അവൻ പറയാൻ പോകുന്ന കാര്യം അവന്റെ ആളെ കുറിച്ചാണെന്ന് എനിക്ക് മനസ്സിലായി.
പ്രവീൺ : ചിന്നു നിന്നോട് എല്ലാം പറഞ്ഞു എന്ന് എനിക്ക് മനസ്സിലായി.
ഞാൻ : ഓ ആ കാര്യമോ. അത് അവളെന്നോട് പറഞ്ഞു. എന്നാലും നീ അത് എന്നോട് പറയാതിരുന്നത് മോശമായി പോയി.
പ്രവീൺ : ഞാൻ നിന്നോട് പറയാൻ ഇരുന്നതാ. പക്ഷേ എന്തോ ഒരു മടി തോന്നി അതാ നിന്നോട് പറയാതിരുന്നത്. നീ എന്നോട് ക്ഷമിക്ക്.
ഞാൻ : അങ്ങനെ നിന്നോട് ക്ഷമിക്കാൻ ഒന്നും പറ്റില്ല. ഇതിനു പ്രായശ്ചിത്തം ചെയ്യണം.
ഞാൻ അല്പം ഗൗരവത്തോടെ പറഞ്ഞു.
പ്രവീൺ : എന്തു പ്രായശ്ചിത്തം ആണാവോ ചെയ്യേണ്ടത്.
ഞാൻ : നാളെ എനിക്ക് അവളെ കാണിച്ചു തരണം. എന്നിട്ട് അവളോട് നിന്റെ കുറച്ചു കാര്യങ്ങൾ പറയാനുണ്ട്.
പ്രവീൺ : പൊന്നളിയാ ഞാൻ അവളെ നിനക്ക് പരിചയപ്പെടുത്തി തരാം. പക്ഷേ എന്നെ കുറിച്ച് അപവാദം ഒന്നും പറയരുത്.
ഞാൻ : എനിക്കൊന്നു ആലോചിക്കണം.
ഞാൻ അല്പം ഗൗരവത്തോടെ ചിരിച്ചുകൊണ്ട് പറഞ്ഞു.
പ്രവീൺ : തൽക്കാലം ഇപ്പോൾ കിടന്നുറങ്ങാം ബാക്കി പിന്നെ.
ഞാൻ : അവളുടെ പേര് എന്താ.
പ്രവീൺ : ദീപ്തി
അവൻ അതു പറഞ്ഞു ബെഡിൽ കയറി കിടന്നു.കുറച്ചുനേരം സംസാരിച്ചു പിന്നെ ഉറക്കത്തിലേക്ക് വീണു . ഉറക്കത്തിൽ എപ്പോഴോ താൻ ഒരു സ്വപ്നത്തിലേക്ക് വഴുതി വീണു. ഒരു ഇരുട്ടിലൂടെ താൻ ഓടുകയാണ്. തന്റെ വലതു കൈയും വല്ലാത്ത ഒരു ഭാരം തോന്നി. ഇടതുകൈയിൽ ആരോ മുറുകെ പിടിച്ചിട്ടുണ്ട്. ദൂരെ കാണുന്ന ഒരു വെളിച്ചത്തേക്ക് ആണ് ഞാൻ ഓടിയെത്തിയത്. അത് ഒരു ജനാല ആയിരുന്നു . ഞാൻ അതിന്റെ ഉള്ളിലേക്ക് നോക്കൂ. എന്റെ നെഞ്ച് വല്ലാതെ ഭയം ഏറി വരുന്നതുപോലെ. തന്റെ കൺമുമ്പിൽ നാല് തീജ്വാലകൾ കത്തുന്നു. ആ തീജ്വാലയിൽ നിന്നും ആരുടെയൊക്കെയോ നിലവിളി കേൾക്കുന്ന. ആ നിലവിളി നല്ല പരിചയമുള്ള ശബ്ദം . ആ തീ ജ്വാലയ്ക്ക് ചുറ്റും കുറച്ചു ആൾക്കാർ നിൽപ്പുണ്ട് അവർ എന്നെ കണ്ടു. അതിൽ ഒരു വെളുത്ത ഷർട്ടും പാന്റും ധരിച്ച് ഒരു ആൾ എന്നെ കൊല്ലാൻ ചുറ്റുമുള്ള ആൾക്കാരോട് പറയുന്നത് ഞാൻ കേട്ടു. ഞാൻ അവിടെ നിന്നും ഓടി. മനസ്സിലെ ഭയം കാരണം വഴി ഒന്നു ശ്രദ്ധിക്കാതെയാണ് ഞാൻ പോകുന്നത്. ഓടിയെത്തിയത് ഒരു പാലത്തിന്റെ അടിയിൽ ആയിരുന്നു . അവിടെ ഒരു കോൺഗ്രീറ്റ് ഭിത്തിയുടെ മറവിൽ ഒളിഞ്ഞിരുന്നു. കയ്യും കാലും എല്ലാം വല്ലാതെ കുഴയുന്നു. പെട്ടെന്ന് ആരോ എന്റെ തോളിൽ ഒരു കൈ വെച്ചു. പേടിച്ചു ഞാൻ പെട്ടെന്നുതന്നെ തിരിഞ്ഞു ഒരു സ്ത്രീ എന്റെ അടുത്തുണ്ട്. അവരുടെ പുറകിൽ വേറെയും കുറച്ചു സ്ത്രീകൾ. അവരെല്ലാം എന്നെ ഉറ്റു നോക്കുന്നു. പെട്ടെന്ന് ഒരു ശബ്ദം.
അശരീരി : നീ ആശിച്ചതെല്ലാം നഷ്ടപ്പെട്ടിരിക്കുന്നു . നിന്റെ ജീവൻ കത്തിയെരിയുന്നു. നീ പിന്നെയും അനാഥൻ ആകുന്നു .
എന്റെ ഉള്ളിൽ നിന്നും അറിയാത്ത ആ നിലവിളി വന്നു
ഞാൻ : അമ്മ………….ആ…. ആ……… ആ………
വീണ്ടുമൊരു അട്ടഹാസം
അശരീരി : ഹഹഹ…….നിന്റെ ഉള്ളിലെ അസുരൻ ഉണരാൻ ഇനിയും കാത്തിരിക്കണോ.ഹഹഹഹ…….