യുഗം 9 [Achilies]

Posted by

കൊഞ്ഞനം കുത്തി അടുക്കളയിലേക്കു മാറി തൊടിയിലേക്ക് നടക്കുമ്പോൾ മുകളിലെ ജനാലയിൽ ഒരു നിഴലനക്കം ഞാൻ കണ്ടു അത് മീനാക്ഷി ആണെന്ന് മനസ്സിലാക്കാൻ എനിക്ക് അധികം ചിന്തിക്കേണ്ടി വന്നില്ല, പക്ഷെ നിൽക്കാനോ നോക്കാനോ ഞാൻ നിന്നില്ല.
തൊടിയിലെ വിളയെല്ലാം വിളവെടുപ്പിനു പാകമായിട്ടുണ്ട്.വെണ്ടയും വഴുതനയുമെല്ലാം എന്നെ നോക്കി ചിരിക്കുന്നുണ്ട്. അതുങ്ങളെ തൊട്ടും തലോടിയും ഞാൻകുറച്ചു നടന്നു. പിന്നെ ഹോസ് എടുത്ത് നനക്കാനും പുഴുക്കുത്തുള്ള ഇലകൾ പറിക്കാനുമൊക്കെ നിന്നു.*******************************************************************
“ഡി ചേച്ചികുട്ടി,….ഗംഗകുട്ടി, ഇതെവിടെപോയി.”
അടുക്കളയിൽ പണിയിലായിരുന്ന ഗംഗ നീതുവിന്റെ നീട്ടി ഉള്ള വിളി കേട്ടാണ് തിരിഞ്ഞത്.
“ആരാ മോളെ പുറത്ത്.”
“അത് നീതുവാ ഹേമേട്ടത്തി ഇച്ചേയിടെ ഹോസ്പിറ്റലിൽ ഉള്ളതാ ഇടയ്ക്ക് ഇവിടെ ഇങ്ങനെ പ്രത്യക്ഷപ്പെടും. നിക്കും ഇച്ചേയിക്കും ഒരനിയത്തിയെ പോലെയാ. ഞാൻ അങ്ങട് ചെല്ലട്ടെ അല്ലെ പെണ്ണ് കൂവി വിളിച്ചോണ്ടേ ഇരിക്കും.”
“ആഹ് മോള് ചെല്ല് ഇതിപ്പോ കൂട്ടാൻ കൂടി വെച്ചാൽ മതീലോ അത് ഞാൻ നോക്കിക്കോളാം.”
ഗംഗ സാരി തലപ്പിൽ കൈ തുടച്ചു ഹാളിലേക്ക് നടന്നു.
“എന്താടി കാന്താരി നിന്നെ ഇപ്പൊ ഒന്ന് കാണണോങ്കിൽ കാത്തിരിക്കണോല്ലോ, ഇച്ചേയിയെക്കാളും തിരക്കാ പെണ്ണിന്.”
“പിന്നല്ലാതെ ചേച്ചിക്കുട്ടി അവിടെ വെറുമൊരു ഡോക്ടർ ഞാൻ അവിടത്തെ നഴ്സും അപ്പോൾ തിരക്കുണ്ടെന്നു കൂട്ടിക്കോ.”
“നീ കഴിഞ്ഞപ്രാവശ്യം കണ്ടതിനെക്കാളും കോലം കെട്ടൂലോ.”

“ഹോസ്റ്റൽ മെസ്സിലെ ചവറു ഫുഡ് അല്ലെ, പിന്നെ ഇടയ്ക്ക് ഇങ്ങോട്ടു പോരുന്നതാ ആകെ ഉള്ള ആശ്വാസം. എനിക്ക് വല്ലതും തിന്നാൻ താടി ചേച്ചി.”

“ശോ തരാം പെണ്ണെ, പിന്നെ എന്തൊക്കെയുണ്ട് വിശേഷം.”
“ഹോ നമുക്കൊക്കെ എന്ത് വിശേഷം, വിശേഷമൊക്കെ ഇവിടെ അല്ലെ, എന്റെ രണ്ട് ചേച്ചിമാർക്കൂടെ ഒരു ചെക്കനെ കിട്ടീന്നു കേട്ട്, അതോണ്ട് അളിയനെ കാണാൻ കൂടിയാ ഞാൻ വന്നേ.”

