ഭൂതം 3
Bhootham Part 3 | Author : John Honai | Previous Part
…………………………………….അങ്ങനെ അപർണയുടെ കൂടെ ഒരു ഡിന്നർ. കമ്പനിയിൽ ആർക്കും ഇങ്ങനൊരു ഭാഗ്യം കിട്ടിയിട്ടുണ്ടാവില്ല. അന്ന് ഞങ്ങൾ ഒത്തിരി ഫ്രീ ആയി സംസാരിച്ചു. കമ്പനിയിലെ തമാശകളും പുതിയ പ്രോജെക്ടിനെ കുറിച്ചെല്ലാം സംസാരിച്ചു അങ്ങനെ സമയം പോയി.
ഡിന്നർ കഴിഞ്ഞ് അപർണ എന്നെ വീട് വരെ തിരിച്ചു കൊണ്ടാക്കി.
ഞാൻ കാറിൽ നിന്നും പുറത്തിറങ്ങി യാത്ര പറയാനായി ഡോർ വിൻഡോയിൽ കൈ താങ്ങി കുനിഞ്ഞു നിന്നു.
“അപ്പൊ ശെരി അപർണ. Thanks for a wonderful evening.”
“ഓഹ് അതൊക്കെ എന്തിനാടോ. എനിക്കും ഒരു കമ്പനി വേണമായിരുന്നു ഇന്ന്. കമ്പനിയിൽ തന്നോട് മാത്രമേ ഇങ്ങനെ ക്ലോസ് ആയി ഇടപഴകാൻ പറ്റുള്ളൂ. ബാക്കി പിള്ളേർക്കൊക്കെ കണ്ണ് വഴുതി പല സ്ഥലത്തേക്കും നോട്ടം പോവും കുറച്ചു നേരം അടുത്ത് സംസാരിച്ചാൽ.”
“ഏയ്യ് അങ്ങനൊന്നുമില്ല അപർണ. അവർ ചുമ്മാ.. ”
“No issue. പക്ഷെ ഞാൻ comfortable ആവില്ല അവരുടെ കൂടെ. താനാവുമ്പോൾ എനിക്ക് വിശ്വാസമാണ്.”
“ഓവ്വ്… താങ്ക്സ്. ”
“എങ്കി ശരി. ഞാൻ ഇറങ്ങട്ടെ നേരം ഇരുട്ടി. നാളെ വരുമല്ലോ അല്ലെ! അതോ നാളെ ലീവ് ആണോ? ”
“ഏയ്യ് അല്ല. നാളെ വരും. ”
“ആഹ് പിന്നെ. രാജീവ്.. പുതിയ ടീമിനെ ബിൽഡ് ചെയ്യൽ താൻ പ്രയോറിറ്റി ആയി കാണണം.”
“Sure അപർണ ”
“ഒക്കെ ഗുഡ് നൈറ്റ്.. ”
“ഗുഡ് നൈറ്റ് ”
കാർ തിരിച്ചു അപർണ അങ്ങനെ പോവുന്നത് ഞാൻ നോക്കി നിന്നു. കാർ ഗേറ്റ് കടന്ന് കഴിഞ്ഞപ്പോൾ ഞാൻ വീടിനു നേരെ തിരിഞ്ഞു വീട്ടിലേക്ക് കയറാൻ ഒരുങ്ങിയപ്പോളാണ്. ഞാൻ അത് കണ്ടത്.
വീടിനു മുകളിലായി ആകാശത്തു ഒരു രൂപം ആകാശത്തു അങ്ങനെ നിൽക്കുന്നു. പെട്ടെന്ന് ഇരുട്ടത്ത് ആയത് കൊണ്ട് ചെറുതായി ഞാൻ ഒന്ന് പേടിച്ചു. ആകാശത്തു അങ്ങനെ ഉയരത്തിൽ അവൾ പറന്നു നിൽക്കുന്നു. സിയ….
ഭൂതമല്ലേ… ഇതൊക്കെ സ്ഥിരം വേലകൾ ആയിരിക്കും.
ഞാൻ അങ്ങനെ ആകാശത്തേക്ക് അവളെയും നോക്കി നിന്നപ്പോൾ സിയ മെല്ലെ താഴേക്ക് പറന്നിറങ്ങി വന്നു.
“ഇതെന്താ പുറത്ത് ഇങ്ങനെ നില്കുന്നത്? ”