വീട്ടിൽ നിന്നും രണ്ടു ദിവസത്തിൽ കൂടുതൽ മാറിനിന്നിട്ടില്ല…
ആകെ ഒരു പ്രാവശ്യം ഒരു രണ്ടായ്ച്ഛ കൊച്ചിയിൽ പോയി നിന്നത് മാറ്റി നിർത്തിയാൽ…
കൂട്ടുകാരുടെ കൂടെ പെയിന്റിംഗ് പണിക്ക് പോകുന്നതായിരുന്നു എനിക്ക് ഗള്ഫിലേക് കയറുന്നതിനു മുമ്പുള്ള പണി…
പഠിച്ചതൊന്നും എവിടെയും എത്തിച്ചില്ല..
ആദ്യമേ ഗൾഫിൽ പോകുമെന്നു അറിഞ്ഞിരുന്നെങ്കിൽ പഠിക്കേണ്ടി ഇല്ലെനി..
വെറുതെ..
അങ്ങനെ കൊച്ചിയിൽ പോയ ഒരു ദിവസം ആണ് അംലയെ പരിചയപ്പെടുന്നത്…
എനിക്ക് ഒരു പ്രശ്നം ഉണ്ടായിരുന്നു…
ഒരു ഒമ്പതാം ക്ലാസ്സ് കഴിയുന്നത് വരെ പെൺകുട്ടികളോട് അടുത്ത് പെരുമാറാൻ അറിയില്ലായിരുന്നു…
അവർ ഒന്ന് സംസാരിക്കാൻ വന്നാൽ പോലും ഞാൻ നാണം കൊണ്ട് മാറി പോകും..
ഒന്നാമത് അവർ എന്റെ അടുത്ത് വരുന്നത് തന്നെ സംശയങ്ങൾ ചോദിച്ചു മനസ്സിലാക്കാൻ ആയിരുന്നു..
ഒരു വിഷയവും പാസ്സ് ആയില്ലെങ്കിലും ഞാൻ കണക്കിൽ പുലി ആയിരുന്നു..
കണക് വെള്ളം പോലെ ചെയ്യും..
ആ പുസ്തകം കിട്ടിയാൽ ആദ്യം ഓരോ കണക്കും ചെയ്തു പഠിക്കും..
പത്താം ക്ലാസ്സിലെ ഓണ പരീക്ഷക്ക് എല്ലാവർക്കും മുപ്പതിൽ കുറവ് മാർക്ക് ആയപ്പോൾ എനിക്ക്നൽപ്പതിനല് മാർക്ക്..
അതിൽ ഞങ്ങളെ ക്ലാസ്സ് മാഷ് ആയിരുന്നു കണക്ക് സാർ..
പഠിപ്പിക്കാത്ത ചോദ്യത്തിന് പോലും ഞാൻ ഉത്തരം എഴുതി..
സാർ എല്ലാവരുടെയും പേപ്പർ കൊടുത്തു..
ക്ലാസ്സിലെ പഠിപ്പിസ്റ്റിനും ബുദ്ധി ജീവിക്കും മുപ്പതിൽ കുറവായിരുന്നു…
എന്റെ പേപ്പർ മാത്രം തന്നില്ല..
എല്ലാവരോടും ഉത്തര പേപ്പർ ചെക് ചെയ്യാൻ പറഞ്ഞു..
എന്നിട്ട് ഒരു ചോദ്യം ബോർഡിൽ ഇട്ട് ഒരു കണക്ക്..
ആർക്കെങ്കിലും ഇതിന്റെ വഴികൾ ക്ലിയർ ആക്കി ഉത്തരം കണ്ടു പിടിക്കാൻ പറ്റുമോ എന്ന് ചോദിച്ചു..
ആരും മിണ്ടിയില്ല ഞാനും..
സാർ… എന്നെ വിളിച്ചു..
ഞാൻ കുറച്ച് വിറച്ചു ബോർഡിൽ അതിന് ഉത്തരം ഞാൻ എഴുതണം എന്ന് മനസ്സിലായി..
ഉത്തരം അറിയാം..
പക്ഷെ ഒരു വിറയൽ..
മൻസൂർ ഇവിടെ വരൂ..