കടുംകെട്ട് 9 [Arrow]

Posted by

” ഓ ലവൻ, സഞ്ജീവ്. ഞങ്ങളുടെ പോലെ തന്നെ അത്യാവശ്യം വലിയ വേറെ  ഒരു തറവാട് ഇവിടെ ഉണ്ട്, കുളത്തിങ്കൽ തറവാട്. അവിടത്തെ ഇലമുറയിൽ ഉള്ള പുത്രൻ ആണ് അവൻ. രണ്ടു തറവാടുകളും തമ്മിൽ വർഷങ്ങൾ നീണ്ട കുടി പകയാണ്. ഞങ്ങളും അത് കൈ മാറി കൊണ്ടേ ഇരിക്കുന്നു. ഇതേ പോലെ ഉത്സവം നടക്കുമ്പോ ഇവനും ഇവന്റെ ഏട്ടന്മാരും ചേർന്ന് എന്തേലും ചെറിയ കാര്യം ഉണ്ടാക്കും ഞങ്ങൾ നല്ല തേമ്പ് കൊടുത്തു വിടും അത് ഇങ്ങനെ കിടന്നു പുകയും, ലാസ്റ്റ് മഹോത്സവത്തിന്റെ അന്ന് ഒരു കൂട്ടതല്ല് നടക്കും. ഇത് ഞങ്ങടേം അവന്മാരുടേം അച്ഛൻ അപ്പുപ്പന്മാരായി ഉത്സവത്തോട് അനുബന്ധിച്ച നടത്തി വരുന്ന ഒരു ആചാരം ആണ്.  സാധാരണ ഞാനോ കണ്ണനോ ആണ് കൊടുക്കാറുള്ളത് ഇത്തവണ നീ കൊടുത്തു. അത് വിട്ട് കള ” സുധി അത് പറഞ്ഞു ചിരിച്ചു. ഞങ്ങൾ ഓരോന്ന് പറഞ്ഞു അടി കണ്ടിന്യൂ ചെയ്തു.

” അല്ലടാ, ദേ അപ്പുവിന്റെ മെഡിസിൻ ഫൈനൽ ഇയർ ആയി, കുറച്ചു നാളുകൂടെ കഴിഞ അവൾ ഒരു ഡോക്ടർ ആവും, അമ്മായി കല്യാണകാര്യം ഒക്കെ സംസാരിക്കാൻ തുടങ്ങിയിട്ടുണ്ട്. എന്താ നിങ്ങളുടെ ഉദ്ദേശം?? ” സുധി ആത് ചോദിച്ചപ്പോൾ കണ്ണന്റെ മുഖം മാറി. ഞാൻ എന്താ കാര്യം എന്ന ഭാവത്തിൽ അവരെ നോക്കി.

 

” നമ്മുടെ അപ്പുവും ഇവനും വർഷങ്ങളായി പ്രണയത്തിൽ ആണ്, വീട്ടിൽ പറയാൻ പറഞ്ഞിട്ട് കേൾക്കുന്നില്ല. ” സുധി.

 

” നിന്നെ ഇവിടെ എല്ലാർക്കും ഇഷ്ടം അല്ലേ?? നല്ല മാന്യമായ ജോലി, കാണാനും സുമുഖൻ പിന്ന എന്താ, വീട്ടിൽ പറയാൻ പാടില്ലേ?? ” ഞാനും കണ്ണനോട് ചോദിച്ചു, ആൾ അസിസ്റ്റന്റ് പ്രൊഫസർ ആ, അരുൺ ബാലഗോപാൽ. അതാണ് ശരിക്കും ഉള്ള പേര്.

 

” നിനക്ക് അറിയാന്മേലാഞ്ഞിട്ടാ, പ്രേമം, ഒളിച്ചോട്ടം ഇതൊക്കെ ഗുരുക്കൾക്ക് കേൾക്കുന്ന തന്നെ കലിയാ ” കണ്ണൻ.

 

” നീ മുത്തശ്ശന്റെ ഫേവറേറ്റ് സ്റ്റുഡന്റ് അല്ലേ, മുത്തശ്ശൻ ക്ഷമിക്കുമെടാ ” ഞാൻ അവനോടു പറഞ്ഞപ്പോ രണ്ടുപേരും ഒന്ന് ചിരിച്ചു.

 

” സ്വന്തം മോനോട് ഇത് വരെ ക്ഷമിച്ചിട്ടില്ല, പിന്നാ ശിഷ്യനോട് ” സുധി പറഞ്ഞത് മനസ്സിലാവാതെ ഞാൻ അവനെ നോക്കി.

 

Leave a Reply

Your email address will not be published. Required fields are marked *