കാർത്തി: ഹമ് ഞാനാ ഞാൻ കാരണമാ ഇതെല്ലാം. ഞാൻ സ്നേഹിച്ചവരാരും സന്തോഷത്തോടെ ഇരുന്നിട്ടില്ല. ജീവിതാവസാനംവരെ നിന്നോടൊപ്പം സന്തോഷത്തോടെ ജീവിക്കാന ഞാൻ ആഗ്രഹിച്ചേ. മരിക്കുമ്പോപ്പോലും ഒരുമിച്ച് മരിക്കാൻ ഞാൻ പ്രാർത്ഥിച്ചിട്ടുണ്ട്. പക്ഷെ….. പക്ഷെ മരണം എന്റെ അച്ഛന്റേം അമ്മടേം രൂപത്തിൽ നിന്നെ തേടിയെത്തി. പിന്നെ അനു അവളൊരു പാവമായിരുന്നു. എന്നെ സ്നേഹിച്ചുന്നുള്ള ഒരു തെറ്റേ അവള് ചെയ്തിട്ടുള്ളു. ആ അവൾടെ അവസ്ഥ………
ഇത്രെയും പറഞ്ഞ് അവൻ പൊട്ടികരഞ്ഞു.
“കാർത്തി ഇങ്ങനെ കരയല്ലേടാ. സഹിക്കാനില്ലടാ നിക്ക്……..”
കാർത്തി: പാറു, അഞ്ജലി എന്നെ വിളിക്കുമ്പോഴും ഞാൻ ഹോസ്പിറ്റലിൽ പോയപ്പോഴും എനിക്ക് അനുവിനോട് ദേഷ്യം മാത്രമായിരുന്നു.പക്ഷെ ഡോക്ടർ അവളുടെ കാര്യം പറഞ്ഞപ്പോതൊട്ട് എന്റെ ഉള്ളം നീറാ.
“കാർത്തി ജീവിച്ചിരുന്നപ്പോ ഏതെങ്കിലും പെണ്ണ് നിന്നെ നോക്കുന്നത് കണ്ട അവരോട് ദേഷ്യം ആയിരുന്നെനിക്ക്. അവരെയൊക്കെ ഞാൻ നോക്കി പേടിപ്പിക്കുമായിരുന്നു. അന്നെന്റെ ഏറ്റവും വല്യ ആഗ്രഹം ആർക്കും വിട്ടുകൊടുക്കണ്ട് നിന്നെ എന്റേത് മാത്രം ആക്കണോന്ന് ആയിരുന്നു. എന്നാ അത് നടന്നില്ല. പക്ഷെ ഇപ്പൊ എന്റെ ഏറ്റവും വല്യ ആഗ്രഹം എന്താണെന്ന് അറിയോടാ????എന്റെ സ്ഥാനത്ത് നീ അനുവിനെ കാണണം. അവളെ നീ ജീവിതത്തിലേക്ക് ക്ഷണിക്കണം.
കാർത്തി: പാറു വേണ്ട അതുമാത്രം നീ പറയണ്ട. അത് മാത്രം എനിക്ക് പറ്റില്ല.
“പറ്റും കാർത്തി. സാധാരണ ജീവിക്കുന്നവർക്ക് മാത്രേ ഒരു കഥ കാണൂ. അവര് മരിച്ചു കഴിഞ്ഞാൽ അവരുടെ കഥയും അവസാനിക്കും. കാർത്തി, പക്ഷെ എന്റെ കാര്യത്തില് അങ്ങനെയല്ല. മരിച്ചതിനു ശേഷവും എനിക്ക് ഒരു കഥയുണ്ടായിരുന്നു. നീ അറിയാത്ത, നിന്നോട് പറയാത്തൊരു കഥ…………