ഞാൻ : ആ ദാ കഴിഞ്ഞു ഒരു 5 മിനിറ്റ് ഞാനിപ്പോൾ വരാം.
പ്രവീൺ : ശരി വേഗം വാ.
ഞാൻ വേഗം തന്നെ കുളിച്ചു പുറത്തേക്കിറങ്ങി. ഡ്രസ്സു മാറി ഭക്ഷണം കഴിക്കാൻ പോയി ഞാനും നോക്കുമ്പോൾ എല്ലാവരും നിലത്ത് ഇരിക്കുന്നു . ചേച്ചി മാത്രം ഒരു ചെയറിൽ ഇരിക്കുന്നുണ്ട്. ഞാൻ അവരുടെ അടുത്തേക്ക് പോയി. പ്രവീൺ ഇന്റെ അടുത്തു പോയിരുന്നു. അതിന്റെ അടുത്ത് അച്ഛനും അപ്പുറം പാർവതിയും ഇരിക്കുന്നുണ്ട്. പാർവതി എന്നെ നോക്കുന്നത് ഞാൻ ശ്രദ്ധിച്ചു പക്ഷേ ഞാൻ അപ്പോഴേക്കും ശ്രദ്ധതിരിച്ചു. അമ്മ ഞങ്ങൾക്കെല്ലാവർക്കും ഭക്ഷണം വിളമ്പി തരാൻ തുടങ്ങി. അച്ഛൻ അതിനിടയിൽ ഓരോ കാര്യങ്ങളും തമാശകളും പറഞ്ഞു ഭക്ഷണം കഴിക്കാൻ ആരംഭിച്ചു. അച്ഛൻ ഒരു ചോറുരുള ഉരുട്ടി പ്രവീണിന് കൊടുക്കുന്നത് ഞാൻ ശ്രദ്ധിച്ചു ഞാൻ നോക്കുന്നത് കണ്ടിട്ട് അച്ഛൻ എന്നോടു പറഞ്ഞു
അച്ഛൻ : ഇത് ഇവന്റെ പതിവാണ് പോത്തുപോലെ വളർന്നാലും എന്റെ കയ്യിൽ നിന്ന് ഒരു ഉരുള അവൻ എപ്പോഴും കൊടുക്കണം അതാണ് അവന്റെ കൽപ്പന.
അതു പറഞ്ഞ് അച്ഛൻ ചോറ് കുഴച്ച് കഴിക്കാൻ പോയപ്പോൾ പാർവ്വതി പെട്ടെന്ന് കൈ പിടിച്ച് അവളുടെ വായിലേക്ക് വെച്ച് ആ ഉരുള അവൾ കഴിച്ചു എന്നിട്ട് അവൾ പറഞ്ഞു
പാർവതി : അങ്ങനെ അവന് മാത്രം കൊടുത്താൽ പോരല്ലോ എനിക്കും വേണം
അതുപറഞ്ഞ് പല്ലു കാണിച്ച് ഒന്ന് ചിരിച്ചു കാണിച്ചു
അച്ഛൻ : ഇങ്ങനെ ഒരു കുശുമ്പി പാറു
അതു പറഞ്ഞ എല്ലാവരും ചിരിക്കാൻ തുടങ്ങി. അപ്പോഴേക്കും ചേച്ചിയും തുടങ്ങി എനിക്കും വേണം എന്നു പറഞ്ഞു. പിന്നെ അച്ഛൻ വേഗം ചേച്ചിക്കും കൂടി കൊടുത്തു. ഞാൻ ഇതെല്ലാം നോക്കി നിൽക്കുകയാണ് പെട്ടെന്ന് അച്ഛൻ ഒരു ഉരുള ഉരുട്ടി എന്റെ നേർക്കു നീട്ടി. അതു കണ്ടപ്പോഴേക്കും എന്റെ കണ്ണ് ചെറുതായി ഒന്ന് നനഞ്ഞു ഞാൻ പയ്യെ വായ് തുറന്നു കാണിച്ചു. അച്ഛൻ അത് എന്റെ വായിലേക്ക് വെച്ചുതന്നു. എന്റെ കണ്ണ് സങ്കടം കൊണ്ടു നിറയാൻ തുടങ്ങി. അത് അച്ഛൻ കണ്ട എന്നോട് ചോദിച്ചു.
അച്ഛൻ : എന്തുപറ്റി മോനെ നിന്റെ കണ്ണൊക്കെ നിറഞ്ഞല്ലോ
ഞാൻ : ഒന്നുമില്ല അച്ഛാ സന്തോഷം കൊണ്ടാ. അച്ഛൻ തന്ന ഉരുളക്കി ഒരു പ്രത്യേകതരം സ്വാദ് അതാണ് കണ്ണു നിറഞ്ഞത്
ഞാൻ ആ കണ്ണുനീർ തുടച്ചു കൊണ്ട് പറഞ്ഞു. എല്ലാവരും ഒരു ചെറുപുഞ്ചിരി തൂക്കമുണ്ട് ഭക്ഷണം കഴിക്കാൻ തുടങ്ങി തുടങ്ങി. ഇതിനിടയിൽ ഞാൻ ഇടയ്ക്ക് പാർവ്വതിയെ ഇടയ്ക്കിടയ്ക്ക് ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അവൾ എന്നെയും നോക്കുന്നത് ഞാൻ ശ്രദ്ധിച്ചു. ഞാൻ വേഗം ഭക്ഷണം കഴിച്ചു പൂർത്തിയാക്കി. അവരോടെല്ലാം എനിക്ക് ചെറിയ തലവേദനയാണെന്ന് പറഞ്ഞു കിടക്കാൻ പോയി. റൂമിൽ കയറി ബെഡിലേക്ക് ചാരിയിരുന്നു. ഓരോന്ന് ചിന്തിച്ചു കൊണ്ടിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ പ്രവീൺ റൂമിലേക്ക് വന്നു. കട്ടിലിനെ ഒരു അറ്റത്ത് ഇരുന്നു അവൻ എന്തൊക്കെയോ ആലോചിക്കുന്നുണ്ട് . കുറച്ചു നേരത്തെ മൗനത്തിനു ശേഷം അവൻ എന്നോട് പറഞ്ഞു.
പ്രവീൺ : ഡാ സോറി.
ഞാൻ : എന്തിന്.