ഞാൻ വിഷയം മാറ്റാനാണ് അവന്റെ കാര്യം എടുത്തിട്ടത്.
പാർവതി : അവനെ ഇനി വൈകുന്നേരം നോക്കിയാൽ മതി.
ഞാൻ : അവന് ഇവിടെ കുറെ ഫ്രണ്ട്സ് ഉണ്ടാകുമല്ലോ.
പാർവതി : ഫ്രണ്ട്സ് ഒക്കെ ഉണ്ട് പക്ഷേ.
അവൾ അതു പറഞ്ഞു ചെറുതായി ചിരിക്കാൻ തുടങ്ങി. ഞാൻ അവളോട് ചോദിച്ചു.
ഞാൻ : താൻ എന്തിനാ ചിരിക്കുന്നേ.
പാർവതി : ഒന്നൂല്ല അവൻ ചേട്ടനോട് ഒന്നും പറഞ്ഞിട്ടില്ലേ.
ഞാൻ : നിങ്ങളുടെ കാര്യവും കുറച്ചു കൂട്ടുകാരുടെ കാര്യവും ഒക്കെ അവൻ പറഞ്ഞിട്ടുണ്ട്.
പാർവതി : എന്നാൽ അവൻ ചേട്ടനോട് മുഴുവൻ കാര്യങ്ങളും പറഞ്ഞിട്ടില്ല. അവൻ ഇന്ന് പോയിരിക്കുന്നത് കൂട്ടുകാരെ കാണാനില്ല.
ഞാൻ : അല്ല അപ്പൊ അവൻ എവിടേക്കാ പോയത്.
പാർവതി : അപ്പോ അവൻ ചേട്ടനോട് അക്കാര്യം പറഞ്ഞിട്ടില്ല. അത് അവന് ഒരു ചെറിയ അസുഖം ഉണ്ട് എനിക്കും ചേച്ചിക്കും മാത്രമേ അറിയൂ.
ഞാൻ : എന്ത് അസുഖം അവൻ എന്നോട് ഒന്നും പറഞ്ഞിട്ടില്ലല്ലോ എന്നിട്ട് ഡോക്ടറെ കാണാൻ ആണോ പോയത്.
പാർവതി : അങ്ങനെ ചോദിച്ചാൽ ഇതും ഒരു ഡോക്ടർ തന്നെയാണ് ഈ രോഗത്തിന് പറ്റിയ ഡോക്ടറാണ്.
അവൾ ഒരു കള്ളച്ചിരിയോടെ ആണ് അത് പറഞ്ഞത്
ഞാൻ : താൻ എന്തിനാ ചിരിക്കുന്നത് എനിക്ക് ഒന്നും മനസ്സിലാവുന്നില്ല.
പാർവതി : അതെ എന്റെ ചേട്ടാ അവനെ ഒരു കുട്ടിയോട് ഇഷ്ടമുണ്ട്. അവൾക്കും അവനെ ഇഷ്ടമാണ്. അവളെ കാണാനും അവളോടൊപ്പം കറങ്ങാനും ആണ് പോയത് എനിക്കും ചേച്ചിക്കും മാത്രമേ അറിയൂ അത് വെച്ചിട്ടാണ് ഞാൻ ചേച്ചിയും അവനെ ബ്ലാക്ക് മെയിൽ ചെയ്യുന്നത്.
ഞാൻ : എടാ ദുഷ്ടാ. എന്നാലും അവൻ എന്നോട് പറഞ്ഞില്ലല്ലോ. അവൻ വരട്ടെ അവനെ ഇന്ന് ഞാൻ ശരിയാക്കാം.
പാർവതി : അയ്യോ ഞാൻ പറഞ്ഞു എന്നു പറയുന്നു. ചെലപ്പോ അവന് വിഷമമാവും.
ഞാൻ : ഏയ് താൻ പറഞ്ഞു എന്ന് പറയില്ല പക്ഷേ ഞാൻ അവനോട് ചോദിക്കാം. വെറുതെയല്ല ഇവൻ കോളേജിൽ ജാഡ കാണിക്കുന്നത്.
പാർവതി : അവൻ എന്തിനാ ജാട കാണിച്ചു നടക്കുന്നത്.
ഞാൻ : ആദ്യം എനിക്കും അറിയില്ലായിരുന്നു ഒന്ന് രണ്ടു കുട്ടികൾ അവന്റെ അടുത്ത് വന്നു പ്രൊപ്പോസ് ചെയ്തു. അവൻ അപ്പോഴൊക്കെ ഓരോ ന്യായീകരണം പറഞ്ഞു ഒഴിഞ്ഞു. ഇപ്പോഴാണ് കാര്യം പിടികിട്ടിയത്.
പാർവതി : ആ ഇങ്ങനെയൊക്കെ ഉണ്ടായോ. എന്തായാലും ചേട്ടാ ശരിക്കും പറഞ്ഞാൽ അവന് നല്ല സ്നേഹം ആ ചേച്ചിയോട്. ഞങ്ങൾക്കൊക്കെ ആ ചേച്ചി വലിയ ഇഷ്ടമാണ് നമ്മുടെ വീടിന്റെ അടുത്താണ് ചേച്ചിയുടെ വീട്.
ഞാൻ : അത് ശരി അപ്പോ നമ്മുടെ വീടിന്റെ അടുത്താണോ അവരുടെ വീട്. എനിക്ക് ഒന്ന് കാണിച്ചു തരണം ട്ടോ അവരെ.
പാർവതി : അതിനെന്താ നമുക്ക് പോയി കാണാലോ. ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ.
ഞാൻ : എന്താ.
പാർവതി : അല്ല ചേട്ടന് ലൗവർ ഉണ്ടോ.