അസുരഗണം 4 [Yadhu]

Posted by

അമ്മ : നിനക്ക് തന്നെ അല്ലാതെ വേറെ ആരാ ഇവിടെ പനിച്ചു കിടക്കുന്നത്.

ശരിയാ ചെറിയ ഒരു തല വേദനയുണ്ട്. മൂക്കിൽ കൂടി ചൂടു കാറ്റു വരുന്നത് പോലെ ഒരു തോന്നൽ. ഇതെന്താണ് പെട്ടെന്നൊരു പനി ആ.

അമ്മ : ഇന്നലെ രാത്രി നീ എന്ത് സ്വപ്നമാ കണ്ടത് നീ വല്ലാതെ പേടിച്ചാലോ അതിന്റെ ഈ പനി.

അമ്മ അത് പറഞ്ഞപ്പോഴാണ് ഞാൻ ആദ്യം കണ്ട സ്വപ്നത്തെ കുറിച്ച് ഓർത്തത്. ആരുടെയൊക്കെയോ ശബ്ദങ്ങൾ എന്റെ ചെവിയിൽ മുഴങ്ങുന്നു. നിലവിളിക്കുന്ന ശബ്ദങ്ങൾ അലറുന്ന ശബ്ദം. പിന്നെ  ആ പൊട്ടിച്ചിരിയും മനസ്സ് വല്ലാതെ ഭയക്കുന്നതു പോലെ തോന്നുന്നു. ചെവി രണ്ടും കൂട്ടിയ ടച്ച് കണ്ണുകളും അടച്ചു മിണ്ടാണ്ട് കുറച്ചു നേരം ഇരുന്നു. അസഹ്യമായ തലവേദന പെട്ടെന്നുതന്നെ വന്നു സഹിക്കാൻ കഴിയുന്നില്ല.

എന്റെ ചുമലിൽ ആരോ കുലുക്കുന്നത് തോന്നിയപ്പോൾ ഞാൻ കണ്ണുകൾ തുറന്നു. അമ്മയാണ് മുഖത്ത് വല്ലാത്ത ഒരു ഭയം ഞാൻ കണ്ടു അവർ എന്നോട് ചോദിച്ചു.

അമ്മ : മോനെ നിനക്കെന്താ പറ്റിയത്.  നിനക്ക് എന്തെങ്കിലും വയ്യായേ ഉണ്ടോ നമുക്ക് ഡോക്ടറുടെ അടുത്തേക്ക് പോകാം വേഗം റെഡി ആകു.

ഞാൻ : ഇല്ല അമ്മേ. വല്ലാത്ത ഒരു തലവേദന  ഇടയ്ക്ക് വരാറുണ്ട് കുറച്ചു കഴിഞ്ഞാൽ ശരിയായിക്കോളും അമ്മ പേടിക്കേണ്ട.

അമ്മ : ഇല്ല മോനേ വാ നമുക്ക് ഡോക്ടറെ കാണിക്കാം.

ഞാൻ : ഡോക്ടറെ ഒന്നും കാണിക്കേണ്ട. കുറച്ചുനേരം കിടന്നാൽ ശരിയായിക്കോളും.

അമ്മ : എന്നാൽ നീ മുഖം കഴുകി ഒന്ന് ഫ്രഷ് ആകു
അപ്പോഴേക്കും ഞാൻ കഞ്ഞി എടുക്കാം ഒരു തലവേദനയുടെ ഗുളികയും കഴിച്ചോ കുറച്ച് കഴിഞ്ഞാൽ ശരിയായിക്കോളും.

അതു പറഞ്ഞ് അമ്മ വേഗം അടുക്കളയിലേക്ക് പോയി. ഞാനും ബാത്റൂമിലേക്ക് പോയി ഒന്ന് ഫ്രഷ് ആയി പല്ലു തേച്ചു മുഖം തണുത്ത വെള്ളത്തിൽ കഴുകി പുറത്തേക്ക് വന്നു. കട്ടിൽ കിടന്നു കണ്ണുകളടച്ചു ആ ശബ്ദങ്ങൾ പിന്നെയും എന്റെ ചെവിയിൽ മുഴങ്ങി. വല്ലാത്ത ഒരു അസ്വസ്ഥത അറിയുന്നില്ല നെഞ്ചിൽ വല്ലാത്ത ഒരു ഭയം ഇരുണ്ട കയറുന്നതുപോലെ. കുറച്ചു കഴിഞ്ഞ് അമ്മ കഞ്ഞി കൊണ്ടുവന്നു തന്നു ഗുളികയും കഴിച്ചു പിന്നെയും കിടന്നു. അങ്ങനെ എപ്പോഴോ പിന്നെയും മയക്കത്തിൽ പോയി . പിന്നെ ഞാൻ എണീക്കുമ്പോൾ വൈകുന്നേരം മൂന്നു മണിയായി റൂമിൽ ആരും തന്നെയില്ല. ഞാൻ കട്ടിലിൽ നിന്നെഴുന്നേറ്റു നേരെ ഹോളിലേക്ക് പോയി അവിടെ ചേച്ചി ഉണ്ടായിരുന്നു. എന്നെ കണ്ടതും ചേച്ചി ചോദിച്ചു.

ചേച്ചി : നീ എണീറ്റോ. തലവേദന എങ്ങനെയുണ്ട് ഡോക്ടറുടെ അടുത്തേക്ക് പോണോ.

ഞാൻ : വേണ്ട ഇപ്പോൾ കുറവുണ്ട്.

പിന്നെ കുറച്ച് നേരം സംസാരം ഒന്നും ഉണ്ടായിരുന്നില്ല. ഞാൻ പിന്നെയും ഓരോന്ന് ചിന്തിച്ചു കൊണ്ട് ഇരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ ചേച്ചി എന്നോട് ചോദിച്ചു

ചേച്ചി : ഡാ നിനക്ക് എന്നെ അടുത്തുള്ള ഒരു അമ്പലത്തിൽ കൊണ്ടുപോകാൻ പറ്റുമോ. ഞാൻ കുറേ ആയി ഇവരോടു പറയുന്നു. ആരും എന്നെ കൊണ്ടു പോകുന്നില്ല നീ എന്റെ കൂടെ വരുമോ.

ഞാൻ  : അതിനെന്താ ചേച്ചി നമുക്ക് പോകാലോ. എനിക്കും ഒന്ന് പുറത്തിറങ്ങണം. പാർവ്വതിയേയും പ്രവീണിനെയും വിളിക്കാം.

ചേച്ചി : അതിന് അവർ രണ്ടാളും ടൗണിൽ പോയി ഇരിക്കുകയല്ലേ.

Leave a Reply

Your email address will not be published. Required fields are marked *