കടുംകെട്ട് 9 [Arrow]

Posted by

 

“ഇതാണോ, ഇതാണോ നല്ലത്? ” രണ്ടു കയ്യിലും ഓരോ കമ്മലുകൾ എടുത്തു ചെവിയോട് ചേർത്ത് പിടിച്ചു കൊണ്ട് അവൾ ചോദിച്ചു.

 

” ആ ജിമിക്കി നിനക്ക് നല്ലത് പോലെ ചേരുന്നുണ്ട് ” ഞാൻ അത് പറഞ്ഞപ്പോൾ അവളുടെ മുഖം വിടർന്നു. പിന്നെ അവൾ അത് മാറ്റി വെച്ചിട്ട് മാലയോ മറ്റോ നോക്കാൻ തുടങ്ങി.

അന്നരം ആണ് അവിടെ കിടന്നിരുന്ന ഒരു സ്റ്റഡ് എന്റെ കണ്ണിൽ ഉടക്കിയത്. നല്ല വെള്ളകളറിലെ കല്ല് വെച്ച ഒരു കോച്ചു സ്റ്റഡ്. വലിയ വർക്ക്‌കൾ ഒന്നുമില്ല എങ്കിലും അത് മനോഹരം ആയിരുന്നു. അതിന്റ ആണികും മറ്റും സിൽവർ കളർ ആണ്. ഞാൻ അത് എടുത്തു നോക്കി. സാദാരണ കമ്മൽ ഒരു പെയർ അല്ലേ പക്ഷെ ഇത് ഒരെണ്ണം മാത്രമേ ഉള്ളു.

 

” അത് കമ്മൽ അല്ല മൂക്കുത്തിയാ ” ഞാൻ അത് എടുത്തു നോക്കുന്ന കണ്ട് ദർശു പറഞ്ഞു. അപ്പൊ അതാണ് ഒരെണ്ണം മാത്രം. ഞാൻ അവളെ നോക്കി ഒന്ന് പുഞ്ചിരിചു കാണിച്ചു. അവൾ അന്നേരം തിരികെ മാല നോക്കുന്ന തിരക്കിൽ ആയി.

ഇവൾ മൂക്ക് കുത്തിയിട്ടില്ല, അത് പറഞ്ഞപ്പോളാ, അവൾ ആരതി, അവൾ മൂക്ക് കുത്തിയിട്ടില്ലേ??  നല്ല ചുവന്ന കല്ല് വെച്ച ഒരു മൂക്കുത്തി ആ മൂക്കിൽ അന്ന് ഉണ്ടായിരുന്നു.  അവളുടെ മൂക്കിൽ ഈ മൂക്കുത്തി കിടക്കുന്ന കാണാനും നല്ല ചേല് ആയിരിക്കും. വെലകുറഞ്ഞ ഒരു ഫാൻസി ഐറ്റം ആണെകിലും നല്ല ഭംഗി ഉള്ള മൂക്കുത്തി ആണ് ഇത്

” ചേട്ടാ ഇതിന് എത്രയാ?? ” ഞാൻ കടക്കാരനോട് ചോദിച്ചു.

 

” 50 രൂപ ” അയാൾ പറഞ്ഞപ്പോ ഞാൻ അത് എടുത്തു കൊടുത്തു. ആ മൂക്കുത്തി ഷർട്ടിന്റെ പോക്കറ്റിൽ ഇട്ടു

” ഇത് ആർക്കാ?? ” ദർശു അത് ചോദിച്ചപ്പോൾ അവളിൽ ചെറിയ കുശുമ്പും ആകാംഷയും ഉണ്ടായിരുന്നോ??

 

” ഇത് എന്റെ കെട്ടിയോൾക്ക് പിന്നെ കൊടുക്കാൻ വാങ്ങിയതാ ” ഞാൻ ഒന്നും ഓർക്കാതെ പെട്ടന്ന് മറുപടി പറഞ്ഞു. അന്നേരം അവൾ ഒന്ന് ഞെട്ടി. പിന്നെ എന്തോ ആലോചിച്ചു മുഖത്തു നാണം കലർന്ന ഒരു ചിരി വിടർന്നു. അവൾ എന്റെ മുഖത്ത് നിന്ന് നോട്ടം മാറ്റി കടയിലേക്ക് നോക്കി.

 

‘ എന്റെ കെട്ടിയോൾക്ക് കൊടുക്കാൻ ‘ ഞാൻ എന്തിനാ അങ്ങനെ പറഞ്ഞത്?? അതിനേക്കാൾ ഉപരി ഞാൻ എന്തിനാ ഇത് വാങ്ങിയത്. അവൾക്ക് ആ ആരതിക്ക് കൊടുക്കാൻ ആണോ??  No വേ. Bullshit. ഞാൻ എന്തിനാ ഇപ്പൊ അവളെ ഓർക്കുന്നെ…

Leave a Reply

Your email address will not be published. Required fields are marked *