ഇരുത്തി….പിന്നിലേക്കാഞ്ഞു നെഞ്ചിൽ ചാരിയിരുന്ന പെണ്ണിന്റെ അരക്കെട്ടിൽ ചുറ്റിപ്പിടിച്ച ഞാൻ അവളുടെ മാർക്കുടങ്ങളെ എന്റെ കൈത്തണ്ടകളിൽ താങ്ങി….നൈറ്റിയുടെ മൃദുലതയ്ക്ക്മപ്പുറം ആ മുയൽകുഞ്ഞുങ്ങളുടെ മുഴുപ്പ് എന്റെ കരങ്ങളെ തൊട്ടുരുമ്മി നിന്നു….എന്റെ ഇരുകൈകൾക്ക് മുകളിലൂടെ തന്റെ കൈത്തലമമർത്തിക്കൊണ്ട് ഭദ്ര പതിയെ തന്റെ കണ്ണുകൾ കൂമ്പിയടച്ചു…..
“”നമ്മുടെ ജീവിതത്തിൽ ഉണ്ടായ കഴിഞ്ഞ കുറച്ചു സംഭവങ്ങളെല്ലാം നിനക്ക് അത്ര പെട്ടന്ന് മറക്കാൻ സാധിക്കില്ലന്ന് എനിക്കറിയാം…. എന്നാലും ഉറക്കത്തിൽ കണ്ട ഒരു ദുഃസ്വപ്നം എന്ന പോലെ നീയതെല്ലാം മറക്കാൻ ശ്രമിക്കണം…. അതൊന്നും ഓർത്ത് ഇനിയും നീ സങ്കടപ്പെടാൻ നിൽക്കരുത്….. കേട്ടല്ലോ…..””
“”ഹ്മ്മ്… എനിക്ക് മനസ്സിലായി ഏട്ടാ… എന്നാലും ഉള്ളിൽ ഇപ്പൊഴും ചെറിയൊരു ഭയമുണ്ട്…..””
“”എന്തിനാ പെണ്ണേ ഇനിയും പേടിക്കുന്നേ…. ഇനി നമ്മുടെ ജീവിതമാണ്… ഇനിയാണ് നമ്മൾ ശരിക്കും ജീവിച്ചു തുടങ്ങുന്നത്… അവിടെ പിന്നെ കഴിഞ്ഞു പോയ കാര്യങ്ങളെ കുറിച്ചോർത്തു പേടിക്കാൻ നിൽക്കരുത്….. അനാവശ്യമായ ഭയവും ടെൻഷനുമൊന്നും വേണ്ട… കേട്ടല്ലോ…..”””
“”രേഷ്മേച്ചിയുടെ കാര്യം ഓർക്കുമ്പോൾ മാത്രമാണ് ഏട്ടാ എനിക്ക് സങ്കടം… ചേച്ചിയെന്നോട് ചെയ്തതെല്ലാം ഓർക്കുമ്പോൾ ഇപ്പൊഴും എന്റെ മനസ്സ് നീറുവാ….””
“”സാരമില്ലെടോ….. എല്ലാവരുടെയും മനസ്സ് വായിക്കുവാനുള്ള കഴിവൊന്നും നമുക്കില്ലല്ലോ… അവളെ നീയത്രയുമധികം സ്നേഹിച്ചിരുന്നു…. വിശ്വസിച്ചിരുന്നു …. അത് തെറ്റായിരുന്നു എന്ന് തിരിച്ചറിഞ്ഞപ്പോഴുള്ള സങ്കടമാണ്…. അത് മാറുവാൻ കുറച്ചു സമയമെടുക്കുമായിരിക്കും… അത്രയേ ഉള്ളൂ….. മനസ്സിലായോ….ദേ മുഖം കണ്ടാലറിയാം തനിക്ക് നല്ല ഉറക്കക്ഷീണമുണ്ട്….വേഗം കിടന്നുറങ്ങാൻ നോക്കിയേ….””
“”കുറച്ച് നേരം കൂടി ഞാൻ ഇങ്ങനെ കിടന്നോട്ടെ ഏട്ടാ…. പ്ലീസ്…””
എന്റെ ദേഹത്ത് നിന്നും എഴുന്നേൽക്കാൻ മടിച്ചു കൊണ്ട് പെണ്ണ് കെഞ്ചി….
“ഹ്മ്മ്… ശരി എന്നാൽ താൻ കിടന്നോ…. പക്ഷെ ഈ സോഫയിലെ ഇത്തിരി പോന്ന സ്ഥലത്ത് നമ്മൾ രണ്ടാളും കൂടി കിടക്കുന്നത് അത്ര സുഖമുള്ള ഏർപ്പാടല്ല…. നമുക്ക് കിടക്കാനും കെട്ടിമറിയാനും അല്ലേ പെണ്ണെ ഇത്ര വലിയ കട്ടിലും ബെഡ്മൊക്കെ ഇവിടെ കിടക്കുന്നെ….. എന്റെ അമ്മുക്കുട്ടി വന്നേ ഇങ്ങോട്ട്….””
“”ഹയ്യട.. അതിനൊക്കെ ഇനിയും കുറച്ചു ദിവസം കൂടി കഴിയണംട്ടൊ… അനന്തേട്ടൻ വായോ…മ്മ്ക്ക് ഇപ്പൊ ഉറങ്ങാം…..””
ഒരു കള്ള ചിരിയോടെ എന്നെ വിട്ടേഴുന്നേറ്റ ഭദ്ര സോഫയിൽ നിന്നും പില്ലോയും ബ്ലാങ്കേറ്റും എടുത്ത് ബെഡിലേക്ക് കയറി ഇരുന്നു…. AC യുടെ റിമോട്ട് എടുത്ത് കൂളിംഗ് കൂട്ടിയിട്ട് ഞാൻ ബെഡിലേക്ക് കയറി കിടന്നതും എന്റെ ദേഹത്തേക്ക്