കടുംകെട്ട് 9 [Arrow]

Posted by

… വിളിക്കാം പെണ്ണേ ” ഞാൻ അവളോട്‌ പറഞ്ഞു ഫോൺ കട്ട് ചെയ്തു കൊണ്ട് സ്റ്റെപ്പ് കയറി. മേളിൽ എത്തി ഒന്ന് തിരിഞു നോക്കിയപ്പോൾ അച്ചു ആരതിയുടെ ചെവിയിൽ എന്തോ പറയുകയാണ്. അത് കേട്ടപ്പോ അച്ചുവിന്റെ അതേ ഭാവം അവൾക്കും വന്നു. പിന്നെ രണ്ടും കത്തുന്ന ഒരു നോട്ടം എന്നെ നോക്കി. ഞാൻ വേഗം മേലുകഴുകാൻ കയറി.

കുറച്ചു കഴിഞ്ഞു ഞാൻ താഴെ വന്നു ഡൈനിങ് ടേബിളിന്റെ മുന്നിൽ ഇരുന്നു. ചുറ്റും എല്ലാരും ഇരിക്കുന്നുണ്ട്. പതിവില്ലാത്ത ഒരു മൗനം ആണ്. ഞാൻ തല ഉയർത്തി എല്ലാരേം ഒന്ന് നോക്കി അന്നേരം ആണ് എനിക്ക് എതിരെ ഇരുന്ന ആളെ ഞാൻ ശ്രദ്ധിക്കുന്നത്. അവൾ, കീർത്തന. തൊട്ട് പറ്റെ മറ്റവനും ഉണ്ട്, അവൾ എന്നെ നോക്കാതെ തല കുനിച് പ്ലെയ്റ്റിലേക്ക് നോക്കി ഇരിക്കുകയാണ്. ആരും ഒന്നും മിണ്ടുന്നില്ല. അച്ചുവിന്റെ അമ്മ എന്റെ പാത്രത്തിൽ ചോറ് വിളമ്പി.

” ഇവൾ എന്താ ഇവിടെ?? ” ഞാൻ ഉച്ചത്തിൽ ചോദിച്ചു.

” ഇവൾ നിന്റെ പെങ്ങൾ അല്ലേ, അവർക്ക് വേറെ ആരും ഇല്ല. ഇനി നീ വേണം ഇവളുടെ കാര്യം  നോക്കാൻ ” അച്ഛൻ

” hahahahahahaha” ഞാൻ അത് കേട്ട് പൊട്ടിച്ചിരിചു. പിന്നെ ദേഷ്യം കൊണ്ട് വിറച്ചു.

” പെങ്ങളോ?? ഇവളോ???  എനിക്ക് പെങ്ങളായി എന്റെ അച്ചു മാത്രമേ ഉള്ളു. പിന്നെ ആതുവും. ആ രണ്ടു പേർ മാത്രം മതി എനിക്ക്. I’m never…… ever gonna consider  this fucking bitch അസ് my sister. ” ഞാൻ അവളെ ചൂണ്ടി പറഞ്ഞു തീർന്നില്ല, അച്ഛൻ എന്റെ കരണത്ത് അടിച്ചു. എല്ലാരും ഒന്ന് ഞെട്ടി. ഞാൻ ഒന്നും മിണ്ടാതെ തല കുനിച്ച് ഇരുന്നു. എനിക്ക് ദേഷ്യവും സങ്കടവും എല്ലാം വരുന്നുണ്ട്. കുറച്ചു നേരത്തിനു ശേഷം ഞാൻ ചാടി എഴുന്നേറ്റു. മുന്നിൽ ഇരുന്ന ചോറു നിറഞ്ഞ പാത്രം തട്ടി തെറിപ്പിച്ചു. പിന്നെ തിരിഞ്ഞു നടന്നു. വീടിന്റെ വാതിൽ തുറക്കുതിന് മുൻപ് ഞാൻ അവളെ തിരിഞ് ഒന്ന് നോക്കി. അവൾ തല കുനിച് അങ്ങനെ തന്നെ ഇരിക്കുകയാണ്. അരികിൽ എന്താണ് നടക്കുന്നത് എന്ന് മനസ്സിലാവാതെ ആ ചെക്കനും.

” ഡീ ” ഞാൻ ഉച്ചത്തിൽ വിളിച്ചു. അവൾ ഞെട്ടി ചാടി എഴുന്നേറ്റു. എന്നെ ഒന്ന് നോക്കി, അവൾ നല്ലത് പോലെ പേടിച്ചിട്ടുണ്ട്, കയ്യൊക്കെ പൂങ്കുല പോലെ വിറക്കുന്നു, കണ്ണൊക്കെ നിറഞ് ഒഴുകുന്നു. എന്നാൽ എനിക്ക് ഒരു തരിമ്പു പോലും സിമ്പതിയോ മറ്റോ  അവളോട്‌ തോന്നിയില്ല, പകരം പകയാണ് തോന്നിയത് അവളുടെ അതേ മുഖം ഉള്ള എന്റെ അമ്മ എന്ന് പറയുന്ന ആ സ്ത്രീയോട് ഉള്ള പക.

” നിന്റെ തന്ത കാരണം, കുഞ്ഞിലേ തന്നെ എനിക്ക് എന്റെ അമ്മയെ നഷ്ടമായി. But I don’t give a damn about it. പക്ഷെ…. നീ കാരണം, നീ കാരണം എനിക്ക് എന്റെ അച്ഛനെ കൂടി  നഷ്ടമായാൽ അത് ഞാൻ സഹിക്കില്ല.

കുഞ്ഞിലേ തൊട്ടേ അമ്മ ഇല്ലാത്തവൻ എന്ന കളിയാക്കൽ കേട്ടാ ഞാൻ വളർന്നത്, കൂട്ടുകാർ ഒക്കെ അമ്മയെ കുറച്ചു പറയുന്നത് കേൾക്കുമ്പോഴും,  അമ്മയുടെ കൈ പിടിച്ചു സ്കൂളിൽ വരുന്നത് കാണുമ്പോഴും എല്ലാം എനിക്ക് ആദ്യം ഒക്കെ ഒരുപാട് സങ്കടം വരുമായിരുന്നു. പിന്നെ പിന്നെ അത്  എന്നെ ഇട്ടിട്ട് പോയ ആ സ്ത്രീയോഡ് ഉള്ള വെറുപ്പ് ആയി മാറി.

നീയും നിന്റെ ഈ അനിയനും നിന്റെ അച്ഛന്റെയും അമ്മയുടേം ഒപ്പം സന്തോഷത്തോടെ ബാല്യം ചിലവഴിച്ചപോൾ ഞാൻ കളിയാക്കലും മറ്റും സഹിച് തലതെറിച്ച, നിറം കെട്ട ഒരു ബാല്യം ആണ് അനുഭവിച്ചത്. കാരണം നിന്നെ ഒക്കെ ഉണ്ടാക്കാൻ എന്റെ അമ്മ എന്നെ ഇട്ടിട്ട് അയാളുടെ കൂടെ പോയത് കൊണ്ട്. എന്റെ തകർന്ന ബാല്യതിൽ ചവിട്ടി നിന്നാണ് നിങ്ങൾ സന്തോഷിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *