❤️അനന്തഭദ്രം 7❤️ [രാജാ]

Posted by

അവസാനിച്ചത് എല്ലാവരെയും സന്തോഷിപ്പിച്ചു….. അവൻ എന്നെ എങ്ങനെയെങ്കിലും അപായപ്പെടുത്തുമോ എന്ന് എല്ലാവരും ഭയപ്പെട്ടിരുന്നു….സുദേവന്റെ കൊലപാതകത്തെപ്പറ്റിയുള്ള കേസന്വേഷണം പുരോഗമിക്കുന്നുണ്ട്…. പ്രാഥമിക അന്വേഷണത്തിനിടയിലല്ലാതെ കേസ് സംബന്ധിച്ച് നടേശനെ ഇത് വരെയും പോലീസിന് ചോദ്യം ചെയ്യാൻ കഴിഞ്ഞിട്ടില്ല….അയാളിപ്പോൾ വിദേശത്താണ്…ഫോണിൽ ബന്ധപ്പെട്ടെങ്കിലും കാര്യമായ പ്രയോജനമൊന്നും ഉണ്ടായില്ല……സുദേവനെപ്പറ്റിയുള്ള സത്യാവസ്ഥകൾ അറിഞ്ഞതോടെ അവന്റെ അങ്കിളിനും മറ്റു ബന്ധുക്കൾക്കും അന്വേഷണത്തിൽ വലിയ താല്പര്യമൊന്നുമില്ലാത്ത മട്ടാണ്…..അന്വേഷണത്തോട് അവർ വേണ്ട രീതിയിൽ സഹകരിക്കാത്തത് പോലീസിനെയും വല്ലാതെ മടുപ്പിക്കുന്നുണ്ട്ന്ന് രാജശേഖർ സാർ അറിയിച്ചു……സെലിനുമായി ഇടയ്ക്ക് ഫോണിൽ സംസാരിക്കാറുണ്ട്…. അവളുടെ മമ്മിയെ ഓപ്പറേഷന് വേണ്ടി ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു….ഭദ്രയും സെലിനും തമ്മിൽ ഇപ്പോൾ പരിചയമായി…അവർ തമ്മിൽ ഫോണിൽ സംസാരിച്ചു…..സെലിന് എന്നോടുണ്ടായിരുന്ന പ്രേമവും മറ്റും ഞാൻ ഭദ്രയെ അറിയിച്ചിരുന്നു…എന്നാൽ അതെല്ലാം കഴിഞ്ഞു പോയ കാര്യങ്ങൾ എന്ന നിലയിൽ ലാഘവത്തോടെ എടുത്ത ഭദ്ര അതിനുമപ്പുറം ഞങ്ങൾക്കിടയിലെ സൗഹൃദത്തെ മനസ്സിലാക്കുകയും അതിനെ വില കൽപ്പിക്കുകയും ചെയ്തിരുന്നു……വിസ പ്രോസസ്സിംങ്ങിലെ ഫോർമാലിറ്റീസ് എല്ലാം കംപ്ലീറ്റ് ചെയ്ത് രേഷ്മ മിഥുൻറെ അടുത്തേക്ക്, ഓസ്ട്രേലിയയിലേക്ക് പോകാൻ തയ്യാറെടുക്കുകയാണ്….. അന്ന് സ്റ്റേഷനിൽ നിന്ന് കണ്ട് പിരിഞ്ഞതിനു ശേഷം ഞാനോ ഭദ്രയോ അവളെ കണ്ടിട്ടില്ല…….ഒന്ന് രണ്ട് തവണ ഭദ്രയെ ഫോണിൽ വിളിച്ച് മാപ്പു ചോദിക്കുകയും തമ്മിൽ കാണണമെന്ന് ആവശ്യപ്പെടുകയും ചെയ്തു….ഭദ്ര താല്പര്യമില്ലലെന്ന് അറിയിച്ചതോടെ അവൾ വീട്ടിലേക്ക് വരാമെന്ന് പറഞ്ഞുവെങ്കിലും ഭദ്ര അത് വിലക്കി….ഓസ്ട്രേലിയയിലേക്ക് പോകുന്നതിനു മുൻപ് എന്തായാലും ഒരിക്കലെങ്കിലും കാണണമെന്ന് രേഷ്മ ആവശ്യപ്പെട്ടു….അത് ഒരു കണക്കിന് ശരിയാണ്….തമ്മിൽ കാണാതയോ യാത്ര പറയാതയോ പോയാൽ അത് മറ്റുള്ളവരിൽ സംശയമുണ്ടാക്കാനും ഇടയുണ്ട്….എന്ത് തന്നെയാലും അക്കാര്യത്തിൽ തീരുമാനമെടുക്കാനുള്ള അവകാശം എനിക്ക് വിട്ട് തന്നിരിക്കുന്നവാണ് ഭദ്ര…….

