“LOVE YOU TO പാറൂട്ടി. പിന്നെ ഇന്ന് ക്ലാസ്സ് വിടുമ്പോ കഞ്ഞിപ്പുരയിൽ വരണേ……..”
“Mm എന്തിനാ????”
“അതപ്പോ പറയാം.”
അഞ്ജലി: ഏയ് കാർത്തി………….
അഞ്ജലിയുടെ വിളിയാണ് കാർത്തിയെ ഓർമകളിൽ നിന്നും ഉണർത്തിയത്.
അഞ്ജലി: എന്തേ ഉറക്കമയോ????
കാർത്തി: sorry ടി ഞാൻ ഒന്ന് മയങ്ങിപ്പോയി.
അഞ്ജലി: mm. നീ എന്താ കരയുന്നെ????
കാർത്തി: ആര് ഞാനോ???? ഏയ് നിനക്ക് തോന്നിയതാവും.
അഞ്ജലി: നിന്റെ കണ്ണ് നിറഞ്ഞ് ഇരിക്കുന്നു. അതാ ചോദിച്ചേ.
കാർത്തി: അത് എന്തോ ഓർത്തിട്ട്….. അഹ് അത് വിട്. അഞ്ജലി എനിക്ക് അത്യാവശ്യമായി ഒരിടം വരെ പോണം.
അഞ്ജലി: എങ്ങോട്ടാടാ ഈ നേരത്ത്????
കാർത്തി: അതൊന്നും പറഞ്ഞോണ്ട് നിക്കാൻ സമയം ഇല്ല. എനിക്ക് പോയെ പറ്റു.
അവൻ ശബ്‌ദം കടുപ്പിച്ചു.
അഞ്ജലി: നീ ചൂടാവാതെ. ഇപ്പോ നിനക്ക് പോണം. അത്രയല്ലേ ഉള്ളൂ???? ശെരി നീ പൊക്കോ. നേരം വെളുത്തിട്ട് വന്ന മതി. ഇവിടുത്തെ കാര്യങ്ങൾ ഓക്കേ ഞാൻ നോക്കിക്കോളാം.
കാർത്തി: ഏയ് ഞാൻ അത്ര താമസിക്കുവോന്നും ഇല്ല. വേഗം വരാം. ശെരി ഞാൻ പോട്ടെ.
അഞ്ജലി: mm
കാർത്തി: എന്തെങ്കിലും ഉണ്ടെങ്കിൽ വിളിച്ചാൽ മതി.
അഞ്ജലി: അഹ് ശെരി. നീ പോവാൻ നോക്ക്.
അവൻ അവളോട് യാത്ര പറഞ്ഞ് വെളിയിലേക്ക് നടന്നു. അല്ല ഓടി.
വെളിയിൽ പാർക്ക് ചെയ്തിരുന്ന അവന്റെ duke start ചെയ്ത് പരമാവധി സ്പീഡിൽ അവൻ കുതിച്ചു. യക്ഷിക്കുന്നിലേക്ക്. അവന് അവളെ കാണാനുള്ള ആഗ്രഹം ഇരട്ടിച്ചു. Maxiam സ്പീഡിൽ തന്നെ അവൻ വണ്ടി ഓടിച്ചു. ഒടുവിൽ അവൻ അവന്റെ ലക്ഷ്യ സ്ഥാനത്ത് എത്തി. വണ്ടി സ്ഥാൻഡ് ഇട്ട് ഒതുക്കാൻ കൂടി അവന് സമയം ഇല്ലായിരുന്നു. വണ്ടി അവിടെ ഇട്ടിട്ട് അവൻ ഓടി യക്ഷിക്കുന്നിൽ കേറി. അവിടെ അവനെ തന്നെ കാത്തെന്നപ്പോലെ പാറു നിപ്പുണ്ടായിരുന്നു. അവൻ അവളെ വലിഞ്ഞു മുറുക്കി കെട്ടിപിടിച്ചു.
“ന്താ കാർത്തി???? ന്താ ന്റെ ചെക്കന് പറ്റിയേ????”
അവളുടെ ആ ചോദ്യത്തിന് കരഞ്ഞു കൊണ്ടാണ് അവൻ മറുപടി കൊടുത്തത്.
“അയ്യേ നീ എന്തിനാ ഇങ്ങനെ കരയുന്നെ???? നിന്നേ ആരെങ്കിലും വഴക്ക് പറഞ്ഞോ????”
അവൾ നിഷ്കളങ്കമായി ചോദിച്ചു.
എന്നിട്ടും അവന്റെ കരച്ചിലിന് ഒരു മയവും ഉണ്ടായില്ല.
“ദേ ചെക്കാ ഇനി കരഞ്ഞാൽ ഉണ്ടല്ലോ, നീ കാര്യം പറയടാ.”