അങ്ങനെ ഞാനും അവളും കൂടി വീടിന് പുറത്തേക്കിറങ്ങി. മെല്ലെ നടന്നു അത്യാവശ്യം നല്ല വെയിൽ ഉണ്ടായിരുന്നു. മെല്ലെ നടന്നു നടന്നു ഒരു ചെറിയ കാടിന്റെ അടുത്ത് അതിന് കുറച്ച് അടുത്തേക്ക് പോയപ്പോൾ ഒരു ചെറിയ പാറക്കൂട്ടങ്ങൾ കണ്ടു. അവൾ മെല്ലെ അതിനുമുകളിൽ കേറാൻ തുടങ്ങി. എനിക്ക് അല്പം പേടി തോന്നി മടിച്ചുനിന്നു. അത് അവർ കണ്ടു എന്നോട് ചോദിച്ചു.
പാർവതി: എന്തുപറ്റി കേറുന്നില്ല.
ഞാൻ : അല്ല ഈ പരിസരത്തൊന്നും ആരും തന്നെ ഇല്ലല്ലോ.
പാർവതി : എന്താ പേടിയുണ്ടോ.
ഞാൻ : ഏയ് പേടിയൊന്നുമില്ല എന്നാലും നമ്മൾ രണ്ടാളും ഉള്ളത് ആരെങ്കിലും കണ്ടു പ്രശ്നമാകില്ല.
പാർവതി : എന്റെ ചേട്ടാ കേരളംപോലെ സദാചാരം പറഞ്ഞു കൊണ്ട് ആരും ഇങ്ങോട്ട് വരില്ല. ചേട്ടൻ ധൈര്യമായി വാ ഇതിന്റെ മുകളിൽ നിന്നാൽ അടിപൊളിയാ വേഗം വാ.
അവൾ അതും പറഞ്ഞു ആ പാറ മുകളിലേക്ക് കയറാൻ തുടങ്ങി. പുറകെ ഞാനും മെല്ലെ കേറ്റാൻ തുടങ്ങി. കുറച്ചു നടന്നപ്പോൾ തന്നെ ഒരു വലിയ ആൽമരം കാണാൻ തുടങ്ങി. അവൾ വേഗം അതിന്റെ അടുത്തേക്ക് ഓടിച്ചെന്നു. ആ മരത്തിന്റെ ഒരു സൈഡിൽ ഇരിക്കാൻ പാകത്തിന് കുറെ കല്ലുകൾ കൂട്ടി ഇട്ടിട്ടുണ്ട്. അതിനു തൊട്ടു അടുത്തായി കല്ലുകൾ വട്ടത്തിൽ വെച്ച് അതിലാരോ കാൻ ഫയർ നടത്തിയ പോലെയുണ്ട്. അവിടെ നിന്ന് ദൂരേക്കു നോക്കുമ്പോൾ കാണാം പലതരത്തിലുള്ള കൃഷികൾ വാഴ, ചോളം, സൂര്യഗാന്ധി അങ്ങനെ നിരവധി കൃഷികൾ. അതിന്റെ നടുവിലൂടെ ഒരു റെയിൽവേട്രാക്ക് പോകുന്നു. സത്യം പറഞ്ഞാൽ കേരളം ആണെന്ന് തോന്നി അത്രയും മനോഹരമായ കാഴ്ച.
ഞാൻ പതിയെ തിരിഞ്ഞു പാർവ്വതിയെ നോക്കി. അവൾ ആ മരത്തിൻ ചുവട്ടിൽ ഇരിക്കുന്ന കല്ലിന്റെ മുകളിൽ ഇരുന്ന എന്നെ നോക്കുന്നു. ഞാൻ നോക്കുന്നത് കണ്ടിട്ടാവണം അവൾ പെട്ടെന്ന് മുഖം മാറ്റി ഞാൻ മെല്ലെ അവളുടെ അടുത്തേക്ക് പോയിരുന്നു . അവൾ എന്നോട് ചോദിച്ചു.
പാർവതി : എങ്ങനെയുണ്ട് ഈ സ്ഥലം.
ഞാൻ : ശരിക്കും അടിപൊളിയാ കേരളം പോലെ തന്നെയുണ്ട്.
പാർവതി : എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട സ്ഥലമാണിത്.
ഞാൻ : താൻ എപ്പോഴും വരാറുണ്ടോ.
പാർവതി : ഞാൻ മാത്രമല്ല ചേട്ടനും ചേച്ചിയും എല്ലാവരും ഇവിടെ വരും പക്ഷേ അവരേക്കാൾ കൂടുതൽ എനിക്കാണ് ഇവിടേയ്ക്ക് വരാൻ ഇഷ്ടം കൂടുതൽ.
ഞാൻ : അതെന്താ.
പാർവതി : എനിക്ക് സങ്കടം വന്നാലും സന്തോഷം വന്നാലും ഞാൻ ഇവിടെ വന്നിരിക്കും. ഈ മരത്തിനു ചുവട്ടിൽ കണ്ണടച്ച് ഇരിക്കുമ്പോൾ ഒരു പ്രത്യേകതരം ഫീൽ കിട്ടും. ഒരാളും ശല്യം ചെയ്യില്ല പിന്നെ ഈ മരത്തിനു ചുവട്ടിൽ ഇരിക്കുമ്പോൾ ഒരു പ്രത്യേകതരം തണുപ്പ് ഫീൽ ചെയ്യുന്നില്ല.
ശരിയാണ് ഞാൻ അപ്പോഴാണ് അതിനെപ്പറ്റി ശ്രദ്ധിച്ചത്. വെയിലത്തും നടന്നിട്ടും മലയുടെ മുകളിൽ കയറിയപ്പോൾ ദേഹം വല്ലാതെ ചൂടാക്കുന്ന പോലെ തോന്നി ഇവിടെ വന്നിരുന്നപ്പോൾ ഒരു പ്രത്യേകതരം തണുപ്പാണ്.
ഞാൻ അവളെ നോക്കുമ്പോൾ കണ്ണടച്ച് ഇരിക്കുകയാണ് ഇവളെ കാണുമ്പോൾ എല്ലാം മനസ്സ് വല്ലാതെ തുടിക്കുന്നു നിന്നെ ഞാൻ കെട്ടിക്കോട്ടെ ടി പെണ്ണേ എനിക്ക് നിന്നെ അത്രയ്ക്ക് ഇഷ്ടമാണ് i really love you എന്റെ പാറു
പാർവതി : എന്താ മാഷേ സ്വപ്നം കാണുകയാണോ
പെട്ടെന്ന് അവൾ ചോദിച്ചപ്പോഴാണ് ഞാൻ ബോധത്തിലേക്ക് വന്നത്.
ഞാൻ : ഏയ് ഞാൻ ഇങ്ങനെ ഓരോന്ന് ആലോചിച്ചു. അല്ല പ്രവീൺ എപ്പോഴാ വരുന്നത്.