ഒരു ദിവസം ഓഫീസിൽ ഇരിക്കവേ ആണ് ഭദ്രയുടെ കാൾ വരുന്നത്…..വൈകീട്ട് നേരത്തെ വരണമെന്നും എല്ലാവർക്കും കൂടി ഒരുമിച്ചു ദേവീക്ഷേത്രത്തിൽ പോകാനാണെന്നും ഭദ്ര പറഞ്ഞു…നേരത്തെ എത്തിക്കോളാംമെന്ന് വാക്കു കൊടുത്തു ഞാൻ ഫോൺ വച്ചു..പറഞ്ഞ പോലെ നേരത്തെ വീട്ടിൽ എത്തിയ എന്നെ കണ്ടതും ഏട്ടത്തിയുടെ മുഖത്ത് ആകെ അമ്പരപ്പും ചെറിയ ഒരു പരിഭവവും…..ഏട്ടത്തിയുടെ കയ്യിൽ നിന്ന് ഒരു നുള്ളും വാങ്ങി കാര്യമെന്തെന്ന് അറിയാതെ പകച്ചു നിന്ന എന്നോട് പുറകെ വന്ന ഭദ്രയാണ്‌ വിഷയം അവതരിപ്പിച്ചത്…….ഞാൻ ഇന്ന് നേരത്തെ വരുമെന്ന് ഉറപ്പ് തന്നിട്ടുണ്ടെന്നു ഭദ്ര പറഞ്ഞപ്പോൾ ഏട്ടത്തി അവളെ കളിയാക്കി…വേറൊന്നുമല്ല എന്നൊക്കെ ഇതുപോലെ നേരത്തെ വരുമെന്ന് ഞാൻ പറഞ്ഞിട്ടുണ്ടോ അന്നൊക്കെയും ഞാൻ ലേറ്റ് ആയാണ് വരാറുള്ളതെന്ന് ഏട്ടത്തി ഭദ്രയോട് പറഞ്ഞു….. സംഗതി സത്യമായതു കൊണ്ട് അമ്മയും ഏട്ടത്തിയെ സപ്പോർട്ട് ചെയ്തപ്പോൾ ഭദ്രയ്ക്ക് നിരാശയായി….എന്നാലും അവൾ വിട്ടുകൊടുക്കാൻ ഒരുക്കമല്ലായിരുന്നു……..ഞാൻ വാക്കു തന്നത് പോലെ തന്നെ നേരത്തെ വരുമെന്ന് ഭദ്ര തറപ്പിച്ചു പറഞ്ഞു…….പോരാത്തത്തിന് പെണ്ണ് ആ പേരും പറഞ്ഞ് ഏട്ടത്തിയോട് ബെറ്റും വച്ചു…..എന്നെ നന്നായി അറിയാവുന്നതു കൊണ്ട് ബെറ്റിൽ താൻ തന്നെ ഈസിയായി ജയിക്കുമെന്നുള്ള വിശ്വാസത്തിലാണ് ഏട്ടത്തി ഇരുന്നിരുന്നത്….പാവത്തിന്റെ ആ വിശ്വാസമാണ് ഞാൻ ഇന്ന് തകർത്തത്…..ആ ദേഷ്യം പതിവ് പോലെ തന്നെ എന്റെ ചെവിയിൽ നുള്ളിയും നടുംപുറം നോക്കി മുഷ്ടി ചുരുട്ടി ഇടിച്ചും പുള്ളിക്കാരിത്തി തീർത്തു….. കല്യാണത്തിന് ശേഷം എന്റെ സ്വഭാവത്തിൽ നല്ല മാറ്റം വന്നു എന്നും അനുസരണ ശീലമൊക്കെ തുടങ്ങിയെന്നും പറഞ്ഞ് ആളെന്നെ ശരിക്കൊന്നു വാരി….സംഭവം എന്തെന്ന് വച്ചാൽ ബെറ്റ് തോറ്റ പൈസ ഭദ്ര ചോദിച്ചപ്പോൾ പുള്ളിക്കാരിത്തി നൈസ് ആയിട്ട് വിഷയം മാറ്റിയതാണ്……പക്ഷെ ഭദ്രയ്ക്ക് കാര്യം മനസ്സിലായതോടെ അവൾ

Leave a Reply

Your email address will not be published. Required fields are marked *