“അയ്യേ ഈ പെണ്ണിന്റെ നാവ്.മനുഷ്യനെ നാറ്റിക്കും.”
“ബുഹാ ഹ ഹ ഹ……എഹ് ഇതാര പുതിയ കക്ഷി.”
ഒരു പ്ളേറ്റിൽ ഇഡ്ഡലിയും ചട്നിയുമായി വന്ന ഹേമയെ നോക്കി നീതു ചോദിച്ചു.
“അത് ഹരിയുടെ ബന്ധത്തിൽ പെട്ട ഒരു ആന്റി ആഹ്.”
ഹേമയെ നോക്കി കണ്ണ് ചിമ്മി ഗംഗ പറഞ്ഞു.എന്നിട്ടു ഹേമ കൊണ്ട് വന്ന പ്ലേറ്റ് വാങ്ങി നീതുവിന്റെ മുമ്പിൽ വെച്ചു.
“ഇന്നാ ആദ്യം കൊച്ചിന്റെ വിശപ്പ് മാറട്ടെ എന്നിട്ടല്ലേ ബാക്കി കാര്യോള്ളു.”
“ഹോ എന്റെ സ്വീറ്റ് ഗംഗകുട്ടി ഉമ്മ.”
കൈകഴുകി വന്നു പ്ലേറ്റിലെ ഇഡ്ഡലി തീർക്കുകയായിരുന്നു നീതു.
“ഒന്ന് പതിയെ കഴിക്കു പെണ്ണെ നെറുകയിൽ കേറും.”
“അത് ഗംഗേച്ചി ഹോസ്റ്റലിലെ ഫുഡ് കഴിക്കത്തോണ്ടാ, അത് തിന്നു തിന്നു നാവിന്റെ രുചി പോയി, ഇടയ്ക്ക് ഇവിടെ വരുമ്പോഴാ എന്തേലുമൊക്കെ രുചിയുള്ളത് കഴിക്കുന്നെ.”
അവളുടെ തലയിൽ തലോടി ഗംഗ അവൾ കഴിക്കുന്നതും പറയുന്നതും കേട്ടിരുന്നു.
“നിന്നോട് എത്ര തവണ പറഞ്ഞിട്ടുള്ളതാ മോളെ നിനക്ക് ഇവിടെ ഞങ്ങളുടെ കൂടെ വന്നു നിന്നൂടെ, ഞങ്ങൾ എന്താ നിനക്ക് വേറെ ആരേലും പോലെ തോന്നിട്ടുണ്ടോ.”
“അതല്ല എന്റെ ഗംഗേച്ചി ഇപ്പോൾ തന്നെ ഇച്ചേയി എനിക്ക് വേണ്ടി എന്തോരം ചെയ്യുന്നുണ്ട്…”
“എന്റെ ദൈവമേ എനിക്ക് കേൾക്കേണ്ട, എപ്പോൾ ഈ കാര്യം പറഞ്ഞാലും എറങ്ങിക്കോളും ഈയൊരു ഇമോഷണൽ ബ്ലാക്ക് മെയിലിംഗുമായിട്ടു.”
“ഹി ഹി ഹി ഒന്നുല്ലേലും എനിക്കിങ്ങനെ ഇടയ്ക്ക് വരാൻ ഇവിടെ ഇങ്ങനൊരു വീടുണ്ടല്ലോ അത് തന്നെ ഭാഗ്യം.”
“ആഹ് നിന്റെ വീട്ടിൽ എങ്ങനെ ഉണ്ട് എല്ലാവർക്കും സുഗല്ലേ പിള്ളേരുടെ പടിപ്പൊക്കെ.”
“അതൊക്കെ അങ്ങനെ പോണു, അവളുമാരു രണ്ടും പോണുണ്ട്, പിന്നെ രണ്ടും നല്ലോണം പഠിക്കുന്നുള്ളത് കൊണ്ട് വലിയ ടെൻഷൻ ഇല്ല. അതൊക്കെ പോട്ടെ ഞാൻ കാണാൻ വന്ന ആളെവിടെ, എന്റെ ചേച്ചിമാരുടെ ഹരി.”
“തൊടിയിലുണ്ട് ആൾക്ക് ചെറിയ കൃഷി ഒക്കെ ഉണ്ട്.”
മുകളിലെ മുറിയിൽ എന്തോ തട്ടി വീഴുന്ന ശബ്ദം കേട്ടപ്പോൾ, ഹേമ അവരോട് പറഞ്ഞു മുകളിലേക്ക് പോയി.
“മുകളിലാര ഗംഗേച്ചി.”

Leave a Reply

Your email address will not be published. Required fields are marked *