പെൺകുട്ടികളോട് സംസാരിക്കാനും മറ്റുമുള്ള എന്റെ പേടി എന്നിൽ നിന്നും ഇറക്കി വിടാനുള്ള തുടക്കം…
ഒരു ദിവസം രാവിലെ ട്യൂഷൻ ക്ലാസ്സിൽ വന്നപ്പോൾ മാഷ് വന്നിട്ടില്ല..
എല്ലാവരും നല്ല വാർത്തമാനത്തിൽ…
പക്ഷെ സിറാജ് മാത്രം നല്ല എഴുത്തിൽ ആണ്..
ടാ.. എന്താ എഴുതുന്നത്..
പരീക്ഷ മറ്റോ ഉണ്ടോ..
നീ അങ്ങനെ കുത്തി ഇരുന്ന് പഠിക്കുന്ന കൂട്ടത്തിൽ അല്ലല്ലോ പിന്നെ എന്ത് പറ്റി…
ടാ.. ഇത് അതല്ല..
പിന്നെ..
ഇന്നാ.. വായിച്ചു നോക്കു..
അക്ഷത്തെറ്റ് ഉണ്ടാവും കെട്ടോ..
ഓഹ് പിന്നെ ഞാൻ വല്യ മലയാളം കവി അല്ലെ..
നിന്റെ എഴുത്ത് എങ്ങനെ ആണെങ്കിലും ഞാൻ വായിക്കും എന്നും പറഞ്ഞ് ഞാൻ ആ ലെറ്റർ വായിക്കാൻ തുടങ്ങി..
“”എന്റെ ഹൃദയത്തിന് ഉടമയായ സൽമ ക്.. നിന്റെ ഖൽബിൽ ഞാൻ കൂടുകൂട്ടി ഇരിക്കട്ടെ.. “”
അങ്ങനെ പോകുന്ന ഒരു പൈങ്കിളി കുറിപ്പ്..
പിന്നെ ഒന്നും കൂടി ഉണ്ടായിരുന്നു ഞാൻ ഇന്നും ഓർക്കുന്ന ഒരു ഭാഗം..
“”തീരത്ത് എഴുതിയ കവിത തിരകൾ മായ്ക്കും.. എന്റെ ഹൃദയത്തിൽ എഴുതിയ നിന്റെ പേര് മായില്ലെടി പൊന്നേ “”
ഇതാരാ ആൾ.. ഞാൻ അവനോട് ചോദിച്ചു..
ടാ.. 10E യിൽ പഠിക്കുന്ന സൽമ..
ഇതെപ്പോ നീ വീഴത്തി..
വീണിട്ടില്ല.. പക്ഷെ ഈ എഴുത്തിൽ അവൾ വീഴും..
പിന്നെ അവൾക് എന്നെ കാണുമ്പോൾ ഒരു ഇളക്കം ഉണ്ട്..
അതാണ് പ്രതീക്ഷ..
നാറി ആണ് ഇവൻ.
ഇതേ പത്താം ക്ലാസ്സ് A യിൽ പഠിക്കുന്ന അഞ്ജലി അവന്റെ ലൈൻ ആണ്..
പിന്നെ എട്ടാം ക്ലാസ്സിൽ ഒരേ ബെഞ്ചിൽ ഇരിക്കുന്ന രണ്ടു പേര്.. രഞ്ജിത.. അഫ്സ..
എങ്ങനെ ഇവൻ ഇതൊക്കെ കൊണ്ട് പോയി എന്ന് ആലോചിക്കുമ്പോൾ ഇന്നും എനിക്ക് അത്ഭുതം ആണ്..
അങ്ങനെ ഇരിക്കെ പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ ഞങളുടെ സ്കൂളിൽ നടക്കുന്ന യുവജനോത്സവം വന്നു..
നാലു ദിവസത്തെ പരിവാടി..
ആദ്യ ഫസ്റ്റ് ദിവസം സ്പോർട്സ്..
പിന്നെ കലയും മറ്റും..