ഏട്ടന്‍റെ ഭാര്യ 3 [KARNAN]

Posted by

അപ്പോഴാണ് ഞാന്‍ തലയില്‍ തൊട്ടു നോക്കിയത് ശെരിയ ഒരു കെട്ടുണ്ട്.

നഴ്സ് : തനിക്ക് വേറെ ബുദ്ധിമുട്ട് ഒന്നും ഇല്ലല്ലോ, ഞാന്‍ ഡോക്ടറെ വിളിക്കട്ടെ….. ”

“ ചേറിയ തല വേദനയുണ്ട് “

“ അത് സാരമില്ല.. അത് മാറിക്കൊള്ളും ഇന്‍ജെക്ഷന്‍ എടുത്തിട്ടുണ്ട് ”

നേഴ്സ് പുറത്തേക്ക് പൊയ്.

ആരാ എന്നെ ഇവിടെ കൊണ്ടുവന്നെ എന്ന് ചോദിയ്ക്കാന്‍ മറന്നു.

അയ്യോ…. അച്ഛനും…. അമ്മയും…

 

♦     ◊     ♦     ◊     ♦     ◊     ♦    ◊     ♦     ◊     ♦

 

അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോള്‍ഒള്‍ നഴ്സും മറ്റൊരാളും  എന്‍റെ അടുത്തേക്ക് വന്നു.

“ ഹലോ അദിന്‍, താന്‍ ഓക്കേ അല്ലെ “

“ യെസ് ഡോക്ടര്‍ “

ഡോക് : കയ്യിലെ ഫ്രാക്ചര്‍ ഒഴിച്ചാല്‍ തനിക്ക് വേറെ പ്രശ്നങ്ങള്‍ ഒന്നും ഇല്ല. ഇപ്പോള്‍ തന്നെ റൂമിലേക്ക്‌ ഷിഫ്റ്റ്‌ ചെയ്യാം, നാളെ തന്നെ ഡിസ്ചാര്‍ജ് ചെയ്യാം.

“ ശരി ഡോക്ടര്‍ ”

പെട്ടന്ന് തന്നെ എന്നെ ഒരു റൂമിലേക്ക്‌ ഷിഫ്റ്റ്‌ ചെയ്തു. കുറച്ച് കഴിഞ്ഞ് അച്ഛനും അമ്മയും റൂമിലേക്ക്‌ കയറി വന്നു.

അമ്മയുടെ മുഖത്തേക്ക് നോക്കി, കരഞ്ഞിട്ടുണ്ട്. അമ്മ എന്‍റെ അടുത്ത് വന്ന് എന്‍റെ തലയില്‍ തലോടി. അമ്മമ്മയും അച്ഛമ്മയും ഉണ്ട് കൂടെ.

ഒരു കുറ്റവാളിയെ പോലെ ഞാന്‍ കിടന്നു. ആരും ഒന്നും സംസാരിക്കുന്നില്ല.

“ അമ്മേ…..എന്നെ ആരാ ഇവിടെ എത്തിച്ചത് ”

അമ്മ : ഉണ്ണിടെ ഒരു കൂട്ടുകാരന്‍ ഇല്ലേ വിഷ്ണു മേലേടത്തെ

“ വിഷ്ണു ഏട്ടന്‍ ആണോ, കടയില്‍ നിന്ന് ഇറങ്ങിയപ്പോള്‍ ഞങ്ങള്‍ സംസാരിച്ചായിരുന്നു ”

അപ്പോഴേക്കും റൂമിന്‍റെഡോര്‍ തള്ളിത്തുറന്ന് വിഷ്ണു ഏട്ടന്‍ കയറി വന്നു. പിന്നെ എല്ലാരും ഓരോന്ന് സംസാരിച്ചിരുന്നു. അമ്മ മാത്രം അധികം ഒന്നും സംസാരിക്കുന്നില്ല. വിഷ്ണു ഏട്ടന്‍ പോകാന്‍ ഇറങ്ങിയപ്പോള്‍ അച്ഛമ്മയേയും അമ്മമ്മയേയും ഏട്ടന്‍റെ കൂടെ പറഞ്ഞ് വിടാം എന്ന് തീരുമാനിച്ചു.

അവര്‍ മൂന്ന് പേരും  എന്നോട് യാത്ര പറഞ്ഞ് പുറത്തേക്കിറങ്ങി. അച്ഛനും അവരുടെ കൂടെ പുറത്തേക്കിറങ്ങി.

അമ്മ എന്‍റെ അടുത്തേക്ക് വന്നു.

അമ്മ : നിനക്ക് എന്തെങ്കിലും ഓര്‍മയുണ്ടോ അച്ചു.

“ മ്… ആ നഴ്സ് പറഞ്ഞു.. ”

അമ്മ : വയ്യാതിരുന്ന നിന്നെ കടയില്‍ വിട്ട എന്നെ പറഞ്ഞാല്‍ മതിയല്ലോ.

“ ഒന്നൂല്ല അമ്മേ…. ”

അമ്മ : അല്ല, നീ ഇപ്പോള്‍ പഴയപോലെ അല്ല, ആകെ മാറി, സമയത്തിന് ആഹാരം പോലും കഴിക്കുന്നില്ല, എപ്പോഴും ഒരു ആലോചന ഇപ്പൊ ഇതും. എന്താ അച്ചു അമ്മയോട് പറയട, നിനക്ക് എന്തെങ്കിലും വിഷമം ഉണ്ടോ.

“ ഞാന്‍ പറഞ്ഞില്ലേ ഒന്നൂല്ലാന്നേ…. ”

പിന്നെ അമ്മ ഒന്നും പറഞ്ഞില്ല എന്‍റെ തലയില്‍ തലോടികൊണ്ടിരുന്നു. എന്‍റെ പകുതി വിഷമങ്ങള്‍ കുറഞ്ഞ പോലെ തോന്നി.

ഞാന്‍ പതിയെ ഒന്ന് മയങ്ങി.

 

♦     ◊     ♦     ◊     ♦     ◊     ♦    ◊     ♦     ◊     ♦

Leave a Reply

Your email address will not be published. Required fields are marked *