യുഗം 9 [Achilies]

Posted by

കഴിച്ച വിരലുകൾ ഉറിഞ്ചിക്കൊണ്ടു നീതു ചോദിച്ചു.””അത് ഹേമേട്ടത്തിയുടെ മോളാ.”
“ഹ്മ്മ് അപ്പോൾ വാ നമുക്ക് ഹരിയേട്ടനെ കാണാം.”
“ഓഹ് വാ പോയേക്കാം, ഇങ്ങനെ ഒരനിയത്തി ഉണ്ടെന്നു കേട്ടപ്പോൾ ഹരിക്കും കാണണമെന്ന് ഉണ്ടായിരുന്നു.പിന്നെ മാഡത്തിനു സമയം കിട്ടണ്ടേ ഇങ്ങോട്ടൊക്കെ ഇറങ്ങാൻ.”

“ദേ ഗംഗകുട്ടി ഒരു കുത്തു ഞാൻ വെച്ച് തരുട്ടോ. ഇന്ന് തന്നെ എനിക്ക് നൈറ്റ് ഷിഫ്റ്റ് ആയോണ്ടാ വരാൻ പറ്റിയെ.”
അടുക്കള വാതിലിലൂടെ പുറകിലെ തൊടിയിലേക്കിറങ്ങി നടക്കുകയായിരുന്നു അവർ.
“ഡി പെണ്ണെ നിനക്കൊരു ചെക്കനെ നോക്കി തുടങ്ങണ്ടേ, കല്യാണപ്രായൊക്കെ ആയി.”
“ഇപ്പോൾ എനിക്കേറ്റോം അത്യാവശ്യം കല്യാണം ആണല്ലോ, ഒന്ന് പോടീ ചേച്ചി.”
“അതോണ്ടായിരിക്കും ഹോസ്പിറ്റലിലെ ആഹ് കിളവൻ ഉമ്മൻ ഡോക്ടറുമായിട്ടു….ശ്ശെ.”
കേട്ടതും നീതു തലയിൽ കൈ വെച്ച് നിറയാൻ തുടങ്ങിയ കണ്ണുമായി ഗംഗയെ നോക്കി.”
“അയ്യേ ഇത്രേ ഉള്ളോ എന്റെ തന്റേടി, ആദ്യം കേട്ടപ്പോൾ നിക്ക് വിഷമോം ദേഷ്യോം ഒക്കെ വന്നു. പിന്നെ പതിയെ ഉൾക്കൊണ്ടു. ന്നാലും വേണ്ടായിരുന്നു മോളെ.”

അവളുടെ തോളിൽ ചാരി നിന്ന് നീതു പതിയെ നെടുവീർപ്പിട്ടു.”
“സാരൂല്ലാ പോട്ടെ ഞാൻ പറഞ്ഞു നിന്നെ വിഷമിപ്പിക്കുന്നില്ല. വാ ന്നിട്ടു ആഹ് കണ്ണൊക്കെ തുടച്ചേ എന്റെ പഴയ വായാടി കൊച്ചിനെ മതി എനിക്ക്.”
നീതു ഈറനണിഞ്ഞ കണ്ണുകൾക്കുള്ളിൽ നിന്നും ഗംഗായ്ക്കായി ഒരു പുഞ്ചിരി തൂകി.
*******************************************************************
കപ്പയ്‌ക്കെല്ലാം തടമെടുത് ഇനി എങ്ങോട്ടൊക്കെ കൃഷി വിപുലികരിക്കാം എന്നാലോചിച്ചു നിക്കുമ്പോഴാണ്. ഒരു ചിരിയും സംസാരവുമൊക്കെ കേട്ടത്. നോക്കുമ്പോൾ ഗംഗ വരുന്നുണ്ട് കൂടെ മറ്റൊരു പെൺകുട്ടിയും, ഒരു ചുരിദാറാണ് വേഷം.
അടുത്ത് വന്നപ്പോൾ ഒരു ബ്ലാക്ക് ചുരിദാറിൽ കാണാൻ നല്ല ഭംഗി ഉള്ള ഒരു പെൺകുട്ടി, വട്ട മുഖം അല്പം വലിയ കരിയെഴുതിയ കണ്ണുകൾ ഗംഗയുടെ അത്ര ഉയരമില്ലെങ്കിലും കുറച്ചൂടെ തടി ഉണ്ട് പക്ഷെ ശരീരത്തിന് ചേർന്ന വണ്ണം. പക്ഷെ ആഹ് പെൺകുട്ടിയെ എവിടെയോ കണ്ടിട്ടുള്ള പോലെ, പക്ഷെ എവിടെയാണെന്ന് ഓര്മ കിട്ടുന്നില്ല.
“എവിടെ വരെ ആയി കൃഷിപ്പണി.”
ഗംഗയാണ് വിളിച്ചു കൂവി വന്നത്.
ഇത് ഞങ്ങളുടെ അനിയത്തിയാ നീതു, ഇച്ചേയിയുടെ ഹോസ്പിറ്റലിലെ നേഴ്സ് ആഹ്, ഞങ്ങൾക്ക് രണ്ട് പേർക്കൂടെ ഉള്ള ഒരു അനിയത്തി കുട്ടിയാ.

നീതുവിനെ ചേർത്ത് പിടിച്ചു കൊണ്ട് ഗംഗ നിന്നു.
എന്നെ കണ്ടപ്പോൾ നീതുവിന്റെ മുഖത്തും ഭാവ വ്യത്യാസമുണ്ടായത് ഞാൻ ശ്രെദ്ധിച്ചിരുന്നു. പക്ഷെ അപ്പോൾ ഞാൻ ഒന്നും ചോദിക്കാൻ നിന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *