കിനാവ് പോലെ 11
Kinavu Pole Part 11 | Author : Fireblade | Previous Part
ഈ പാർട്ട് കുറച്ചു വൈകിപ്പോയെന്നു അറിയാം ,അതിനുള്ള കാരണം ഞാൻ കമന്റ് ഇട്ടിരുന്നു ,ശ്രദ്ധിച്ചിട്ടുണ്ടാകുമെന്നു കരുതുന്നു…കഴിഞ്ഞ ശനിയാഴ്ച എനിക്ക് ഇടാൻ കഴിയാത്തതിൽ വല്ലാത്ത വിഷമം തോന്നി..നിവൃത്തിയില്ലാത്തതു കൊണ്ട് വേറെ ഒന്നും ചെയ്യാനില്ലല്ലോ…..അത് മനസിലാക്കി കാത്തിരുന്നു പ്രോത്സാഹിപ്പിക്കുന്ന നിങ്ങളോരോരുത്തർക്കും ഞാൻ നന്ദി അറിയിക്കുന്നു…..ഈ കഥയെ ഒരു മോട്ടിവേഷൻ ലെവലിൽ എടുക്കുന്ന ഒരുപാട് ആളുകൾ കമന്റ് ചെയ്യാറുണ്ട്…അത് വായിക്കുമ്പോൾ എനിക്കും കഥ കൂടുതൽ നന്നാക്കാനുള്ള മോട്ടിവേഷൻ കിട്ടുന്നുണ്ട്….
സമയക്കുറവിൽ എഴുതിയതെങ്കിലും നിങ്ങൾക്ക് ഇഷ്ടപ്പെടുന്ന ഭാഗമായിരിക്കും ഇതും എന്ന പ്രതീക്ഷയോടെ സമർപ്പിക്കുന്നു…
കിനാവ് പോലെ 11
അവിടെ നിന്നിറങ്ങി നടക്കുമ്പോൾ മനസ്സിൽ എന്തെന്നില്ലാത്ത ഒരു അവസ്ഥയായിരുന്നു ….ദുഖമോ സന്തോഷമോ എന്ന് വേർതിരിച്ചറിയാത്ത വിധത്തിൽ എന്റെ മനസ് അടിയുലഞ്ഞുകൊണ്ടിരുന്നു…..റസീന അവസാനമായി പറഞ്ഞ വാക്കുകൾ അതായിരുന്നു അപ്പോളത്തെ എന്റെ പ്രശ്നം….അവളെ അടുത്തറിയാൻ വൈകിയതിന് എനിക്ക് എന്നോട് തന്നെ ദേഷ്യം തോന്നി…..വിളിക്കാൻ പറഞ്ഞിട്ടുണ്ടെങ്കിലും അതൊന്നും ഉണ്ടാവാൻ വഴിയില്ലെന്ന് അറിയാമായിരുന്നു ….കേട്ടിടത്തോളം അങ്ങേര് വേറെ ഒരു ലെവലാണ് …., ഇനിയിപ്പോ സംസാരിക്കാൻ വിട്ടില്ലെങ്കിലും വേണ്ടില്ല ,അവളെ നന്നായിട്ട് നോക്കിയാൽ അത് മതിയാരുന്നു..
…അതിൽ കൂടുതൽ ഒന്നും ആഗ്രഹിക്കാനോ നടത്താനോ എന്നെ കൊണ്ട് കൂട്ടിയാൽ കൂടില്ലെന്നു അറിയാവുന്ന സ്ഥിതിക്ക് വേറെ എന്ത് ചെയ്യാൻ…..!!
ശബരി വന്നിട്ട് ഇവളെപ്പറ്റി സംസാരിക്കണം ,അവനെന്തു പറയുമെന്ന് നോക്കാം …കൂടുതൽ നടക്കാൻ തോന്നൽ ഇല്ലാത്തതിനാൽ അവിടെ പടർന്നു പന്തലിച്ച ഒരു മുത്തശി മരത്തിനു കീഴിൽ കുറച്ചു സമയം ഇരുന്നു…..ഇനി ബാക്കിയെന്നു പറയാൻ കുറച്ചു ദിവസങ്ങളും പരീക്ഷകളും കമ്മീഷനും മാത്രം……,നാളെ വീട്ടിൽ പോയാൽ ഇവരെയൊക്കെ മിസ്സ് ചെയ്യുമോ എന്തോ…!!കമ്മീഷന് ഓരോ ബാച്ച് വെച്ചാണ് പരിപാടി ഉണ്ടാവാ എന്നോകെ കേട്ടിട്ടുണ്ട് , അപ്പൊ എല്ലാരേം കാണലൊന്നും നടക്കാൻ വഴിയില്ല….