ഞങൾ പിന്നെ ഇതിനോടൊന്നും താൽപ്പര്യം ഇല്ലാത്തവർ ആയിരുന്നു..
പിന്നെ സ്കൂൾ കാലഘട്ടത്തിലെ അവസാന കലോത്സവം..
അതിന് പോകണം എന്ന് തോന്നി..
പക്ഷെ എപ്പോയെങ്കിലും പുറത്ത് ചാടാൻ തോന്നിയാൽ പുറത്തെത്തണം..
അതിന് ഒന്നെങ്കിൽ മതിൽ ചാടണം ആറടിയിലേറെ ഉയരമുള്ള മതിൽ ചാടി കടക്കൽ നടക്കുന്ന കാര്യം അല്ല..
പിന്നെ എന്ത് ചെയ്യും..
ആലോചിച്ചപ്പോൾ സിറാജ് തന്നെ ഒരു ഐഡിയ പറഞ്ഞു..
ടാ.. നമുക്ക് വളണ്ടിയർ ആകാം..
അതെങ്ങനെ..
അത് ഞാൻ ഒപ്പിച്ചു തരാം ncc യുടെ സാർ എന്റെ കമ്പനിക്കാരൻ ആണ്..
നമുക്ക് മൂപ്പരെ ചാക്കിടാം..
എന്നാൽ വാ .. പിന്നെ ആരെയും പേടിക്കണ്ടല്ലോ..
എപ്പോഴും പോവുകയും വരികയും ചെയ്യാം…
ഞങ്ങൾ പോയി സാറിനോട് കാര്യം പറഞ്ഞ് ഒരു പേപ്പറിൽ ഞങളുടെ പേരും എഴുതിച്ചു..
നാളെ വരുമ്പോൾ ഇത് മുന്നിൽ കുത്തി വരണം എന്ന് പറഞ്ഞു..
പിന്നെ ഇവിടെ തന്നെ കാണണം കെട്ടോ രണ്ടാളും..
മുങ്ങിയാൽ സിറാജേ വൈകുന്നേരം ഫുട്ബോൾ കളിക്കാൻ വരുമ്പോൾ ഞാൻ നിന്നെ പോക്കും..
ഇല്ല സാർ ഞങ്ങൾ വരും..
അങ്ങനെ പിറ്റേ ദിവസം നേരത്തെ വരാമെന്നും പറഞ്ഞ് ഞങ്ങൾ അവിടെ നിന്നും പിരിഞ്ഞ് വീട്ടിൽ പോയി..
ആദ്യമായിട്ടാണ് ഞങ്ങൾ ഒരു പരിപാടിക് സ്കൂളിൽ പോകുന്നത്..
ആഗസ്റ്റ് 15ഉം ജനുവരി 26ഉം ഞങ്ങൾ ഗ്രൗണ്ടിൽ ആയിരുന്നു ആഘോഷിക്കാർ ഉള്ളത്..
ക്രിക്കറ്റും ഫുട്ബാളും കളിച്ചു കൊണ്ട്..
ഞാൻ പിറ്റേന്ന് നേരത്തെ എഴുന്നേറ്റു..
വേഗം പോയി ഒരു കുളിയൊക്കെ കഴിഞ്ഞു നല്ല ഒരു ഡ്രസ്സും ഇട്ട് ചായകുടിക്കാൻ അടുക്കളയിൽ കയറി..
ഇന്നെന്താ നിനക്ക് ലീവ് അല്ലെ..
ബാറ്റും ബോളും കൊണ്ട് ഹാഷി നേരത്തെ പോയിട്ടുണ്ടല്ല…
നീ എവിടെക്കാ.. കുളിയൊക്കെ കഴിഞ്ഞിട്ടുണ്ടല്ലോ.. ഉമ്മ എന്നോട് ചോദിച്ചു..
അതുമ്മാ ഞാൻ വളണ്ടിയർ ആണ് സ്കൂളിൽ അതുകൊണ്ട് എനിക്ക് ഇന്ന് പോണം..
ആഹാ ഇതൊക്കെ എന്റെ മോൻ എപ്പോൾ തുടങ്ങി..
നല്ല കുട്ടി വേഗം ചായ കുടിച്ചു പോകാൻ നോക്ക് എന്നാൽ…
ഞാൻ ചായയും കുടിച്ച് വേഗത്തിൽ തന്നെ സ്കൂളിൽ എത്തി..
അവിടെ എന്നെയും കാത്തു നിൽക്കുന്ന പോലെ കണ്ട പെൺകുട്ടികളെയും നോക്കി സിറാജ് നിൽക്കുന്നുണ്ട്..