ടാ..
ഇതൊക്കെ ഒരു ട്രിക് ആണ്.. അവരെ നമ്മൾ നല്ലോണം നോക്കുമെന്ന് അവരുടെ മനസ്സിൽ കയറ്റാനുള്ള ട്രിക്..
നേരത്തെ നോക്കിക്കോ അവർ പെട്ടെന്നു ഫുഡ് കഴിച്ചു വരും.. എന്നിട്ട് നമ്മളോട് പോകുവാൻ പറയും..
ഹ്മ്മ്.. നടന്നത് തന്നെ.. നീ നോക്കി ഇരുന്നോ സിറാജ്..
രാവിലെ ആണെങ്കിൽ ആകെ മൂന്നു ചപ്പാത്തി തിന്ന് പോന്നതാണ്..
വയനാണെകിൽ കത്തുന്നുണ്ട്.. ഞാൻ അവനോട് പറഞ്ഞു..
നീ ഇത്തിരി നേരം കൂടെ ക്ഷമിക്ക് മൈരേ..
ഞങ്ങൾ പിന്നെയും ഓരോന്ന് പറഞ്ഞ് അവിടെ ഇരുന്നു..
അവൻ പറഞ്ഞത് പോലെ അവർ രണ്ടാളും പെട്ടെന്നു തന്നെ ഭക്ഷണം കഴിച്ചു വന്നു..
സിറാജിക്ക നേരം വൈകിയോ..
ഹേയ്.. ഇല്ല..
എന്നാൽ നിങ്ങൾ പോയി വരൂ..
എനിക്കും ഇവൾക്കും രാവിലെ ഒന്നും കഴിക്കാത്തത് കൊണ്ട് നല്ല വിശപ്പ് ഉണ്ടായിരുന്നു.. അതാ പിന്നെ ഞങ്ങൾ നിങ്ങൾ പറഞ്ഞപ്പോൾ വേഗം പോയത്..
സോറി സിറാജിക്ക..
അതൊന്നും സാരമില്ല ഭക്ഷണം നല്ലത് പോലെ കഴിച്ചില്ലേ..
ആ.. ഇക്കാ..
എന്നാൽ നിങ്ങൾ ഇവിടെ നിൽക്കൂ ഞങ്ങളൊന്ന് പോയി വരാം..
വാടാ കുഞ്ഞോനേ എന്നും പറഞ്ഞ്..
ഞങ്ങൾ രണ്ടാളും കാന്റീൻ ലക്ഷ്യമാക്കി നടന്നു..
നല്ല ചൂടുള്ള പൊറാട്ടയും..നല്ല മത്തി മുളകിട്ട കറിയും..
എന്റെ പൊന്നേ ഹോട്ടൽ ഭക്ഷണം എപ്പോഴും കിടു ആയിരിക്കും..
പക്ഷെ വല്ലപ്പോഴും മാത്രമേ തിന്നാൻ പറ്റു..
അല്ലെങ്കിൽ വയറു ചീത്തയാകും…
ആ പൊറാട്ടയും കറിയും കഴിച്ചു ഞങ്ങൾ വേഗത്തിൽ തന്നെ ഗേറ്റിനു അടുത്തേക് വന്നു…
അവിടെ എന്തോ ഒരു ബഹളം നടക്കുന്നുണ്ട്…
ടാ.. സിറാജ് എന്തോ പ്രശ്നം ഉണ്ടല്ലോ..
വേഗം വാ എന്നും പറഞ്ഞ് ഞാൻ ആ ഗേറ്റിനടുത്തേക്ക് ഓടി പുറകിലായി സിറാജ്ഉം…
അവിടെ ഗേറ്റിന് പുറത്ത് ഒരു നാല് ചെറുക്കൻ മാർ നിൽക്കുന്നുണ്ട്..
അവർക്ക് ഉള്ളിൽ കയറാൻ തുറന്നു കൊടുക്കാത്തത് കൊണ്ട് ആ ഗേറ്റിൽ പിടിച്ചു കുലുക്കുന്നുണ്ട്..
മഞ്ജുവും കൂടെ ഉള്ള പെൺകുട്ടിയും അവരെ പേടിച്ചു നിൽക്കുകയാണ്.. പക്ഷെ ഗേറ്റ് തുറന്നു കൊടുത്തിട്ടില്ല..
എന്താ…എന്താണിവിടെ പ്രശ്നം..