അമ്മ എന്നു വിളിച്ചു ഞാൻ പെട്ടെന്ന് കണ്ണുതുറന്നു. എന്നെ ആരും കുലുക്കുന്നത് തോന്നി ഞാൻ സൈഡിലേക്ക് നോക്കി. അത് പ്രവീൺ ആയിരുന്നു. അവൻ എന്തൊക്കെയോ പറയുന്നുണ്ട്. ഒന്നും എനിക്ക് കേൾക്കാൻ സാധിക്കുന്നില്ല. പെട്ടെന്നു ഞാൻ എന്റെ കൈകൊണ്ട് തലയിൽ തട്ടി. പെട്ടെന്ന് എന്തൊക്കെയോ ശബ്ദം എന്റെ കാതിലേക്ക് എത്തി. ഞാൻ പ്രവീണിനെ നോക്കി അവൻ എന്നെ കുലുക്കിക്കൊണ്ട് ചോദിച്ചു.
പ്രവീൺ : ഡാ നിനക്ക് എന്താ പറ്റിയത് നീ എന്തിനാ നിലവിളിച്ചത് എന്തിനാ അമ്മയെ വിളിച്ച് കരഞ്ഞത്
എന്റെ തൊണ്ട എല്ലാം വല്ലാണ്ട് വരണ്ടതുപോലെ. വല്ലാത്ത ഒരു കിതപ്പ്. ഒന്നും സംസാരിക്കാൻ കഴിയുന്നില്ല. അവൻ എന്നെ കുറെ നേരം കുലുക്കി നോക്കി അവസാനം അവൻ എണീറ്റ് പുറത്തേക്ക് ഓടിപ്പോകുന്നത് ഞാൻ കണ്ടു. പെട്ടെന്നുതന്നെ അമ്മയെയും അച്ഛനെയും കുട്ടിവന്നു. അവർ എന്റെ അടുത്ത് വന്നു ചോദിച്ചു.
അമ്മ : മോനേ നിനക്കെന്താ പറ്റിയത് നീ എന്തിനാ നിലവിളിച്ചത്.
അച്ഛനും അതുതന്നെ എന്നോട് ചോദിച്ചു.
പക്ഷേ എനിക്ക് സംസാരിക്കാൻ സധീകുനില്ല. ഞാൻ അവരോട് കുറച്ച് വെള്ളം വേണം എന്ന് ആംഗ്യം കാണിച്ചു. പ്രവീൺ ഓടിപ്പോയി കുറച്ച് വെള്ളം എടുത്തു കൊണ്ട് വന്നു ഒപ്പം പാർവതിയും വന്നു . അമ്മ അതു വാങ്ങി എന്റെ വായിൽ വെച്ചു തന്നു. എന്റെ തലയിൽ തലോടിക്കൊണ്ട് അവർ പിന്നെയും എന്നോട് ചോദിച്ചു.
അമ്മ : മോനെ നിനക്കെന്താ പറ്റിയത് നീ വല്ല സ്വപ്നവും കണ്ടോ.
അമ്മ അത് പറഞ്ഞപ്പോഴാണ് അത് ഒരു സ്വപ്നമായിരുന്നു എന്ന് എനിക്ക് മനസ്സിലായത്. ഞാൻ അതെ എന്ന രീതിയിൽ തലയാട്ടി.
അമ്മ : ആ പോട്ടെ സാരമില്ല മോൻ നാമം ജപിച്ച് കിടന്നുറങ്ങിക്കോ. സ്വപ്നങ്ങൾ ഒന്നും കാണില്ല കേട്ടോ. നിങ്ങളൊക്കെ പോയി കിടന്നുറങ്ങാൻ നോക്ക് അവനു കുഴപ്പമൊന്നുമില്ല.
അമ്മയുടെ ആ വാക്കുകൾ കേൾക്കുമ്പോൾ വല്ലാത്ത ഒരു ആശ്വാസമാണ് എനിക്ക് തോന്നിയത്. സ്വന്തം വയറ്റിൽ പിറന്ന ഇല്ലെങ്കിൽ പോലും തന്നെ മകനെ പോലെ കാണുന്ന ആ അമ്മയുടെ മനസ്സ് ഒന്നു പേടിച്ചിട്ട് ഉണ്ടാകും. പതിയെ അവരെല്ലാം തിരിച്ചു പോകാൻ തുടങ്ങി അമ്മ എന്റെ തലയിൽ ഉഴിഞ്ഞുകൊണ്ടിരുന്നു ബെഡിൽ ചാരി കുറച്ചുനേരം കടന്നു അങ്ങനെ ഞാൻ ഉറക്കത്തിലേക്ക് വഴുതി വീഴുന്നത് വരെ ആ തലോടൽ നിർത്തിയിരുന്നില്ല.
അന്നുതന്നെ ഞാൻ വേറൊരു സ്വപ്നം കൂടി കണ്ടു.
താൻ കണ്ണുതുറക്കുമ്പോൾ കണ്ണാടിയുടെ മുന്നിൽ നിൽക്കുന്നു. കസവുമുണ്ടും കസവു ഷർട്ടും ധരിച്ച് നെറ്റിയിൽ ഒരു ചന്ദനക്കുറിയും തൊട്ടു തന്റെ ചുറ്റും കുറച്ച് ആൾക്കാർ നിൽക്കുന്നു. തന്നെ ഒരു കല്യാണ മണ്ഡലത്തിലേക്കാണ് കൊണ്ടുപോകുന്നത് ചുറ്റിനും ആൾക്കാർ ഇരിക്കുന്നുണ്ട്. താൻ നടന്നു നടന്നു സജിന്റ അടുത്തു എത്തി. അവിടെ നിറയെ പുഷ്പങ്ങൾ കൊണ്ട് അണിയിച്ചിരുന്ന ഒരു കതിർമണ്ഡപം. അതിന്റെ നടുക്കായി ഒരു ഹോമകുണ്ഡം. അതിനെ എതിർവശം ഒരു പൂജാരി ഇരുന്നു മന്ത്രങ്ങൾ ചൊല്ലുന്നു. ആ പൂജാരി തന്നെ കണ്ടതും ചിരിച്ചുകൊണ്ട് എന്നോട് അവിടെ ഇരിക്കുന്ന ആ പീഠത്തിൽ ഇരിക്കാൻ പറഞ്ഞു. ഞാൻ സന്തോഷത്തോടെ ആ പീഠത്തിൽ ഇരുന്നു. അദ്ദേഹം ഏതാനും മന്ത്രങ്ങൾ ചൊല്ലി കഴിഞ്ഞതോടെ എതിർവശത്ത് നിൽക്കുന്ന ഒരു സ്ത്രീയോട് പറഞ്ഞു പെൺകുട്ടിയെ കൊണ്ടുവന്നോളൂ മുഹൂർത്തത്തിന് സമയമായി. അതു കേട്ടതോടെ ആ സ്ത്രീ തൊട്ടടുത്ത റൂമിലേക്ക് പോയി.