ഞാൻ : അയ്യോ അമ്മേ കുറച്ചു വൈകിപ്പോയി സോറി.
എന്റെ പറച്ചിൽ കേട്ട് പാർവ്വതി ചിരിച്ചു കൊണ്ടു പറഞ്ഞു
പാർവതി : ശരിയാണ് അമ്മേ കുറച്ചേ വൈകി യുള്ളൂ. സമയം 12 മണി ആവുന്നത് അല്ലേ ഉള്ളൂ.
ഞാൻ : ദൈവമേ 12 മണിയോ.
ഞാൻ ബെഡിൽ നിന്നും ചാടി ഇറങ്ങി ബാഗിൽ നിന്നും ബ്രഷും എടുത്തു ബാത്ത്റൂമിലേക്ക് ഓടിക്കയറി. ഇതെല്ലാം കണ്ടുനിന്ന അമ്മയും പാർവ്വതിയും വാപൊത്തി ചിരിക്കുകയായിരുന്നു. വേഗം തന്നെ ബാത്റൂമിൽ കയറി പല്ലു തേക്കാൻ തുടങ്ങി ഞാൻ ആലോചിച്ചു ജീവിതത്തിൽ ആദ്യമായിട്ടാണ് 12 മണിവരെ കിടന്നുറങ്ങുന്നത് കൃത്യം അഞ്ചര ആകുമ്പോൾ എഴുന്നേൽക്കുന്ന എനിക്ക് ഇതെന്തുപറ്റി. അങ്ങനെ ഓരോന്ന് ആലോചിച്ചു പല്ലുതേപ്പും കുളിയും പെട്ടെന്നുതന്നെ തീർന്നു. ബാത്റൂമിൽ നിന്നും പുറത്തിറങ്ങിയപ്പോൾ പാർവതി അവളുടെ ജോലിയിൽ മുഴുകിയിരിക്കുകയാണ്. ഞാൻ റൂമിൽ നിന്നും നേരെ പോയത് ഹോളിലേക്ക് ആണ്. അവിടെ ഒരു കസേരയിൽ ബുക്കും വായിച്ച് ചേച്ചി ഇരിക്കുന്നുണ്ട് ഞാൻ അവരുടെ അടുത്തേക്ക് പോയി.
ഞാൻ : ഗുഡ്മോണിങ് ചേച്ചി.
ചേച്ചി : ആ നീ എണീറ്റോ. ഗുഡ്മോണിങ് അല്ല ഗുഡ് ആഫ്റ്റർനൂൺ.
ഞാൻ : കുറച്ചു വൈകി
ഒരു വളിച്ച ചിരിയോടെ ഞാൻ പറഞ്ഞു. അപ്പോഴാ അമ്മ അവിടേക്ക് വന്നു കയ്യിൽ ചായയും ഉണ്ടായിരുന്നു . അവർ എന്റെ കയ്യിൽ ചായ തന്നു എന്നോട് ചോദിച്ചു.
അമ്മ : ദോശ ചുട്ടു തരട്ടെ നിനക്ക്
ഞാൻ : വേണ്ട ചോറുണ്ണാൻ ആയില്ലേ എല്ലാവരുടെ കൂടെ ഇരിക്കാം. പ്രവീൺ എവിടെ കാണാനില്ലല്ലോ.
ചേച്ചി : അവൻ ഏതോ കൂട്ടുകാരനെ കാണണമെന്ന് പറഞ്ഞുപോയതാ ഇനി വൈകുന്നേരം നോക്കിയാൽ മതി.
അങ്ങനെ ഓരോന്ന് സംസാരിച്ചു കുറച്ചു കഴിഞ്ഞപ്പോൾ അമ്മ വന്ന ചോറ് കഴിക്കാൻ വിളിച്ചു. ഞാനും ചേച്ചിയും പാർവതിയും അമ്മയും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചു. ഓരോ തമാശകളും പറഞ്ഞു ഭക്ഷണം കഴിച്ചു കഴിഞ്ഞു. അങ്ങനെ ഹോളിലേക്ക് വന്നിരുന്നു പുറകെ പാർവതിയും ചേച്ചിയും ഉണ്ടായിരുന്നു.
ചേച്ചി : പ്രവീൺ ഇല്ലാത്തതുകൊണ്ട് നിനക്ക് നേരം പോകുന്നില്ല അല്ലേ.
ഞാൻ : ഏയ് കുഴപ്പമില്ല.
പെട്ടെന്ന് പാർവതി ഇടയ്ക്കു കയറി ചോദിച്ചു.
പാർവതി : ഇവിടെ അടുത്ത് ഒരു ചെറിയ മലയുണ്ട് ഏട്ടൻ വരുന്നോ നമുക്ക് അങ്ങോട്ട് പോകാം.
എനിക്ക് തുള്ളിച്ചാടാൻ ആണ് തോന്നിയത്. ഇവളോട് കൂടെ ഏതു നരകത്തിലേക്ക് വേണമെങ്കിലും ഞാൻ പോകും. അവളോട് അടുക്കാനും സംസാരിക്കാനും അത് നല്ലൊരു അവസരം ആയി തോന്നുന്നു ഞാൻ വേഗം തന്നെ പറഞ്ഞു.
ഞാൻ : പിന്നെന്താ നമുക്ക് പോകാം.