പാർവതി : ചേട്ടാ ഞാൻ ഈ പറഞ്ഞ കാര്യം ആരോടും പറയരുത്. ബാക്കി കാര്യങ്ങളൊക്കെ പിന്നെ പറയാം.
അതും പറഞ്ഞു അവൾ ആ കല്ലിന്റെ മുകളിൽ നിന്നും എഴുന്നേറ്റ്. അപ്പോഴേക്കും പ്രവീൺ ഞങ്ങളുടെ അടുത്തേക്ക് എത്തി.
പ്രവീൺ : സോറി ടാ രാവിലെ ഒരു അത്യാവശ്യ കാര്യത്തിന് വേണ്ടി പോയതാ അതാ വൈകിയത് തിരിച്ചു വീട്ടിലേക്ക് വന്നപ്പോഴാണ് ചേച്ചി പറഞ്ഞത് നിങ്ങൾ ഇങ്ങോട്ട് വന്നു എന്ന്.
അവൻ അതു പറയുമ്പോൾ പാർവതി വായപൊത്തി ചിരിക്കുകയായിരുന്നു . അവൻ അവളെ ഒന്നു കടിപ്പിച്ചു നോക്കിയതിനുശേഷം എന്നെ നോക്കി
ഞാൻ : ആ പാർവ്വതി പറഞ്ഞിരുന്നു നീയൊരു അത്യാവശ്യ കാര്യത്തിന് പോയതാണ് എന്ന്
ഞാൻ അവനോട് അങ്ങനെ പറഞ്ഞപ്പോൾ ഒരു സംശയത്തോടെ എന്നെ നോക്കി ഒന്ന് വളിച്ച ചിരി പാസാക്കി. അങ്ങനെ ഞങ്ങൾ കുറച്ചു നേരം സംസാരിച്ചിരുന്നു. അവന്റെ ആളെക്കുറിച്ച് ഒന്നും ഞാൻ ചോദിച്ചില്ല അവൻ ആയിട്ട് പറയട്ടെ എന്ന് ഞാൻ വിചാരിച്ചു. അങ്ങനെ ഇരുട്ടായി തുടങ്ങിയപ്പോൾ ഞങ്ങൾ പതിയെ വീട്ടിലേക്ക് മടങ്ങി. ഇതിനിടയിൽ ഞാൻ പാർവതിയോട് ഒന്നും സംസാരിച്ചില്ല. അങ്ങനെ വീട്ടിൽ എത്തിയപ്പോൾ ചേച്ചി അവിടെ ഒരു ചെയറിൽ ഇരിക്കുന്നുണ്ടായിരുന്നു. ഒരു ബുക്ക് കയ്യിൽ ഉണ്ട്. പ്രവീണും പാർവതിയും നേരെ റൂമിലേക്ക് പോയി ഞാൻ പതിയെ ചേച്ചിയുടെ അടുത്തേക്ക് ചെന്നു
ചേച്ചി : എങ്ങനെയുണ്ടായിരുന്നു സ്ഥലം
ഞാൻ : അടിപൊളിയായിരുന്നു ചെറിയ സ്ഥലമാണെങ്കിലും നല്ല ഒരു ഫീൽ കിട്ടി.
ചേച്ചി : ഞങ്ങൾ ഇടയ്ക്ക് ഇടയ്ക്ക് പോകാറുണ്ട് ഞാൻ പ്രെഗ്നന്റ് അതിനുശേഷം പിന്നെ പോയിട്ടില്ല
അങ്ങനെ ഞങ്ങൾ ഓരോന്ന് സംസാരിച്ചിരുന്നു ഇതിനിടയിൽ അച്ഛനും എത്തി. എട്ടുമണിയോടെ സമയം അടുത്തു തുടങ്ങി . അപ്പോഴാണ് അമ്മ ഞങ്ങളുടെ അടുത്തേക്ക് വന്നു . ഞങ്ങളോട് ചോദിച്ചു
അമ്മ : ഭക്ഷണം റെഡിയായിട്ടുണ്ട് എടുക്കട്ടെ
ഞാൻ വേഗം അമ്മയോട് പറഞ്ഞു. കുളിച്ചിട്ട് വരാം എന്ന് പറഞ്ഞ് അവിടെ നിന്നും റൂമിലേക്ക് പോയി. അവിടെ പാർവതി ഉണ്ടായിരുന്നു. എന്തോ എഴുതുകയായിരുന്നു അവൾ . എന്നെ കണ്ടതും അവൾ എഴുതിക്കൊണ്ടിരിക്കുന്നത് നിർത്തി പെട്ടെന്നുതന്നെ അടച്ചുവെച്ച് എന്റെ നേർക്ക് തിരിഞ്ഞു ഒന്നു പുഞ്ചിരിച്ചു. എനിക്ക് അവളെ കാണുമ്പോൾ എന്താണെന്നറിയില്ല എന്റെ നെഞ്ച് വല്ലാതെ ഇടിക്കുന്നു. എന്തൊക്കെയോ അവളോട് പറയാൻ തോന്നുന്നു പക്ഷെ ഒന്നും പറയാൻ പറ്റുന്നില്ല. ഞാൻ അവളെ നോക്കി ഒന്ന് ചിരിച്ചു വേഗം അവിടെ കിടക്കുന്ന തോർത്തെടുത്ത് ബാത്ത് റൂമിലേക്ക് കയറി കഥക് കുറ്റിയിട്ടു.
ബക്കറ്റിലേക്ക് വെള്ളം തുറന്നുവിട്ടു ഞാൻ സ്വയം എന്നെ തന്നെ വിലയിരുത്തി. എനിക്ക് എന്തുകൊണ്ടാണ് അവളെ ഇഷ്ടപ്പെട്ടത്. ഇന്നലെയാണ് അവളെ കണ്ടതുതന്നെ. പക്ഷേ അപ്പോൾ തന്നെ എനിക്ക് അവളിൽ എന്തോ എന്നെ ആകർഷിച്ചു. അവളെ കാണുമ്പോൾ എന്റെ നെഞ്ചിടിപ്പ് കൂടുന്നു. വല്ലാത്ത ഒരു പരവേശം. എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല. പക്ഷേ എനിക്ക് അവളോട് തോന്നിയ ഇഷ്ടം അതു തെറ്റാണ്. എനിക്ക് ഒരു കുടുംബം തന്നെ എന്റെ പ്രവീൺ ഇനോട് ഞാൻ കാണിക്കുന്ന വിശ്വാസ വഞ്ചനയാണ്. അമ്മയോടും അച്ഛനോടും ചേച്ചിയോടും പൊറുക്കാൻ പറ്റാത്ത തെറ്റാണ് ഞാൻ ചെയ്യുന്നത്. ഞാൻ ഈ ചെയ്ത തെറ്റ് ഈ വീട്ടുകാർ അറിഞ്ഞാൽ ആ നിമിഷം അവർ എന്നെ വെറുക്കും. സ്വന്തം പെങ്ങൾ ആയി കാണേണ്ട ഞാൻ ചെയ്ത തെറ്റ് തന്നെയാണ്. ഇല്ല ഞാൻ ഇനി അവളെ ആ കണ്ണിലൂടെ കാണില്ല.