ്ടിയുടെ ഇരമ്പല്‍………..

നെറ്റിയിലൂടെ എന്തോ ഒലിച്ചിറങ്ങുന്നു. കൈ,കാലുകള്‍ക്ക് അസഹ്യമായ വേദന, ആരൊക്കെയോ ഓടി വരുന്നത് ഞാന്‍ കണ്ടു………….

എന്‍റെ കണ്ണുകള്‍ പതിയെ അടഞ്ഞു……………………

 

♦     ◊     ♦     ◊     ♦     ◊     ♦    ◊     ♦     ◊     ♦

 

കണ്ണ് തുറക്കുമ്പോള്‍ ഏതോ ഹോസ്പിറ്റലില്‍ ആയിരുന്നു. വലത്തേകയ്യില്‍ പ്ലാസ്ടര്‍ ഇട്ടിട്ടുണ്ട് കാലില്‍ മരുന്ന് വെച്ച് കെട്ടിയിട്ടുണ്ട്.

“ ആഹ്…….ഉണര്‍ന്നോ….. ”

കസേരയിലിരുന്ന നേഴ്സ് എന്നെ നോക്കി പറഞ്ഞു.

“ സത്യത്തില്‍ എനിക്ക് എന്താ പറ്റിയത് ”

നഴ്സ് : എന്താ തനിക്ക് ഒന്നും ഒര്‍മയില്ലേ …..

“ ഇല്ല…. ഞാന്‍ അല്‍പ്പം സങ്കടത്തോടെ പറഞ്ഞു ”

നഴ്സ് : റോങ്ങ് സൈഡില്‍ വന്ന ഒരു കാര്‍, വന്നിടിച്ചത. ഭാഗ്യത്തിന് വലിയ കുഴപ്പമൊന്നുമില്ല. കാറുകാരന്‍ ബ്രേക്ക്‌ ചവിട്ടിയത് കൊണ്ട് രക്ഷപെട്ടു എന്ന, തന്നെ ഇവിടെ കൊണ്ട് വന്നവര്‍ പറഞ്ഞെ. തലയിലും കാലിലും മുറിവുണ്ട്, വലതു കൈക്ക് ചെറിയ പൊട്ടലും.

Leave a Reply

Your email address will not be published. Required fields are marked *