അതും പറഞ്ഞ് ഞങ്ങൾ അവിടെ നിന്നും മെയിൻ ഗേറ്റിനു സമീപത്തേക്ക് നടന്നു..
അവിടെ നാല് nccകേടറ്റ് ഡ്രസ്സ് ധരിച്ച കുട്ടികൾ ഉണ്ട്..
രണ്ടു ആൺകുട്ടികൾ.. രണ്ടു പെൺകുട്ടികൾ..
ഞങ്ങൾ അവിടെ വന്നിരുന്നപ്പോൾ രണ്ടു ആൺകുട്ടികളും അവിടെ നിന്നും അപ്പുറത്തുള്ള ഗേറ്റിന്റെ അടുത്തേക് നീങ്ങി..
കുറച്ച് നേരം ഞങ്ങൾ രണ്ടാളും ഓരോ പുളുവും അടിച്ച് അവിടെ ഇരുന്നു..
സിറാജ് ആ കുട്ടികളെ ഇടക്കിടക്ക് നോക്കുന്നുണ്ട്…
അതിൽ ഒരു കുട്ടി ഞങളുടെ അടുത്തേക് വന്ന് ചോദിച്ചു സിറാജിക്ക അല്ലെ..
ഉടനെ തന്നെ സിറാജിന്റെ ഉള്ളിലെ കോഴി ഉണർന്നു..
അതേലോ.. എങ്ങനെ അറിയാം കുട്ടിക്ക് എന്നെ..
കുട്ടിയുടെ പേരെന്താണ്…
ഞാൻ അറിയും എട്ടിൽ പഠിക്കുന്ന രഞ്ജിത ഇല്ലേ ഇക്കയുടെ ലൈൻ..
അവൾ എന്റെ ബെസ്റ്റ് ഫ്രണ്ട് ആണ്…
ഞാൻ മഞ്ജു..
ഛെ പോയി മോനെ.. ഇപ്പോൾ തന്നെ എല്ലാം മൂഞ്ചി പോയീനി.. ഭാഗ്യം..
അവൾ കേൾക്കാതെ അവൻ എന്നോട് പറഞ്ഞു..
ഹായ് മഞ്ജു.. ഞാൻ സിറാജ്.. ഇവൻ മൻസൂർ..
ഇക്കയെ എനിക്കറിയാം.. പക്ഷെ ഇയാളെ അറിയില്ലാട്ടോ ..
ഞാൻ അതിന് ഒരു പുഞ്ചിരി മറുപടി ആയി നൽകി…
സിറാജിക്കയെ കുറിച്ച് അവൾ എപ്പോഴും പറയാറുണ്ട്..
ഹ്മ്മ്… നിങ്ങൾ അവളെ സീരിയസ് ആയിട്ടാണോ ഇക്കാ നോക്കുന്നത്..
പിന്നെ.. ഞാൻ സീരിയസ് ആയിട്ടെല്ലാതെ അവളെ നോക്കുമോ.. എനിക്ക് അത്രക് ഇഷ്ട്ടമാണ് അവളെ..
ഹ്മ്മ്.. ഞാൻ ചോദിച്ചു എന്നെ ഉള്ളൂ..
അവളൊരു പാവം ആണ്.. ഇക്കയാണ് അവളുടെ ആദ്യ ലോവർ…
അതേ സമയം ncc യുടെ മാഷ് അവിടേക്കു വന്നു..
എന്താ ഇവിടെ.. പഞ്ചാര അടിക്കുന്നുണ്ടോ..
ഹേയ് ഒന്നുമില്ല സാർ എന്നും പറഞ് മഞ്ജു അവിടെ നിന്നും വലിഞ്ഞു..
ടാ.. സിറാജേ.. നേരത്തിനു പോയി ഫുഡ് കയ്ച്ചോണ്ടി.. എല്ലാം തീർന്നിട്ട് അവിടെ ചെല്ലണ്ട.. സ്കൂളിൽ നിന്നും ഫ്രീ lയായി ഇനി എപ്പോൾ കിട്ടാനാ ഫുഡ് ഓക്കേ…
അങ്ങനെ പറഞ്ഞു സാർ ഞങ്ങളെ കടന്നു പോയി..
മഞ്ജു നിങ്ങൾ ചായ കുടിച്ചോ..
ഇല്ല ഇക്കാ..
എന്നാൽ നിങ്ങൾ ആദ്യം പോയി വരൂ ഞങ്ങൾ നോക്കിക്കോളാമെന്ന് സിറാജ് അവരോട് പറഞ്ഞു..
ടാ നമുക്ക് ആദ്യം പോയാൽ പോരായിരുന്നോ..
ഇനി എപ്പോൾ പോകാനാണ്..