അവൾ പെട്ടെന്ന് അങ്ങനെ ചോദിച്ചപ്പോൾ എനിക്ക് നിന്നെ ആണ് ഇഷ്ടം എന്ന് പറയണം തോന്നി. പിന്നെ അതു വേണ്ട പിന്നെയൊരിക്കൽ പറയാം എന്നുവെച്ചു. ഞാൻ അവളോട് പറഞ്ഞു.
ഞാൻ : ഏയ് എനിക്ക് അങ്ങനെ ആരോടും ഒന്നും തോന്നിയിട്ടില്ല. എന്റെ കൂടെ കൂടാൻ ശ്രമിച്ചവരൊക്കെ എന്റെ അച്ഛന്റെ പൈസയിൽ ആയിരുന്നു കണ്ണ്. അതൊന്നും കിട്ടില്ല എന്ന് കണ്ടത് കൊണ്ടാണ് എന്ന് തോന്നുന്നു അവരൊക്കെ പിന്മാറി. പ്രവീണിനെ കണ്ടുമുട്ടുന്നതിന് മുമ്പ് വരെ എനിക്ക് നല്ലൊരു സുഹൃത്ത് തന്നെ ഇല്ലായിരുന്നു. അമ്മ മരിച്ചതിനു ശേഷം ഒരാളും തന്നെ കൂട്ടു കൂടാനും സ്നേഹിക്കാനും ഇല്ലായിരുന്നു. ഇപ്പോഴാണ് അത് കിട്ടിത്തുടങ്ങിയത്
പാർവതി : എല്ലാം ശരിയാവും ഏട്ടാ ഞാൻ ഇല്ലേ കൂടെ.
ഞാൻ പെട്ടെന്ന് അവൾ പറഞ്ഞത് കേട്ട് അവളുടെ മുഖത്തേക്ക് ഒന്നു ശ്രദ്ധിച്ചു നോക്കി.
ഞാൻ : താൻ എന്താ പറഞ്ഞത്.
പെട്ടെന്ന് അവൾ എന്തോ ഓർത്തിട്ട് പറഞ്ഞു.
പാർവതി : അല്ല ഞങ്ങളൊക്കെ കൂടെയുണ്ടല്ലോ എന്ന്.
പെട്ടെന്ന് എനിക്ക് ഒരു ആഗ്രഹം തോന്നി. ഇവളുടെ മനസ്സിൽ ഇനി ആരെങ്കിലും ഉണ്ടോ അറിയാൻ ഒരു ആഗ്രഹം.
ഞാൻ : ഞാൻ തന്നോട് ഒരു കാര്യം ചോദിച്ചോട്ടെ.
താൻ എന്നോട് ചോദിച്ച ചോദ്യം തന്നെ ഞാൻ തിരിച്ചു ചോദിക്കുകയാണ്. തന്റെ മനസ്സിൽ ആരെങ്കിലുമുണ്ടോ.
അവൾ ചെറിയ ഒരു ഞെട്ടലോടെ യും ഒന്നു പരി മുങ്ങുകയും ചെയ്യുന്നത് ഞാൻ കണ്ടു. എനിക്ക് ചെറുതായി ഡൗട്ട് തോന്നി തുടങ്ങി.
പാർവതി : ഏയ് എനിക്ക് അങ്ങനെ ആരോടും ഇല്ല.
ഞാൻ : താൻ നുണ പറയേണ്ട താൻ പരുങ്ങുന്നത് ഞാൻ കണ്ടു. താൻ ധൈര്യമായി പറഞ്ഞു ഞാൻ ആരോടും പറയില്ല.
അവൾ ചെറുതായി ഒന്ന് ആലോചിക്കാൻ തുടങ്ങി എന്നിട്ട് അവൾ പറയാൻ തുടങ്ങി.
പാർവതി : ഞാൻ ചേട്ടനോട് പറയാം പക്ഷേ ഇത് ആരോടും പറയാൻ പാടില്ല. എന്റെ കയ്യിൽ തൊട്ടു സത്യം ചെയ്താൽ ഞാൻ പറയാം.
എന്റെ നെഞ്ച് ചെറുതായി ഒന്ന് ഇടിക്കാൻ തുടങ്ങി. ഈശ്വരാ ഞാൻ വെറുതെ ചോദിച്ചു. വേണ്ടായിരുന്നു എന്ന് ഇപ്പോൾ തോന്നുന്നു. ആദ്യമായിട്ടാണ് ഒരു കുട്ടിയോട് ഇഷ്ടം തോന്നിയത് അവൾക്ക് ഇതാ വേറെ ഒരാളുടെ ഇഷ്ടവും. ദൈവമേ എന്തിനാ ഇങ്ങനെ ഒരു പരീക്ഷണം ഏത് നേരത്താണാവോ എനിക്ക് ചോദിക്കാൻ തോന്നിയത്. ഞാൻ മെല്ലെ അവളുടെ കയ്യിലേക്ക് എന്റെ കൈകൾ വച്ച് സത്യം ചെയ്തു. അവൾ മടിച്ചുമടിച്ച് എന്നോട് പറയാൻ തുടങ്ങി
പാർവതി : അതേ ചേട്ടാ എനിക്ക് ഒരാളെ ഇഷ്ടമാണ്. എന്റെ ചേട്ടന്റെ കൂട്ടുകാരനാണ് പക്ഷേ ഞാൻ ഇക്കാര്യം ആളോട് പറഞ്ഞിട്ടില്ല. ചേട്ടൻ എന്നെ ഒന്ന് ഹെൽപ്പ് ചെയ്യണം.
അവളത് പറയുമ്പോൾ എന്റെ തല താഴ്ത്തി ഇരിക്കുകയായിരുന്നു. എന്റെ ഹൃദയം അതിവേഗത്തിൽ ഇടിക്കുകയായിരുന്നു. എനിക്ക് ഒന്നും തന്നെ തിരിച്ചു പറയാൻ സാധിക്കുന്നില്ല. പെട്ടെന്ന് ആരുടെയോ കാൽപ്പെരുമാറ്റം കേട്ടു. ഞാൻ ആ ഭാഗത്തേക്ക് നോക്കിയപ്പോൾ പ്രവീൺ വരുകയാണ്. അതു പാർവതിയും കണ്ടു അവൾ വേഗം എന്നോട് പറഞ്ഞു.