ഞാൻ അങ്ങോട്ട് ചെന്നു..
ഒരു ചോക് എന്റെ കയ്യിൽ തന്നു.. എഴുതാൻ പറഞ്ഞു..
ഞങ്ങളെ പഠിപ്പിക്കാത്ത ആ ചോദ്യം ആയിരുന്നു ബോർഡിൽ ഉള്ളത്.. പക്ഷെ ഞാൻ അതിനും ഉത്തരം എഴുതിയിട്ടുണ്ടല്ലോ..
എന്നെ നോക്കി മേശക്ക് മുകളിൽ ചൂരൽ ഇരിപ്പുണ്ട്..
ചെയ്തിട്ടില്ലെങ്കിൽ അടി ഉറപ്പാണ്..
പിന്നെ കോപ്പി അടി വീരൻ എന്ന പേരും വീഴും..
ധൈര്യത്തോടെ ആ ബോർഡിൽ ഉള്ളതിന് ഞാൻ ഉത്തരം എഴുതാൻ തുടങ്ങി…
സാറും ബാക്കി കുട്ടികളും ഞാൻ എഴുതുന്നത് തന്നെ നോക്കി നിൽപ്പുണ്ട്..
അവർ എന്നെ അത്ഭുധത്തോടെ നോക്കി..
ഞാൻ ഉത്തരം എഴുതി സാറിന് ചോക് തിരിച്ചു നൽകി..
മാഷ് അതൊന്നും കൂടി നോക്കി ഉത്തരം ഉറപ്പ് വരുത്തി..
പിന്നെ എന്റെ കയ്യിൽ ആ ഉത്തര പേപ്പർ തന്ന് എല്ലാവരോടുമായി പറഞ്ഞു ക്ലാസ്സിൽ കണക്കിന് ടോപ് മൻസൂർ ആണ്.. 44 നാല് മാർക്ക്..
കണക് സെക്കന്റും..
നൽപ്പത് മാർക്കോടെ വിജയിച്ചിരുന്നു..
ഞാൻ ഒരു പഠിപ്പിസ്റ്റ് ഒന്നും അല്ലാട്ടോ..
ഇംഗ്ലീഷിൽ ആ സമയം 7ഉം 9ഉം ആയിരുന്നു മാർക്ക്..
ബാക്കി അല്ലാത്തിലും പാസ്സ് ആവാറുണ്ട് എന്ന് മാത്രം..
ഈ കണക്കിൽ നല്ല മാർക്ക് ഉള്ളത് കൊണ്ട് തന്നെ എല്ലാവരും സംശയം ചോദിക്കാൻ വരും…
ഞാൻ 2004 ബാച്ച് sslc ആയിരുന്നു ട്ടോ അത് പറയാൻ മറന്നു..
അവരോടൊന്നും എനിക്ക് ഫ്രീ ആയി സംസാരിക്കാൻ അറിയില്ലായിരുന്നു..
അതിന് മുമ്പ് പത്താം ക്ലാസ്സ് തുടങ്ങുമ്പോൾ എനിക്കൊരു കൂട്ടുകാരനെ കിട്ടിയിരുന്നു…
സിറാജ്..
ഇന്നും എന്റെ ചങ്ക്കുകളിൽ ഒരാൾ..
നാട്ടിൽ എഞ്ചിനീയർ ആണ്..
അവനെ പരിചയ പെടുന്നത് ട്യൂഷൻ സെൻഡറിൽ വെച്ചാണ്..
സ്കൂൾ തുറക്കുന്നതിന് മുമ്പേ ട്യൂഷൻ ക്ലാസ്സ് തുറക്കുമല്ലോ..
അന്നാണ് അവനെ ഞാൻ പരിചയപെടുന്നത്..
ഞങ്ങളുടെ കുറച്ച് വിട്ടായിരുന്നു അവന്റെ വീടുള്ളത്..
എന്റെ ബെഞ്ചിൽ തന്നെ ആയിരിന്നു അവനും..
കുറച്ചൊക്കെ തമ്മിൽ തമ്മിൽ സംസാരിച്ച് ഞങ്ങൾ ഇങ്ങനെ മുന്നോട്ട് പോയി കൊണ്ടിരുന്നു..
അങ്ങനെ പത്താം ക്ലാസ്സ് തുടങ്ങി..
ആദ്യ ദിവസം വന്നു..
ഞങ്ങളുടെ സ്കൂളിൽ A മുതൽ J വരെ ഡിവിഷൻ ഉണ്ടായിരുന്നു..
അങ്ങനെ ഓരോരുത്തരെയും പേര് വിളിച്ച് ഓരോ ക്ലാസ്സിലേക്ക് ആക്കി..
ഞാനും സിറാജ്ഉം ഒരു ക്ലാസ്സിൽ വന്നു 10b…
അതൊരു തുടക്കം ആയിരുന്നു..