💞യക്ഷിയെ പ്രണയിച്ചവൻ 5💞
Yakshiye Pranayichavan 5 | Author : Crazy AJR | Previous Part
ഡോക്ടർ പോയത് അയാളുടെ റൂമിലേക്ക് ആണ്. കൂടെ കാർത്തിയും.
ഡോക്ടർ: ഇരിക്ക്.
അവൻ ഡോക്ടർക്ക് എതിരെ ഉള്ള സീറ്റിൽ ഇരുന്നു.
കാർത്തി: ഡോക്ടർ അനുവിന്, അനുവിന് എന്താ പറ്റിയെ????
ഡോക്ടർ: അവിടെ നിക്കുന്ന ആ കുട്ടിയുടെ പേര് എന്താണ്????
കാർത്തി: അഞ്ജലി.
ഡോക്ടർ: അഹ് അഞ്ജലി. അഞ്ജലി ഒരുപാട് തവണ എന്നോട് ചോദിച്ചു, അവൾക്ക് എന്താ പറ്റിയത്???? എന്താ ഡോക്ടർ ഒന്നും പറയാത്തത് എന്നൊക്കെ. ആ കുട്ടിയുടെ മുഖത്ത് നോക്കി എനിക്ക് ഒന്നും പറയാൻ തോന്നുന്നില്ലഡോ.
കാർത്തി: ഡോക്ടർ എന്താ പ…. പറഞ്ഞ് വരുന്നത്????
അവന്റെ ശബ്ദം ഇടറി.
ഡോക്ടർ: ഓക്കേ തന്റെ പേര്????
കാർത്തി: കാർത്തിക്.
ഡോക്ടർ: ഓക്കേ കാർത്തിക്. അകത്തുള്ള പേഷ്യന്റിന്റെ കസിൻ ആണന്നല്ലേ പറഞ്ഞത്????
കാർത്തി: അതെ ഡോക്ടർ.
ഡോക്ടർ: ഓക്കേ. പഴയത് പോലെ അല്ല ആ കുട്ടിയുടെ മുഖം ഇപ്പോ. ആസിഡ് വിത്തിയത് കാരണം മുഖത്തിന്റെ പകുതി ഭാഗവും ഇടത് കൈയിലെ നാല് വിരലുകളും………….
കാർത്തി: മതി ഡോക്ടർ. Plz……….
കാർത്തി ഇടറിയ സ്വരത്തിൽ ഡോക്ടറോട് പറഞ്ഞു.
ഡോക്ടർ: ഏയ്യ് കാർത്തിക്, താൻ ഇങ്ങനെ ഇമോഷണൽ ആവല്ലേ. താൻ വേണം അഞ്ജലിയോട് ഈ കാര്യങ്ങൾ ഓക്കേ പറയാൻ. തന്റെ ഫ്രണ്ടിന്റെ ജീവൻ തിരിച്ച് കിട്ടിയല്ലോ അത് തന്നെ വല്യ കാര്യമല്ലേ????